ADVERTISEMENT

അബുദാബി∙ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‍സി) സംഘടിപ്പിച്ച യുഎഇ ഓപ്പൺ യൂത്ത് ഫെസ്റ്റിവലിൽ ജെംസ് ന്യൂ മിലേനിയം സ്കൂളിലെ‍ ഒൻപതാം ക്ലാസ് വിദ്യാർഥിനി അഞ്ജലി കലാതിലകം. സംഗീതം, നൃത്തം, അഭിനയം എന്നിവയിലെ മികവാണ് അഞ്ജലിക്ക് നേട്ടമായത്. കാസർകോട് അണങ്കൂർ സ്വദേശി വേണുഗോപാലൻ നമ്പ്യാരുടെയും രജിയുടെയും മകളാണ്. 4 വിഭാഗങ്ങളിൽ 26 ഇനങ്ങളിലായി 560 പേർ മത്സരത്തിൽ പങ്കെടുത്തു.

മികച്ച നർത്തകിയായി ജോവിയ ജോസിനെയും മികച്ച ഗായികയായി ശിവാനി സഞ്ജീവിനെയും തിരഞ്ഞെടുത്തു. ഐഎസ്‍സി അംഗം റോബിൻസൺ മൈക്കിളിന്റെ മകൻ ഹാരോൾഡ് റോബിൻസണിന്റെ സ്മരണാർഥം ഇത്തവണ പുതുതായി ഏർപ്പെടുത്തിയ അവാർഡാണ് ഇരുവർക്കും സമ്മാനിച്ചത്.  ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഭവൻ സ്കൂളിനാണ്  ബെസ്റ്റ് ഇന്ത്യൻ ആർട്ട് ആൻഡ് കൾചറൽ സ്കൂൾ പുരസ്കാരം.

സമാപന സമ്മേളനത്തിൽ ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി (കമ്യൂണിറ്റി അഫയേഴ്സ്) ആശിഷ് കുമാർ വർമ, പ്രസിഡന്റ് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടറി വി.പ്രദീപ്കുമാർ, ട്രഷറർ ദിലീപ് കുമാർ, സാഹിത്യവിഭാഗം സെക്രട്ടറി ഗോപാൽ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവൽ കൺവീനർ രാജ ശ്രീനിവാസ റാവു ഐത, കൺവീനർ ഷിജിൽ കുമാർ, വൈസ് പ്രസിഡന്റ് റെജി ഉലഹന്നാൻ, എന്നിവർ പ്രസംഗിച്ചു.

English Summary:

UAE Open Youth Fest: Anjali Kalathilakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com