12 മാസത്തിനിടെ മലയാളികളുൾപ്പെടെ 12 മൾട്ടി കോടീശ്വരന്മാർ; ജിസിസിയിലെ ഏറ്റവും വലിയ 'ഗ്യാരന്റീഡ്' നറുക്കെടുപ്പ്
അബുദാബി ∙ കഴിഞ്ഞ 31 വർഷത്തിനിടെ ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരെ. 2023-ന്റെ തുടക്കം മുതൽ ജിസിസിയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ
അബുദാബി ∙ കഴിഞ്ഞ 31 വർഷത്തിനിടെ ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരെ. 2023-ന്റെ തുടക്കം മുതൽ ജിസിസിയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ
അബുദാബി ∙ കഴിഞ്ഞ 31 വർഷത്തിനിടെ ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരെ. 2023-ന്റെ തുടക്കം മുതൽ ജിസിസിയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ
അബുദാബി ∙ കഴിഞ്ഞ 31 വർഷത്തിനിടെ ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരെ. 2023-ന്റെ തുടക്കം മുതൽ ജിസിസിയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ഗ്യാരണ്ടീഡ് റാഫിൾ നറുക്കെടുപ്പ് 4,73,000 വിജയികളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഇതിൽ 24,6297071 ദശലക്ഷം മൂല്യമുള്ള പണവും സ്വർണവും ആഡംബര വാഹനങ്ങളും ഉൾപ്പെടുന്നു.
∙ പ്രതിമാസ പണവും സ്വപ്ന കാർ സമ്മാനങ്ങളും
എല്ലാ മാസവും 3ന് ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പിൽ ഒരു ഗ്രാൻഡ് പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കും. കഴിഞ്ഞ 12 മാസത്തിനിടെ ആകെ 12 മൾട്ടി കോടീശ്വരന്മാർ 213,000,000 ദശലക്ഷം ദിർഹത്തിന്റെ വലിയ സമ്മാനങ്ങൾ സ്വന്തമാക്കി. ഗ്രാൻഡ് പ്രൈസ് ജേതാക്കൾക്ക് പുറമേ, 12 ഡ്രീം കാർ ജേതാക്കൾ ആഡംബര കാറുകൾ നേടി. മൊത്തം മൂല്യം 3,656,071 ദിർഹം. ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ഗ്രാൻഡ് പ്രൈസ് ജേതാവ്, അൽ ഐനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുനവർ ഫൈറൂസ് ഡിസംബർ 31-ന് 20 ദശലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസ് വീട്ടിലേക്ക് കൊണ്ടുപോയി. താൻ ഇപ്പോഴും അവിശ്വാസത്തിലാണെന്നും പൂജ്യങ്ങൾ എത്രയാണെന്ന് പോലും പരിശോധിച്ചിട്ടില്ലെന്നുമായിരുന്നു മുനവറിന്റെ പ്രതികരണം. കൂട്ടുകാരുമായി ചേർന്നായിരുന്നു മുനവർ ടിക്കറ്റെടുത്തത്. വിജയികളിൽ പലർക്കും വളരെ പരിമിതമായ വേതനമാണ്. പലപ്പോഴും ടിക്കറ്റിനായി 10 അല്ലെങ്കിൽ 20 ദിർഹം മുടക്കുന്നു.
പ്രതിവാര, ദിവസേനയുള്ള നറുക്കെടുപ്പുകളിൽ വിജയികൾ പണവും സ്വർണ്ണവും സമ്മാനമായി നേടുന്നു. അത് മൊത്തം 21,641,000 ദശലക്ഷം ദിർഹമായി. ബിഗ് ടിക്കറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ സ്വപ്നങ്ങൾ വേഗത്തിൽ ട്രാക്കുചെയ്യാനുള്ള അവസരമുണ്ട്.
10 ലക്ഷം ദിർഹത്തിന്റെ ക്യാഷ് പ്രൈസുള്ള പ്രതിമാസ റാഫിൾ നറുക്കെടുപ്പായി 1992-ൽ ആരംഭിച്ചത്, ഇപ്പോൾ 35 ദശലക്ഷം ദിർഹം വരെ സമ്മാനത്തുകയായി നൽകുന്നു
∙ വിജയിക്കാൻ എല്ലാവർക്കും തുല്യ അവസരം
വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്ന ആർക്കും ഫെബ്രുവരി 3 ലെ തത്സമയ നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹം സമ്മാനം നേടാനുള്ള അവസരം ലഭിക്കും. ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസിന് പുറമേ, ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് മാർച്ച് 3-ന് ഒരു മസരാട്ടി ഗ്രീക്കൽ നേടാനുള്ള അവസരവുമുണ്ടാകും. ഒരു ഡ്രീം കാർ ടിക്കറ്റിന്റെ വില 150 ദിർഹം ആണ്. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അൽ ഐൻ രാജ്യാന്തര വിമാനത്താവളങ്ങളിലെ ഇൻ-സ്റ്റോർ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ഓൺലൈനായും വാങ്ങാവുന്നതാണ്.