ഇന്റർനാഷനൽ ലീഗ് ട്വന്റി 20 ഇന്നുമുതൽ
ദുബായ് ∙ ഇന്റർനാഷനൽ ലീഗ് ട്വന്റി 20 മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഒരു മാസം നീളുന്ന ടൂർണമെന്റിൽ 6 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗൾഫ് ജയന്റ്സ് ഷാർജ വാറിയേഴ്സിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 6.30ന് ആണ് മത്സരം. ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഡേവിഡ്

ദുബായ് ∙ ഇന്റർനാഷനൽ ലീഗ് ട്വന്റി 20 മത്സരങ്ങൾക്ക് ഇന്നു തുടക്കം. ഒരു മാസം നീളുന്ന ടൂർണമെന്റിൽ 6 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഗൾഫ് ജയന്റ്സ് ഷാർജ വാറിയേഴ്സിനെ നേരിടും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 6.30ന് ആണ് മത്സരം. ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഡേവിഡ് വാർണർ, ഷഹീൻ അഫ്രീദി, സുനിൽ നരേൻ, ഡ്വയിൻ ബ്രാവോ, നിക്കോളാസ് പുരാൻ, അലക്സ് ഹെയിൽസ്, ഷദബ് ഖാൻ, റോവ്മാൻ പവൽ, അമ്പാട്ടി റായിഡു തുടങ്ങിയവർ വിവിധ ടീമുകളിൽ അംഗങ്ങളാണ്.
പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർ ഷുഹൈബ് അക്തറാണ് മത്സരങ്ങളുടെ ബ്രാൻഡ് അംബാസഡർ. ഷാർജ, ദുബായ്, അബുദാബി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
15 മത്സരങ്ങളും ഫൈനലും ദുബായിൽ നടക്കും. അബുദാബിയിൽ 11 മത്സരങ്ങളും ഷാർജയിൽ 8 മത്സരങ്ങളും നടക്കും. രാത്രി മത്സരങ്ങൾ 6.30നും വാരാന്ത്യ മത്സരങ്ങൾ ഉച്ചയ്ക്ക് 2.30നും തുടങ്ങും.
ടീമുകളും ക്യാപ്റ്റന്മാരും: ഗൾഫ് ജയന്റ്സ് – ക്രിസ് ലിൻ, അബുദാബി നൈറ്റ് റൈഡേഴ്സ് – സുനിൽ നരേൻ, ഡെസേർട്ട് വൈപ്പേഴ്സ് – കോളിൻ മൺറോ, ദുബായ് ക്യാപ്പിറ്റൽസ് – സാം ബില്ലിങ്സ്, മുംബൈ ഇന്ത്യൻസ് എമിറേറ്റ്സ് – നിക്കോളാസ് പുരാൻ, ഷാർജ വോറിയേഴ്സ് – ടോം കോളർ.