മസ്‌കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

Mail This Article
മസ്‌കത്ത് ∙ 1978 ൽ സ്ഥാപിതമായ മസ്‌കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ജനറൽബോഡി 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ മസ്‌കത്തിലെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി വെളിയംകോട് നിവാസികൾ പങ്കെടുത്തു. 2023ൽ ജനുവരിയിൽ നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വാർഷിക ജനറൽ ബോഡിയിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
യോഗത്തിൽ പ്രസിഡന്റ് കെ എച്ച് റഷീദ് അധ്യക്ഷത വഹിച്ചു. കബീർ ഫൈസി താനൂർ പ്രാർഥന നിർവഹിച്ചു. റഫീഖ് സ്വാഗതം പറഞ്ഞു. ടി വി സി അബൂബക്കർ ഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ച യോഗത്തിൽ എ വി അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഷ്‌റഫ് ലക്കി മുൻ വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: കെ എച്ച് റഷീദ് (പ്രസിഡന്റ്), അഷ്‌റഫ് ലക്കി (ജനറൽസെക്രട്ടറി), പി അഷ്‌റഫ് (ട്രഷറർ), നാസർ പി വി (വൈസ് പ്രസിഡന്റ്), സലിം പാടത്തകായിൽ (ജോയന്റ് സെക്രട്ടറി). അനീഷ് ടി വി, പി മനാഫ്, എം വി റഫീഖ്, റസാഖ് പൊന്തുവീട്ടിൽ, ഷാഫി മേനോത്ത്, കെ ടി അഫ്‌സൽ, വി പി മുഫീദ്, എ വി നിയാസ്, ടി വി മുസ്തഫ മുത്തു, മുനീർ മുന്ന (എക്‌സിക്യൂട്ടീവ് അംഗങ്ങൾ). രക്ഷാധികാരിയായി കെ പി എ ജബ്ബാറിനെയും തിരഞ്ഞെടുത്തു.