ദോഹയിൽ ആഘോഷക്കാഴ്ചകൾ കുറയ്ക്കാതെ വാരാന്ത്യം
ദോഹ ∙ കൈറ്റ് ഫെസ്റ്റിവൽ, സിനിമ, സംഗീത പരിപാടി തുടങ്ങി ഈ ആഴ്ചയിലും ഒഴിവു സമയം ചെലവിടാൻ കാഴ്ചകൾ ഏറെ. ∙ ദോഹ തുറമുഖത്ത് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ. ഗ്രാൻഡ് ടെർമിനലിന് പിറകിലെ മിന പാർക്കിൽ. വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം രാവിലെ 10 മുതൽ രാത്രി 8വരെ. മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10വരെ.

ദോഹ ∙ കൈറ്റ് ഫെസ്റ്റിവൽ, സിനിമ, സംഗീത പരിപാടി തുടങ്ങി ഈ ആഴ്ചയിലും ഒഴിവു സമയം ചെലവിടാൻ കാഴ്ചകൾ ഏറെ.
∙ ദോഹ തുറമുഖത്ത് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ. ഗ്രാൻഡ് ടെർമിനലിന് പിറകിലെ മിന പാർക്കിൽ. വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം രാവിലെ 10 മുതൽ രാത്രി 8വരെ.
മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10വരെ. പ്രവേശനം സൗജന്യം.
∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോയിലെ ഫാമിലി ആംഫി തിയറ്ററിൽ ഇന്നും നാളെയും അൻബർ-പപ്പെറ്റ് ഷോ. വൈകിട്ട് 4 മുതൽ.
∙ മിഷെറീബ് ഡൗൺ ടൗണിലെ ബരാഹത്ത് മിഷെറീബിൽ ഏഷ്യൻ കപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും ഫുട്‌ബോൾ ക്ലാസിക്‌സ് സംഗീത പരിപാടി. വൈകിട്ട് 7.00 മുതൽ. പ്രവേശനം ടിക്കറ്റ് മൂലം.
∙ അൽ ഷഹാനിയയിൽ ഖത്തർ ഒട്ടക ഫെസ്റ്റിവൽ. പ്രവേശനം സൗജന്യം. ഫെബ്രുവരി 15 വരെ മേള തുടരും.
∙ ഷോപ്പ് ഖത്തറിന്റെ ഭാഗമായി ലുസെയ്‌ലിലെ പ്ലേസ് വിൻഡോം മാളിൽ ഇന്ന് രാത്രി 8 മുതൽ വെടിക്കെട്ട് പ്രദർശനം.
∙ കത്താറ കൾചറൽ വില്ലേജിലെ ഏഷ്യൻ കപ്പ് പരിപാടികളുടെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റിയുടെ ബോളിവുഡ് പെർഫോമൻസ് ഇന്ന് വൈകിട്ട് 5 മുതൽ. 12-ാം നമ്പർ കെട്ടിടത്തിന് പിറകിൽ. പ്രവേശനം സൗജന്യം.