യുഎഇയിൽ ഉടൻ വരും ദേശീയ ലോട്ടറി ഓപ്പറേറ്റർ; പരസ്പരം മത്സരിച്ച് മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും
ദുബായ്∙ യുഎഇയിലെ ജനപ്രിയ ലോട്ടറികളിൽ ഓപ്പറേറ്റർമാരായ മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ എന്നിവർ ദേശീയ ലോട്ടറി ലൈസൻസിനായി ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയിൽ (ജിസിജിആർഎ) ലേലത്തിൽ പങ്കെടുക്കും. ദേശീയ ലോട്ടറി ലൈസൻസിനുള്ള അപേക്ഷാ നടപടികൾ പൂർത്തിയായെന്നും ദേശീയ ലോട്ടറി ലൈസൻസിനായി ഏറ്റവും മികച്ച

ദുബായ്∙ യുഎഇയിലെ ജനപ്രിയ ലോട്ടറികളിൽ ഓപ്പറേറ്റർമാരായ മഹ്‌സൂസ്, എമിറേറ്റ്‌സ് ഡ്രോ എന്നിവർ ദേശീയ ലോട്ടറി ലൈസൻസിനായി ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയിൽ (ജിസിജിആർഎ) ലേലത്തിൽ പങ്കെടുക്കും. ദേശീയ ലോട്ടറി ലൈസൻസിനുള്ള അപേക്ഷാ നടപടികൾ പൂർത്തിയായെന്നും ദേശീയ ലോട്ടറി ലൈസൻസിനായി ഏറ്റവും മികച്ച അപേക്ഷകനെ തിരഞ്ഞെടുക്കുന്നതിന് റെഗുലേറ്റർമാർ നിലവിൽ സമഗ്രമായ പ്രക്രിയ നടത്തുകയാണെന്നും ഓപ്പറേറ്റർമാർ സ്ഥിരീകരിച്ചു.
യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിർദ്ദേശങ്ങൾക്ക് അനുസൃതമായി - സെപ്റ്റംബറിൽ രൂപീകരിച്ച ഫെഡറൽ ബോഡി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പുതിയ നിയമപ്രകാരം അംഗീകാരം നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയും മഹ്സൂസും നറുക്കെടുപ്പ് നടത്തില്ല. ഇരുസ്ഥാപനങ്ങളും 2024 ജനുവരി 1 മുതൽ നറുക്കെടുപ്പുകൾ നിർത്തിവച്ചിരിക്കുകയാണ്.
∙ യുഎഇ ദേശീയ ലോട്ടറി ഓപ്പറേറ്റർ
രാജ്യത്ത് ഇനി മുതൽ ഒരു ദേശീയ ലോട്ടറി ഓപ്പറേറ്റർ മാത്രമായിരിക്കുമെന്ന് മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും അറിയിച്ചു. 2024 ന്റെ ആദ്യ പാദത്തിനുള്ളിൽ ദേശീയ ലോട്ടറി ഓപ്പറേറ്റർക്ക് ലൈസൻസ് നൽകും. 2023 ഡിസംബർ മൂന്നാം വാരം മുതൽ ജിസിജിആർഎ ലൈസൻസിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അവസാന തീയതി ജനുവരി ആദ്യ വാരം അവസാനിച്ചു
∙ ലൈസൻസിനായി മത്സരിച്ച് മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും
യുഎഇ ദേശീയ ലോട്ടറി ഓപ്പറേറ്റർ പദവിയാണ് മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും ലക്ഷ്യമിടുന്നത് . രണ്ട് കമ്പനികളും ദേശീയ ലോട്ടറി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 800,000 വിജയികൾക്ക് എമിറേറ്റ്‌സ് നറുക്കെടുപ്പ് 168 ദശലക്ഷം ദിർഹം സമ്മാനമായി വിതരണം ചെയ്‌തുവെന്നും ദേശീയ ലോട്ടറി ലൈസൻസ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് നറുക്കെടുപ്പിന്റെ വാണിജ്യ മേധാവി പോൾ ചാദർ പറഞ്ഞു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് എമിറേറ്റ്‌സ് നറുക്കെടുപ്പ്. 100 ദശലക്ഷം ദിർഹം വലിയ സമ്മാനം വാഗ്ദാനം ചെയ്യുന്നു. 25 വർഷത്തേക്ക് എല്ലാ മാസവും 25,000 ദിർഹത്തിന്റെ തനതായ ഫാസ്റ്റ്5 സമ്മാന ഫോർമാറ്റ് ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, ഇത് പങ്കെടുക്കുന്നവർക്ക് മികച്ച സമ്മാനം നേടുന്നത് എളുപ്പമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു
2024 ജനുവരി ആദ്യവാരത്തിൽ മഹ്‌സൂസ് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കി. കഴിഞ്ഞ മൂന്ന് വർഷമായി മഹ്‌സൂസ് മികച്ച പ്രകടനത്തിലൂടെ ആളുകളുടെ ജീവിതം മാറ്റിമറിച്ചതിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡ് ഉണ്ട് .ഞങ്ങൾ 66 കോടീശ്വരന്മാരെ സൃഷ്ടിക്കുകയും ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം വിജയികൾക്ക് 500 മില്യൻ ദിർഹം നൽകുകയും ചെയ്തതായി മഹ്‌സൂസ് ഓപ്പറേറ്റർ കാസി പറഞ്ഞു.
തീരുമാനം റാഫിൾ ഡ്രോ ഓപ്പറേറ്റർമാരെ ബാധിച്ചിട്ടുണ്ടോ?
ഇല്ല, ദുബായ് ഡ്യൂട്ടി ഫ്രീയും ബിഗ് ടിക്കറ്റ് അബുദാബിയും ടിക്കറ്റ് വിൽപ്പന തുടരുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.