പ്രവാസ ലോകത്ത് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു റാലി; ‘അഹ്‌ലാൻ മോദി’, ലക്ഷ്യം തിരഞ്ഞെടുപ്പ് നേട്ടം
ദുബായ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രവാസ ലോകത്ത് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു റാലിക്ക് അബുദാബിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ബിജെപി അനുകൂല പ്രവാസ സംഘടനകൾ സംയുക്തമായാണ്

ദുബായ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പ്രവാസ ലോകത്ത് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു റാലിക്ക് അബുദാബിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ബിജെപി അനുകൂല പ്രവാസ സംഘടനകൾ സംയുക്തമായാണ് അഹ്‌ലാൻ മോദി (ഹലോ മോദി) എന്ന പേരിൽ സ്വീകരണം ഒരുക്കുന്നത്.
ഫെബ്രുവരി 13ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നൽകുന്ന സ്വീകരണം മോദിയുടെ രാജ്യാന്തര തിരഞ്ഞെടുപ്പു കൺവൻഷനായി മാറും. അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറിന്റെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് എത്തുന്ന മോദി തലേന്ന് 20,000ൽ അധികം പേർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 14ന് ആണ് ക്ഷേത്ര ഉദ്ഘാടനം. അക്ഷർധാം ക്ഷേത്ര മാതൃകയിൽ യുഎഇയിൽ നിർമിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലേത്.
അഹ്‌ലാൻ മോദിയിൽ പങ്കെടുക്കുന്നവർക്ക് 7 എമിറേറ്റുകളിൽ നിന്നും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തി. പങ്കെടുക്കുന്നവർ അഹ്‌ലാൻ മോദി വെബ്സൈറ്റ് വഴി പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. റജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. 4 മുതൽ പരിപാടി തുടങ്ങും. രാത്രി 7ന് മോദി യോഗത്തെ അഭിസംബോധന ചെയ്യും.
സമ്മേളനത്തിൽ 400 കലാകാരന്മാരുടെ കലാ പ്രകടനങ്ങളും ഒരുക്കുന്നുണ്ട്. വ്യക്തികളായും സംഘങ്ങളായും യോഗത്തിൽ പങ്കെടുക്കാം. സംഘങ്ങളായി പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി സീറ്റുകൾ ക്രമീകരിക്കാനും സൗകര്യം ഒരുക്കി. പങ്കെടുക്കുന്നവർ ഇന്ത്യൻ വേഷത്തിലെത്തണമെന്ന് നിർദേശമുണ്ട്.