യുഎഇയിൽ തനി നാടൻ കുവൈത്തി ഭക്ഷണവുമായ് ഒരു റസ്റ്ററന്റ്, ഹൈലൈറ്റ് ഐറ്റം സലാം മജ്ബൂസ്; പിന്നിൽ മലയാളികൾ
ഷാർജ ∙ രുചിയിലെ വൈവിധ്യം തേടുന്നവർക്ക് ഇനി അൽപ്പം കുവൈത്തി ഭക്ഷണമാകാം. അറബിക് വിഭവങ്ങൾക്ക് ക്ഷാമമില്ലാത്ത നാടാണെങ്കിലും തനത് കുവൈത്തി വിഭവങ്ങൾക്കു മാത്രമായൊരു റസ്റ്ററന്റ് യുഎഇയിലില്ല. ആ കുറവ് 21ന് മാറും. നാടൻ കുവൈത്തി റസ്റ്ററന്റിന് പിന്നിലും മലയാളികളാണ്. പെട്രോളിയവുമായി ബന്ധപ്പെട്ട വ്യവസായത്തിൽ

ഷാർജ ∙ രുചിയിലെ വൈവിധ്യം തേടുന്നവർക്ക് ഇനി അൽപ്പം കുവൈത്തി ഭക്ഷണമാകാം. അറബിക് വിഭവങ്ങൾക്ക് ക്ഷാമമില്ലാത്ത നാടാണെങ്കിലും തനത് കുവൈത്തി വിഭവങ്ങൾക്കു മാത്രമായൊരു റസ്റ്ററന്റ് യുഎഇയിലില്ല. ആ കുറവ് 21ന് മാറും.
നാടൻ കുവൈത്തി റസ്റ്ററന്റിന് പിന്നിലും മലയാളികളാണ്. പെട്രോളിയവുമായി ബന്ധപ്പെട്ട വ്യവസായത്തിൽ നിന്നാണ് ഭക്ഷണശാല എന്ന മേഖലയിലേക്ക് മലപ്പുറം സ്വദേശികളായ അബ്ദുൽ സലാം, മുഹമ്മദ് അസ്‌ലം, റമീസ് വാഴയിൽ എന്നിവർ ചുവടുവയ്ക്കുന്നത്.
ഖസർ അൽ കൂദ് എന്നു പേരിട്ടിരിക്കുന്ന റസ്റ്ററന്റ് ഷാർജ മുവെയ്‌ലയിൽ പ്രവർത്തനം ആരംഭിക്കും. അജ്മാൻ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി ഉദ്ഘാടനം ചെയ്യും. കുവൈത്തിൽ നിന്നുള്ളവരാണ് പാചകക്കാർ. അരിയും മാംസവുമെല്ലാം പ്രത്യേകം തിരഞ്ഞെടുക്കുന്നവയാണെന്ന് ഉടമകൾ പറഞ്ഞു.
കൃത്രിമ ചേരുവകൾ ഉണ്ടാകില്ല. കുവൈത്തിന്റെ തനതായ സലാം മജ്ബൂസാണ് റസ്റ്ററന്റിലെ പ്രധാന ഐറ്റം. ചിക്കൻ, മട്ടൻ, ബീഫ് എന്നിവയുടെ പ്രത്യേക ഗ്രില്ലുകളും ലഭ്യമാണ്.പ്രത്യേകം സജ്ജീകരിച്ച മജ്‌ലിസുകളും റസ്റ്ററന്റിലുണ്ട്.