അബുദാബി ∙ ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്‌സ് ആൻഡ് സിംടെക്‌സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി ടെക് കമ്പനി കിന്‍സുഗി താരമായി. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 6 സീറ്റുകളുള്ള സ്വയം നിയന്ത്രിത എസ്‍യുവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രദർശനമായ യുമെക്‌സ് ആൻഡ് സിംടെക്‌സിൽ മാഗ്നസ് എന്ന നിര്‍മിത ബുദ്ധി ഹൈബ്രിഡ് വാഹനം അവതരിപ്പിച്ച് അബുദാബി ടെക് കമ്പനി കിന്‍സുഗി താരമായി.  സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 6 സീറ്റുകളുള്ള സ്വയം നിയന്ത്രിത എസ്‍യുവി വാഹനമാണ് മാഗ്നസ്. 6 ഡ്രോണുകളും റോബോട്ടും അടങ്ങുന്ന വാഹനത്തിന് 2000 കിലോം വഹിക്കാം. മണിക്കൂറില്‍ 130 കിലോമീറ്ററാണ് വേഗം. ഒരു തവണ ചാർജ് ചെയ്താൽ ഇലക്ട്രിക്കലിൽ മാത്രം 200 കിലോമീറ്ററും ‍ഹൈബ്രിഡ് ആയി 800 കിലോമീറ്ററും സഞ്ചരിക്കാം.

സര്‍ക്കാരിന്റെ മുന്‍നിര നിര്‍മിത ബുദ്ധി കമ്പനിയായ കിൻസുഗിയുടെ ഉപകമ്പനി ഇനറോണ്‍ ആണ് മാഗ്നസ് എന്ന ഇലക്ട്രിക്, ഹൈബ്രിഡ് (പെട്രോള്‍) വാഹനം നിർമിച്ചത്. ഹെലികോപ്ടറുകളുടേതിനു സമാനമായി 90 ഡിഗ്രി വരെ തുറക്കാവുന്നതാണ് മാഗ്നസിന്റെ വാതിലുകൾ. മടക്കിവയ്ക്കാവുന്ന പിന്‍സീറ്റുകൾ. ദേശസുരക്ഷാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മാഗ്നസ് ദുർഘട മേഖലകളെ നിഷ്പ്രയാസം മറികടക്കും. അടുത്ത വർഷം വാഹനം വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലിറക്കാനാണ് പദ്ധതി. നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. 35 രാജ്യങ്ങളിലെ 214 കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനം നാളെ സമാപിക്കും

English Summary:

UAE with Built Intelligent Hybrid Vehicle