കുവൈത്തിൽ പ്രവാസികൾക്ക് ഇനി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. നിർദിഷ്ട നിയമത്തിലൂടെ സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. നിർദിഷ്ട നിയമത്തിലൂടെ സ്വദേശികൾക്കും രാജ്യത്തെ വിദേശികൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് ഉപകരിക്കും.
സ്വദേശികളുടെ ഇൻഷുറൻസ് പ്രീമിയം രാജ്യവും വിദേശികളുടേത് കമ്പനി ഉടമകളുമാണ് വഹിക്കേണ്ടത്. സന്ദർശകർ രാജ്യത്ത് പ്രവേശിക്കുന്നതിനു മുൻപ് ഇൻഷുറൻസ് എടുത്തിരിക്കണം. എല്ലാവർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരംരം. ആരോഗ്യ സംരക്ഷണ നിയമം സംബന്ധിച്ച് ധനമന്ത്രാലയത്തിലെയും ജനറൽ ഇൻവെസ്റ്റ് മെന്റ് അതോറിറ്റിയിലെയും വിദഗ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യകാര്യ സമിതി നടത്തിയ യോഗത്തിലാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ നിർദേശിച്ചത്.
നിലവിൽ വിദേശികളുടെ വീസ സ്റ്റാംപ് ചെയ്യുമ്പോൾ ഹെൽത്ത് ഇൻഷുറൻസ് ഇനത്തിൽ തുക ഈടാക്കുന്നുണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ മാത്രമേ ചികിത്സ ലഭിക്കൂ. ഇവിടെ ഡോക്ടറെ കാണാനും (10) മരുന്നിനുമായി (10) ഓരോ തവണയും 20 ദിനാർ വീതം ഈടാക്കും. അതിനാൽ വിദേശികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നിർബന്ധിത ഇൻഷുറൻസ് വരുന്നതോടെ എല്ലായിടത്തും ചികിത്സ ഉറപ്പാക്കാം.