ഷാർജ ഇന്ത്യൻ സ്‌കൂള്‍ നറുക്കെടുപ്പിലൂടെ കെജി വിദ്യാർഥികളെ തിരഞ്ഞെടുത്തു
ഷാർജ ∙ കെജി അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂള്‍ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർഥികളെ തിരഞ്ഞെടുത്തു.

ഷാർജ ∙ കെജി അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ ഷാർജ ഇന്ത്യൻ സ്‌കൂള്‍ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർഥികളെ തിരഞ്ഞെടുത്തു. 1500 ഓളം അപേക്ഷകളാണ് ഇത്തവണ കെജി യിലേക്കുണ്ടായിരുന്നത്. സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി വീതിക്കുകയാണ് പതിവ്. ഇരട്ടക്കുട്ടികളായവരിൽ ഒരാൾ തിരഞ്ഞെടുക്കപ്പെട്ടാൽ രണ്ടു പേർക്കും പ്രവേശന അനുമതി ലഭിച്ചിരുന്നു. ചില ഇരട്ടക്കുട്ടികളിൽ രണ്ടു പേർക്കും നറുക്കെടുപ്പിലൂടെ അവസരം കിട്ടിയ കൗതുകകരമായ സംഭവവുമുണ്ടായി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്,അനീഷ് എൻ.പി,എ.വി.മധുസൂദനൻ,സജി മണപ്പാറ,ജെ.എസ്.ജേക്കബ്, സിഇഒ കെ.ആർ.രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് നറുക്കെടുത്തത്.
പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ, ഹെഡ്മിസ്ട്രസ്മാരായ ഡെയ്‌സി റോയ്,താജുന്നിസ ബഷീർ, കെ.ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ, മലിഹാ ജുനൈദി, കെ.ജി ടു സൂപ്പർവൈസർ മംമ്താ ഗോജർ തുടങ്ങിയവർ നേതൃത്വം നൽകി.