കുവൈത്ത് സിറ്റി ∙ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റിന് അടിസ്ഥാന നിരക്ക് നിശ്ചയിച്ച് കുവൈത്ത്. യാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള നിരക്കാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 750 ദിനാറാണ് (2,02,835 രൂപ) ഫീസ്. ആഫ്രിക്കൻ രാജ്യങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഗാർഹിക തൊഴിലാളി റിക്രൂട്മെന്റിന് അടിസ്ഥാന നിരക്ക് നിശ്ചയിച്ച് കുവൈത്ത്. യാത്രാ ടിക്കറ്റ് ഉൾപ്പെടെയുള്ള നിരക്കാണ് പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 750 ദിനാറാണ് (2,02,835 രൂപ) ഫീസ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് 575 ദിനാറും (1,55,507 രൂപ) സ്പോൺസർ നേരിട്ടു വീസ നൽകുന്നവർക്ക്  350 ദിനാറുമാണ് (94,656 പുതുക്കിയ നിരക്ക്. കരാർ കാലാവധി പൂർത്തിയാക്കാൻ തൊഴിലാളി വിസമ്മതിച്ചാൽ ചെലവായ മുഴുവൻ തുകയും റിക്രൂട്ടിങ് കമ്പനിയിൽ നിന്ന് ഈടാക്കാൻ തൊഴിലുടമയ്ക്ക് സാധിക്കും. എന്നാൽ അധിക ബാധ്യത വരുത്തുന്ന പരിഷ്ക്കാരത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് റിക്രൂട്ടിങ് കമ്പനികൾ ആവശ്യപ്പെട്ടു. 

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുപ്രകാരം കുവൈത്തില‍െ 8,11,307 ഗാർഹിക തൊഴിലാളികളിൽ 44.5% (3,61,222) ഇന്ത്യക്കാരാണ്. ഫിലിപ്പീൻസുകാരാണ് (12.6%) രണ്ടാം സ്ഥാനത്ത് (102,685). ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, ഇത്യോപ്യ എന്നീ രാജ്യക്കാരാണ് യഥാക്രമം 3 മുതൽ 6 സ്ഥാനങ്ങളിൽ ഉള്ളത്.

English Summary:

Kuwait sets fee limits for domestic worker recruitment