അജ്മാൻ∙ എസ്എൻഡിപി യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ ജനുവരി 7 ഞായറാഴ്ച അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ സനൽ ശാന്തി നേതൃത്വം നൽകി. ശാരദ പൂജ സർവൈശ്വര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ∙ എസ്എൻഡിപി യോഗം സേവനം യുഎഇയുടെ  നേതൃത്വത്തിൽ ജനുവരി 7 ഞായറാഴ്ച അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ  സനൽ ശാന്തി നേതൃത്വം നൽകി. ശാരദ പൂജ സർവൈശ്വര്യ പൂജ സമൂഹ പ്രാർത്ഥന, ഭജന, കീർത്തനങ്ങൾ,പദയാത്ര എന്നിവ തീർത്ഥാടനത്തിന്റെ ഭാഗമായിരുന്നു.

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് എത്തിയ ആയിരക്കണക്കിന്  നാരായണീയ ഭക്തർ പീതാംബരധാരികളായി പദയാത്രയിൽ പങ്കെടുത്തു   നാരായണഗുരുദേവ വിഗ്രഹം വഹിച്ചു കൊണ്ടുള്ള റിക്ഷയുമായി പദയാത്രയ്ക്ക് നേതൃത്വം നൽകിയത് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശ്രീമദ് ശുഭാംഗാനന്ദയും സ്വാമി  ശ്രീമദ് ഋതംബരാനന്ദയുമായിരുന്നു. സന്യാസി വര്യന്മാർക്ക് അനുഷ്ഠാനങ്ങളുടെ ഭാഗമായി പൂർണ്ണ കുംഭം നൽകി തീർഥാടന വേദിയിലേക്ക് ആനയിച്ചു. താലപ്പൊലിയോടും ചെണ്ടമേളത്തോടെയും  നാലായിരത്തിൽപരം ഭക്തർ തീർഥാടന വേദിയിലേക് ഒഴുകി എത്തി.  നാരായണഗുരുവിന്‍റെ ദർശനങ്ങളെ കുറിച്ചും തീർത്ഥാടന ലക്ഷ്യങ്ങളെ കുറിച്ചും  സ്വാമി ശുഭംഗാനന്ദ തീർഥാടന സന്ദേശം നൽകുകയുണ്ടായി‌. തുടർന്ന് എസ്എൻഡിപി യോഗം സേവനം യുഎഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ   എം കെ രാജന്‍റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ കൗൺസിൽ ജനറൽ   സതീഷ് കുമാർ ശിവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സ്വാമി ശുഭംഗാനന്ദ, സ്വാമി ഋതംബരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ADVERTISEMENT

 യുഎഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ  സലാം പാപ്പനശ്ശേരിയ്ക്കും  നാരായണീയ ആദർശങ്ങൾക്ക് എന്നും താങ്ങും തണലുമായി പ്രവർത്തിക്കുന്ന  മാത്തുക്കുട്ടി കടോൺ, ജീയോ കെം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് ഗോപാൽ, അൽ ജാസ ഇലട്രിക്കൽസ് ജനറൽ മാനേജർ  ജെ.ആർ.സി. ബാബു എന്നിവർക്കും ശിവഗിരിയിൽ നിന്നുള്ള മഹാപ്രസാദം നൽകി ആദരിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്‍റും വൈസ് പ്രസിഡന്റുമായ   പ്രദീപ് നെന്മാറ ജനറൽ സെക്രട്ടറി  .  പ്രകാശ് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി  റൂപ് സിന്ദു, പ്രമുഖ അഭിഭാഷകനായ മുഹമ്മദ് അബ്ദുറഹ്മാൻ സുവൈതി, അഹല്യ ആശുപത്രികളുടെ ഹ്യൂമൻ റിസോഴ്സസ് മാനേജർ   സൂരജ്, ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പിന്‍റെ ജനറൽ മാനേജർ   സിറാജുദ്ദീൻ, യൂത്ത് വിങ് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം യു.എ.ഇ കൺവീനർ  ജയ  അനിമോൻ യു.എ.ഇയിലെ 8 യൂണിയനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.  

ADVERTISEMENT

ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ച് സേവനം അംഗങ്ങൾക്കായി നടപ്പാക്കുന്ന 25% ചികിത്സാ ചിലവിൽ സൗജന്യം ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ പ്രകാശന കർമ്മം നിർവഹിച്ചു 151 പേർ അടങ്ങുന്ന ഗായകസംഘം ദൈവദശകാലാപനം നിർവഹിച്ചു.   ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി യു.എ.ഇ തലത്തിൽ നടത്തിയ കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റാസൽഖൈമ ഷാർജ, അബുദാബി എന്നീ യൂണിയനുകളിൽ നിന്നുള്ള നൃത്ത ആവിഷ്കാരങ്ങൾ വളരെ ആകർഷകമായിരുന്നു.

 സുഭാഷ് സുരേന്ദ്രൻ, ഒ.വി.ശശി,  ചാറ്റർജി,  രാജേഷ്,  നിസ്സാൻ ശശ്ശിധരൻ,കലേഷ്,   ജയ  അനിമോൻ തുടങ്ങിയവർ ജനറൽ കൺവീനർമാരായി 25 ൽ പരം കമ്മിറ്റികളിലായി 300ൽ പരംപേരുള്ള ഒരു സ്വാഗത സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വാചസ്പതി സ്വാഗതവും   സുരേഷ് തിരുക്കുളം നന്ദിയും അറിയിച്ചതായി പതിനാലാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ  ശ്രീധരൻ പ്രസാദ് അറിയിച്ചു

English Summary:

Sivagiri pilgrimage in uae