25 പ്രവാസി വനിതകളുടെ മക്കൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി മലയാളി സംരംഭക
ദുബായ് ∙ സാമ്പത്തിക പ്രായാസം കാരണം, മക്കളെയും കുടുബത്തെയും നാട്ടിൽ നിർത്തി യുഎഇയിൽ ജോലി ചെയ്യുന്ന 25 വനിതകളുടെ നാട്ടിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കാൻ പോകുന്നത്. ഇത്തരത്തിൽ 25 കുട്ടികൾക്കാണ് ഇത്തവണ സ്‌കോളർഷിപ്പ് ലഭിക്കുക. യുഎയിലെ പ്രമുഖ വനിതാ സംരംഭകയായ ഹസീന നിഷാദ് കഴിഞ്ഞ വർഷം

ദുബായ് ∙ സാമ്പത്തിക പ്രായാസം കാരണം, മക്കളെയും കുടുബത്തെയും നാട്ടിൽ നിർത്തി യുഎഇയിൽ ജോലി ചെയ്യുന്ന 25 വനിതകളുടെ നാട്ടിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കാൻ പോകുന്നത്. ഇത്തരത്തിൽ 25 കുട്ടികൾക്കാണ് ഇത്തവണ സ്‌കോളർഷിപ്പ് ലഭിക്കുക. യുഎയിലെ പ്രമുഖ വനിതാ സംരംഭകയായ ഹസീന നിഷാദ് കഴിഞ്ഞ വർഷം തുടക്കം കുറിച്ച അൽമിറ സ്കോളർഷിപ്പിലൂടെയാണ് മിടുക്കന്മാരും, മിടുക്കികളുമായ 25 പേർക്ക്, ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളർപ്പ് നൽകുന്നത്. കഴിഞ്ഞ വർഷവും 25 കുട്ടികൾക്കായിരുന്നു സ്‌കോളർഷിപ്പ്. ഇത്തവണയും ഏറ്റവും അർഹരായ ആളുകളെ കണ്ടെത്തി മാർച്ച് 8 വനിതാ ദിനത്തിൽ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ഈ വാട്സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്, നമ്പർ: +971 58 550 7860. അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15.
ഒരുപാട് ഉത്തരവാദിത്വങ്ങളുമായി നാട്ടിൽ നിന്ന് ഒറ്റയ്ക്ക്, യുഎയിൽ വന്ന് ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളുണ്ട്. നാട്ടിലുള്ള കുടുബത്തിന്റെ ഒരു കൈത്താങ് ഈ സ്ത്രീകൾ ആയിരിക്കും, അതിൽ അവരുടെ ഏറ്റവും വലിയ ലക്ഷ്യം മക്കൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുക എന്നതാണ്. അതിനുള്ള ഒരു ചെറിയ സഹായമാണ് ഈ സ്കോളർഷിപ്പെന്ന് ഹസീന നിഷാദ് പറഞ്ഞു. സ്‌കോളർഷിപ്പിനായി അപേക്ഷിക്കുന്നവരിൽനിന്നും 'അൽമിറാ' തയ്യാറാക്കിയ ഒരു വിദഗ്ധ സമിതിയായിരിക്കും അർഹരായ 25 പേരെ കണ്ടെതുന്നത്. മാതാവിന്റെ നിലവിലെ സാമ്പത്തിക അവസ്ഥയും, ജോലിയും, കുട്ടിയുടെ വിദ്യാഭ്യാസ നിലവാരവും പരിഗണിച്ചാണ് സ്‌കോളർഷിപ്പ് നൽകുക. അതോടൊപ്പം ഉയർന്ന ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായിരിക്കും കൂടുതൽ പരിഗണന നൽകുന്നത്.
ഒരു രക്ഷിതാവിന് തന്റെ മക്കൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം' എന്നത് വിദ്യാഭ്യാസമാണ്. അതിലൂടെ അവർക്ക് നല്ലൊരു ജോബ് കണ്ടെത്താനും, അവരുടെ ഫാമിലിയെ സംരക്ഷിക്കാനും കഴിയും. അൽമിറ നൽകുന്ന സ്കോളർഷിപ്പ് ഇതിനൊരു സഹായമാകും എന്നാണ് പ്രതീക്ഷയെന്ന് ഹസീനയുടെ ഭർത്താവും, ഒരു സ്വകാര്യ കമ്പനിയുടെ ചെയർമാനുമായ നിഷാദ് ഹുസൈൻ പറഞ്ഞു.