അക്കൗണ്ടന്‍റായി മലപ്പുറത്ത് നിന്നും യുഎഇയിലേക്ക്; ഇന്ന് നേട്ടങ്ങളുടെ 'കൊടുമുടിയിൽ' ഈ യുവ സംരംഭകൻ
ദുബായ്∙ മഴയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബ് സമൂഹം. യുഎഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്ക് മഴ പെയ്യാറുണ്ടെങ്കിലും കേരളത്തിലെ മഴയാണ് സഹോദരാ, മഴയെന്ന് ഇവർ പറയാറുണ്ട്. എന്നിട്ടും ഊ മഴ നനയാൻ എന്തുകൊണ്ട് അറബികൾ കേരളത്തിലേയ്ക്ക് കൂട്ടമായി എത്തുന്നില്ല? കേരളത്തില്‍ 'മൺസൂൺ ടൂറിസം' ശക്തമാക്കിയാൽ അത്
ദുബായ്∙ മഴയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബ് സമൂഹം. യുഎഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്ക് മഴ പെയ്യാറുണ്ടെങ്കിലും കേരളത്തിലെ മഴയാണ് സഹോദരാ, മഴയെന്ന് ഇവർ പറയാറുണ്ട്. എന്നിട്ടും ഊ മഴ നനയാൻ എന്തുകൊണ്ട് അറബികൾ കേരളത്തിലേയ്ക്ക് കൂട്ടമായി എത്തുന്നില്ല? കേരളത്തില്‍ 'മൺസൂൺ ടൂറിസം' ശക്തമാക്കിയാൽ അത്
ദുബായ്∙ മഴയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബ് സമൂഹം. യുഎഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്ക് മഴ പെയ്യാറുണ്ടെങ്കിലും കേരളത്തിലെ മഴയാണ് സഹോദരാ, മഴയെന്ന് ഇവർ പറയാറുണ്ട്. എന്നിട്ടും ഊ മഴ നനയാൻ എന്തുകൊണ്ട് അറബികൾ കേരളത്തിലേയ്ക്ക് കൂട്ടമായി എത്തുന്നില്ല? കേരളത്തില്‍ 'മൺസൂൺ ടൂറിസം' ശക്തമാക്കിയാൽ അത്
ദുബായ്∙ മഴയെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബ് സമൂഹം. യുഎഇയിലുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇടയ്ക്ക് മഴ പെയ്യാറുണ്ടെങ്കിലും കേരളത്തിലെ മഴയാണ് സഹോദരാ, മഴയെന്ന് ഇവർ പറയാറുണ്ട്. എന്നിട്ടും ഊ മഴ നനയാൻ എന്തുകൊണ്ട് അറബികൾ കേരളത്തിലേയ്ക്ക് കൂട്ടമായി എത്തുന്നില്ല? കേരളത്തില്‍ 'മൺസൂൺ ടൂറിസം' ശക്തമാക്കിയാൽ അത് കേരളത്തിന്‍റെ സമ്പദ്ഘടനയെ കാര്യമായി പരിപോഷിപ്പിക്കില്ലേ?. ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ കശ്മീരിലേയ്ക്ക് അറബ് വിനോദസഞ്ചാരികളെ എത്തിക്കാൻ ഇന്ത്യൻ അധികൃതർ എന്തുകൊണ്ട് മുൻകൈയെടുക്കുന്നില്ല? ദുബായിൽ ടൂറിസം രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന മലപ്പുറം വഴിക്കടവ് സ്വദേശി ഷമീൽ ബിൻ ജമീൽ ഇതേക്കുറിച്ച് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
