സൗദി തൊഴിൽ വീസ സ്റ്റാംപിങ്ങിന് വിരലടയാളം 26ന് ശേഷം മാത്രം
റിയാദ് ∙ സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വീസ സ്റ്റാംപിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 26 വരെ നീട്ടി. മുംബൈയിലെ സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചതാണിത്. ഇതുമൂലം തൊഴിൽ വീസ സ്റ്റാംപിങ്ങിന് 10 ദിവസം കൂടി കോൺസുലേറ്റിൽ നേരിട്ട് പാസ്പോർട്ട് സ്വീകരിക്കും. ജനുവരി 26നു ശേഷം കരാർ ഏജൻസിയായ വിഎഫ്എസ്

റിയാദ് ∙ സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വീസ സ്റ്റാംപിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 26 വരെ നീട്ടി. മുംബൈയിലെ സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചതാണിത്. ഇതുമൂലം തൊഴിൽ വീസ സ്റ്റാംപിങ്ങിന് 10 ദിവസം കൂടി കോൺസുലേറ്റിൽ നേരിട്ട് പാസ്പോർട്ട് സ്വീകരിക്കും. ജനുവരി 26നു ശേഷം കരാർ ഏജൻസിയായ വിഎഫ്എസ് വഴി വിരലടയാളം സമർപ്പിക്കണം.
നേരത്തേ ഈ മാസം 15 മുതൽ വിഎഫ്എസ് വഴി സമർപ്പിക്കാനായിരുന്നു നിർദേശം. ഇന്ത്യയിൽ വിഎഫ്എസിന്റെ സേവനം പരിമിതമായതിനാൽ കൂടുതൽ ശാഖകൾ തുറക്കുന്നതുവരെ സാവകാശം നൽകണമെന്ന് വിവിധ ട്രാവൽ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് 10 ദിവസത്തെ സാവകാശം നൽകിയത് കൊച്ചിയിലും കോഴിക്കോടും ഉൾപ്പെടെ ഇന്ത്യയിലുള്ള ഏതാനും വിഎഫ്എസ് കേന്ദ്രങ്ങളിൽ വിസിറ്റ്, ടൂറിസ്റ്റ് വീസ നടപടികൾക്ക് വലിയ തിരക്കുണ്ട്. തൊഴിൽ വീസ നടപടികൾ കൂടി വിഎഫ്എസിലേക്കു മാറ്റുന്നതോടെ തിരക്ക് വർധിക്കുമെന്നും അപേക്ഷകർക്ക് സമയത്തു സൗദിയിലെത്താൻ സാധിക്കില്ലെന്നും ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.