അബുദാബിയിൽ ഇനി ഓഫിസുകൾ കയറേണ്ട; മരണ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാകും
അബുദാബി ∙ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും.കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി

അബുദാബി ∙ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അബുദാബി. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും. കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും. പരീക്ഷണാർഥം യുഎഇ പൗരന്മാർക്കായി അബുദാബിയിൽ ആരംഭിക്കുന്ന സേവനം വിജയിച്ചാൽ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കി യുഎഇയിൽ ഉടനീളം വ്യാപിപ്പിക്കും.
കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിലെ 7 സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഡിജിറ്റലായി ഏകീകരിച്ചാണ് നടപടികൾ ലഘൂകരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കും. മരണ സർട്ടിഫിക്കറ്റ് നേടൽ, സംസ്‌കാരത്തിനുള്ള ക്രമീകരണം, പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ പ്രതിനിധി കുടുംബങ്ങളെ സഹായിക്കും