അടുത്തകാലത്തായി യുഎഇയിൽ നിന്ന് വിനോദ സഞ്ചാരികൾ, പ്രത്യേകിച്ച് സ്വദേശികൾ കേരളത്തിലേക്ക് പോകുന്നത് വർധിച്ചിട്ടുണ്ട്. ഷമീലിന്‍റെ മിഡിൽ ഈസ്റ്റ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനി പ്രത്യേക ടൂറിസം പാക്കേജുകളിൽ ഇവരെ കൊണ്ടുപോകുന്നു. ആദ്യ സംഘത്തിൽ വിവിധ പ്രായക്കാരായ 60 പേരാണുണ്ടായിരുന്നത്. കേരളം ശരിക്കും ദൈവത്തിന്‍റെ സ്വന്തം രാജ്യമെന്ന അനുഭൂതി ഇവരിലെല്ലാമുണ്ടായി. നാല് ദിവസത്തേക്ക് വയനാട്ടിലെത്തിയ അവർ 12 ദിവസം കഴിഞ്ഞാണ് മടങ്ങിയത്. താജ് ഹോട്ടലിലായിരുന്നു താമസിച്ചത്. അതിന് തന്നെ ലക്ഷങ്ങൾ ചെലവഴിച്ചു. അറബികൾ പണ്ടുകാലത്ത് കച്ചവടത്തിനായി എത്തിയിരുന്ന കോഴിക്കോട് അടക്കമുള്ള സ്ഥലങ്ങൾ കാണാൻ പുതുതലമുറയിൽപ്പെട്ടവർക്ക് ഏറെ താത്പര്യമുണ്ട്. കോഴിക്കോട് നഗരത്തിലെ മിഠായിത്തെരുവും ബീച്ചുകളും അവരെ കൊതിപ്പിക്കുന്നു. കൂടാതെ, കേരളത്തിലെ ബായ്ക്ക് വാട്ടർ, മലയോരങ്ങൾ, കോട്ടകൾ അടക്കമുള്ള ചരിത്രപ്രധാനമായ കേന്ദ്രങ്ങൾ എന്നിവയെല്ലാം അവർ ഇഷ്ടപ്പെടുന്നു.
∙അടിസ്ഥാനങ്ങളൊരുക്കണം
മലയാളികളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അറബികൾ. എന്നാൽ, കേരളത്തിൽ വിനോദ സഞ്ചാരത്തിനായി വരുന്നവരെ സന്തോഷിപ്പിക്കാൻ അടിസ്ഥാന സൗകര്യങ്ങളിലടക്കം ചില കാര്യങ്ങളിൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.മികച്ച താമസ സൗകര്യം, വൃത്തിയും വെടിപ്പും, നല്ല റോഡുകൾ, വാഹനങ്ങൾ, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കുറച്ചുകൂടി ശ്രദ്ധ പതിപ്പിച്ചാൽ തീർച്ചയായും അറബികൾ കേരളത്തിലേക്ക് ഒഴുകിയെത്തുമെന്ന് ഷമീൽ പറയുന്നു.
യുഎഇ സ്വദേശികളിലെ പുതുതലമുറ ഇപ്പോൾ ആരോഗ്യകാര്യങ്ങളിൽ തീർത്തും ശ്രദ്ധാലുക്കളാണ്. അവർ കേരളത്തിലെത്തുമ്പോൾ മികച്ച ഭക്ഷണം നൽകേണ്ടത് ആതിഥേയരായ നമ്മുടെ കടമയാണ്. വിനോദസഞ്ചാരികളോട് പൊതുജനങ്ങളുടെ സമീപനത്തിലും ശ്രദ്ധ പതിപ്പിക്കണം. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വയനാട്. 10 വർഷത്തിനകം വയനാട് വലിയ പുരോഗതിയാണ് കൈവരിച്ചത്. നിലവിൽ 27,000 ത്തോളം റിസോർട്ടുകൾ അവിടെയുണ്ട്. മികച്ച സൗകര്യം നൽകിയാൽ നിങ്ങളുടെ നാട്ടിലേക്ക് വിനോദസഞ്ചാരികൾ പറന്നുവരുമെന്നും അപ്പോൾ നിങ്ങളുടെ സ്ഥലത്തിന് വില കൂടുകയും ജീവിതനിലവാരം വർധിക്കുകയും ചെയ്യുമെന്നുമൊക്കെയുള്ള ബോധവത്കരണം ജനങ്ങൾക്ക് നല്‍കിയതാണ് ഈ മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
ശബ്ദമലിനീകരണമാണ് അറബികൾക്ക് അസഹനീയമായ മറ്റൊരു പ്രധാന പോരായ്മ. അനാവശ്യമായി വാഹനങ്ങൾ ഹോണടിക്കുന്ന പ്രവണത നിർത്തലാക്കേണ്ടിയിരിക്കുന്നു. യുഎഇയിലൊക്കെ ഉള്ള പോലെ അനാവശ്യമായി ഹോണടിച്ചാൽ പിഴ ചുമത്തുന്ന നിയമം കൂടി ബാധകമാക്കണം.
