ഐസിഎഐ അബുദാബി ചാപ്റ്റർ രാജ്യാന്തര സെമിനാർ 27 മുതൽ
അബുദാബി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാർ (ഇന്നവിഷൻ എംപവറിങ് നെക്സ്റ്റ് ജനറേഷൻ) 27, 28 തീയതികളിൽ അബുദാബി കോൺറാഡ് ഹോട്ടലിൽ നടക്കും. പ്രസിഡന്റ് ജോൺ ജോർജ് അധ്യക്ഷത വഹിക്കും. സെമിനാർ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി

അബുദാബി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാർ (ഇന്നവിഷൻ എംപവറിങ് നെക്സ്റ്റ് ജനറേഷൻ) 27, 28 തീയതികളിൽ അബുദാബി കോൺറാഡ് ഹോട്ടലിൽ നടക്കും.
പ്രസിഡന്റ് ജോൺ ജോർജ് അധ്യക്ഷത വഹിക്കും. സെമിനാർ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയാകും. ഐസിഎഐ ഇന്ത്യ പ്രസിഡന്റ് അങ്കിത് തലതി, യുഎഇ അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റിയാദ് അൽ മുബാറക്, അൽ ഫഹിം ഫാമിലി കൗൺസിൽ ചെയർമാൻ മുഹമ്മദ് അബ്ദുൽ ജലാൽ അൽ ഫഹിം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
രാവിലെ 11.30ന് നടക്കുന്ന ടെക്നിക്കൽ സെഷനിൽ ഗണേഷ് പ്രസാദ് (തിങ്ക് സ്കൂൾ സിഇഒ), ജാൻ പിൽബോർ (അൽ ഇത്തിഹാദ് പേയ്മെന്റ്സ് സിഇഒ), ഫ്രേസർ ബ്രോൺ (എഡിജെഎം എക്സിക്യൂട്ടീവ് ഡയറക്ടർ), പ്രകാശ് സുൻകര (ഡബ്ല്യുഐഒ ബാങ്ക് സിഎഫ്ഒ) എന്നിവർ അണിനിരക്കും. ടികെ രാമൻ (ഫിനാൻസ് ഹൗസ് ഗ്രൂപ്പ് സിഇഒ) ആണ് മോഡറേറ്റർ. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ഇക്വിറ്റി ഇന്റലിജൻസ് സ്ഥാപകൻ പൊറിഞ്ചു വെലിയത്ത്, മാധ്യമ പ്രവർത്തക ശ്വേത സിങ് തുടങ്ങിയവരാണ് വൈകിട്ട് നടക്കുന്ന സെഷനിലെ പ്രമുഖർ.
പാരാ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവും ചെസ് പ്ലയറുമായ ദർപൻ ഇനാനിയുടെ പ്രഭാഷണത്തോടെയാണ് ഞായറാഴ്ചത്തെ പരിപാടി തുടങ്ങുക. മുഹമ്മദ് ഷഫീഖ് മോഡറേറ്ററാകും. മർയം അൽ മൻസൂരി, മാസ് ഷെയ്ഖ്, വോഫ്ഗാങ് ഹോമാൻ, നുഹ ഹാഷിം എന്നിവർ പങ്കെടുക്കും. ലക്ഷ്മി അഗർവാൾ, അഭിലാഷ് ടോമി, റെനിൽ റൗഫ്, അഫ്സൽ ലോഖന്ദ്‍വാല എന്നിവർ വൈകിട്ടത്തെ പരിപാടികളിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.