5,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ എമിറേറ്റ്സ്
ദുബായ് ∙ എമിറേറ്റ്സ് എയർലൈൻ 5000 കാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓർഡർ ചെയ്ത എ350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്മെന്റ്. ബോയിങ് 777എക്സ് വിമാനം 2025ലും ലഭ്യമാകും. ഒരുവർഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക.

ദുബായ് ∙ എമിറേറ്റ്സ് എയർലൈൻ 5000 കാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓർഡർ ചെയ്ത എ350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്മെന്റ്. ബോയിങ് 777എക്സ് വിമാനം 2025ലും ലഭ്യമാകും.
ഒരുവർഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക. പാർട്‌ടൈമായും ചേരാം. 6 ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന് അവസരമൊരുക്കി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡിനുശേഷം ട്രാവൽ മേഖല കരകയറിയതോടെ കഴിഞ്ഞ വർഷം 8000 കാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്തിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റിൽ വിമാന ജീവനക്കാരുടെ എണ്ണം 20,000 കടന്നു. പുതിയ റിക്രൂട്മെന്റ് കൂടി കഴിയുന്നതോടെ ജീവനക്കാരുടെ എണ്ണത്തിൽ 25% വർധനയുണ്ടാകും.