ദുബായ് ∙ മെഹസൂസ് നറുക്കെടുപ്പ് താൽക്കാലികമായി നിർത്തുകയാണെന്ന് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സൂസൻ കാസി പറഞ്ഞു.രാജ്യത്തെ ലോട്ടറി നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകി.മെഹസൂസിന്റെ ഇതുവരെയുള്ള പ്രവർത്തന പാരമ്പര്യം ലൈസൻസ് ലഭിക്കാൻ സഹായകരമാകുമെന്നും സൂസൻ പറഞ്ഞു. ചൂതാട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മെഹസൂസ് നറുക്കെടുപ്പ് താൽക്കാലികമായി നിർത്തുകയാണെന്ന് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സൂസൻ കാസി പറഞ്ഞു. രാജ്യത്തെ ലോട്ടറി നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകി. മെഹസൂസിന്റെ ഇതുവരെയുള്ള പ്രവർത്തന പാരമ്പര്യം ലൈസൻസ് ലഭിക്കാൻ സഹായകരമാകുമെന്നും സൂസൻ പറഞ്ഞു. 

ചൂതാട്ട നിയന്ത്രണ നിയമ പ്രകാരം ജനുവരി മുതൽ രാജ്യത്തെ ഓൺലൈൻ ലോട്ടറികൾ നിരോധിച്ചിരുന്നു. മെഹസൂസിന്റെ ഓഫിസ് തുടർന്നും പ്രവർത്തിക്കുമെന്നും ജീവനക്കാരെ ഒഴിവാക്കില്ലെന്നും അവർ പറഞ്ഞു. ലൈസൻസ് അനുവദിച്ചാൽ ഓൺലൈൻ ലോട്ടറിയുമായി മുൻപോട്ടു പോകും. അല്ലാത്ത പക്ഷം, കമ്പനിക്ക് പ്ലാൻ ബി, സി, ഡി എന്നിവയുണ്ടെന്നും അവർ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ 3 വർഷത്തിനിടെ 66 കോടീശ്വരന്മാരെയാണ് മെഹസൂസ് സൃഷ്ടിച്ചത്. 50 കോടി ദിർഹം 20 ലക്ഷം വിജയികൾക്കായി വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി 10,000 സാധുക്കൾക്ക് സഹായം എത്തിച്ചു. കഴിഞ്ഞ വർഷത്തെ അവസാന നറുക്കെടുപ്പിലെ വിജയികളെ മെഹസൂസ് പ്രഖ്യാപിച്ചു. 2 കോടി ദിർഹത്തിന്റെ സമ്മാനത്തിന് ഇന്ത്യയിൽ നിന്നുള്ള സിനോബിയയും (67) യുക്രെയ്ൻ സ്വദേശി സെർഹി (33) എന്നിവരാണ് അർഹരായത്. ഇരുവർക്കും ഓരോ കോടി ദിർഹം വീതം സമ്മാനമായി ലഭിക്കും.

English Summary:

Mahzooz to pause raffle draw