ദുബായ്∙ ഈ വാരാന്ത്യം ദുബായിൽ ആഘോഷമാക്കാൻ ഇന്ത്യൻ സിനിമകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായകർ ശനിയാഴ്ച പ്രവാസികൾക്കായി അണിനിരക്കുന്നു. അൽ നാസർ ലെഷർ ലാൻഡിൽ സംഗീത പെരുമഴയ്ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ ഇതിഹാസങ്ങളായ സംഗീത സംവിധായകർക്ക് ഗുരുദക്ഷിണയായി പുതുതലമുറയിലെ സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഈ വാരാന്ത്യം ദുബായിൽ ആഘോഷമാക്കാൻ ഇന്ത്യൻ സിനിമകളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായകർ ശനിയാഴ്ച പ്രവാസികൾക്കായി അണിനിരക്കുന്നു.

അൽ നാസർ ലെഷർ ലാൻഡിൽ സംഗീത പെരുമഴയ്ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ ഇതിഹാസങ്ങളായ സംഗീത സംവിധായകർക്ക് ഗുരുദക്ഷിണയായി പുതുതലമുറയിലെ സംഗീത സംവിധായകർ ചേർന്നൊരുക്കുന്ന സംഗീത വിരുന്നാണ് ‘മന്നത്ത് ഗ്രൂപ്പ് ഇന്റർനാഷനൽ ഗ്രൂവ് ഫെസ്റ്റിവൽ’. 27ന് വൈകിട്ട് 7.15ന് സംഗീത മഹോത്സവത്തിന് തിരി തെളിയും. 

ADVERTISEMENT

മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ കീഴിൽ മ്യൂസിക് കംപോസേഴ്സ് യൂണിയനാണ് ഗ്രൂവ് ഫെസ്റ്റിവൽ ഒരുക്കുന്നത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലിഷ്, അറബിക് പാട്ടുകളും ചേർന്ന്  അതിരുകളില്ലാത്ത സംഗീതത്തിന്റെ സംഗമം തീർക്കും. ഹരിചരൺ, സൂരജ് സന്തോഷ്, നിത്യാ മാമ്മൻ, ജാസി ഗിഫ്റ്റ്, സയനോര, അൽഫോൻസ് ജോസഫ്, യുനു സിയോ, നിഖിൽ പ്രഭ, ഗായത്രി രാജീവ്, അർജുൻ ശശി, വിഷ്ണു രാജ് എന്നിവരാണ് അണിനിരക്കുന്നത്. ഇവർക്ക് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടി തീർക്കുന്നത് ബെനറ്റ് റോളണ്ടും സംഘവും. സംഗീത സംവിധായകരായ ദീപക് ദേവ്, ബിജിബാൽ, റോണി റാഫേൽ, മെജോ ജോസഫ്, അനിൽ ഗോപാലൻ, അജിത്ത്കുമാർ എന്നിവർ  നേതൃത്വം നൽകും. മൂന്നര മണിക്കൂർ നിലയ്ക്കാത്ത പാട്ടുമേളം. വിവിധ സംഗീത ഉപകരണങ്ങൾ അണിനിരക്കുന്ന ഫ്യൂഷനോടു കൂടിയാണ് ഗ്രൂവ് ഫെസ്റ്റിവൽ തുടങ്ങുക. 

ADVERTISEMENT

ടിക്കറ്റ് നിരക്ക്  75 ദിർഹം മുതൽ 

വൈകുന്നേരം 6 മുതൽ അൽനാസർ ലെഷർ ലാൻഡിലെ വേദിയിലേക്കുള്ള ഗേറ്റുകൾ തുറക്കും. പ്ലാറ്റിനം ലിസ്റ്റിലൂടെയാണ് ടിക്കറ്റ് വിൽപന. 75, 100, 200 എന്നിങ്ങനെയാണ് നിരക്കുകൾ. 4 പേരുടെ ഫാമിലി ടിക്കറ്റിന് 400 ദിർഹം. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇസിഎച്ച് ഡിജിറ്റൽ, അൽ ഐൻ ഫാംസ്, കെഎഫ്സി, വെജിറ്റേറിയൻ ഘാന, ഹാംപ്റ്റൺ ഹിൽട്ടൺ ദുബായ് എയർപോർട്ട്, ഡിഫൻഡർ സെക്യൂരിറ്റി സർവീസ് എന്നിവരാണ് മുഖ്യ സ്പോൺസർമാർ. മലയാള മനോരമ, മനോരമ ന്യൂസ്, മഴവിൽ മനോരമ, മനോരമ മാക്സ്, മനോരമ ഓൺലൈൻ എന്നിവരാണ് മാധ്യമ പങ്കാളികൾ. ഹിറ്റ് എഫ്എം ആണ് റേഡിയോ പങ്കാളി.  ഐഎഎസ് മീഡിയ, സി ഷെൽ, ആഡ്ര ഇവന്റ്സ് എന്നിവരാണ് ഇവന്റ് പാർട്ണർമാർ. പൾസ് 360 ഡിഗ്രീസാണ് ഗ്രൂവ് ഫെസ്റ്റിന്റെ അണിയറ ശിൽപികൾ. 

ADVERTISEMENT

കപ്പിൾ ടിക്കറ്റ് സമ്മാനം

മലയാള മനോരമയുടെ പ്രിയ വായനക്കാർക്കു ഗ്രൂവ് ഫെസ്റ്റിവലിന്റെ ടിക്കറ്റ് സമ്മാനമായി നേടാം.  കപ്പിൾ ടിക്കറ്റാണ് സമ്മാനം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം? താഴെ കൊടുത്തിരിക്കുന്ന ചോദ്യത്തിനുത്തരം 0557964490 എന്ന നമ്പരിലേക്ക് വാട്സാപ് ചെയ്യുക.   ചോദ്യം: യേശുദാസിന്റെ ജന്മദിനം?

English Summary:

Malayalam's Favorite Singers Line up for Groove Festival on Saturday with Super Hit Songs from Indian Movies.