∙കശ്മീരിലേയ്ക്ക് നേരിട്ട് വിമാന സർവീസ്
ഇതുപോലെ കശ്മീർ സന്ദർശനത്തിനും അറബികൾ തത്പരരാണ്. സ്വിറ്റ്സർലൻഡിനേക്കാളും മനോഹാരിതയുള്ള സ്ഥലമാണ് കശ്മീർ. സ്വിറ്റ്സർലൻഡിലേയ്ക്ക് പോകുന്നതിന് ചെലവഴിക്കുന്ന പണത്തിന്‍റെ 10% മതി കശ്മീർ സന്ദർശനത്തിന്. എല്ലാ അറബികളും സമ്പന്നരല്ല. പക്ഷേ, അവർക്ക് ഇതര രാജ്യങ്ങൾ സന്ദർശിക്കുക എന്നത് ഏറെ ഇഷ്ടമുള്ള കാര്യം. അപ്പോൾ അവർ കുറഞ്ഞ തുക ചെലവഴിച്ച് പോകാവുന്ന സ്ഥലങ്ങൾ അന്വേഷിക്കുന്നു. സ്വിറ്റ്സർലൻഡ് കഴിഞ്ഞാൽ സ്വദേശികൾ കൂടുതലും പോകുന്നത് തുർക്കിയിലേയ്ക്കാണ്. അവിടേക്ക് 5 മണിക്കൂർ യാത്ര ചെയ്യണം. എന്നാൽ, യുഎഇയിൽ നിന്ന് നേരിട്ട് കശ്മീരിലേയ്ക്ക് വിമാന സർവീസില്ലാത്തത് അവിടേയ്കുള്ള സന്ദർശകരുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നു. കശ്മീരിൽ മികച്ച ഹോട്ടലുകൾ യഥേഷ്ടമുണ്ട്. ആതിഥ്യമര്യാദയിലും അവർ മുന്നിൽ തന്നെ. യുഎഇ കൂടാതെ, ഖത്തർ, സൗദി, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം ഒരു വിമാന സർവീസെങ്കിലും കശ്മീരിലേയ്ക്ക് നേരിട്ട് നടത്തണം.
∙വിനോദസഞ്ചാരികളെ കണ്ടു വളർന്നു; ഈ രംഗത്ത് ഉന്നതിയിലെത്തി
വയനാട്ടിലേയ്ക്കും ഊട്ടിയിലേയ്ക്കും ദിവസവും ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ചുരം കയറുന്ന നാടുകാണി ചുരത്തിനു താഴെ, മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ വഴിക്കടവ് എന്ന ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് യുഎഇയിലെത്തി, ഇന്ന് ജിസിസിയിലെയും ഇന്ത്യയിലെയും ടൂറിസം രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച യുവ സംരംഭകനാണ് ഷമീൽ ബിൻ ജമീൽ.
ബെംഗളൂരുവിലെ എംബി എ പഠനത്തിന് ശേഷം പുത്തൻ സ്വപ്നങ്ങളുമായി 17 വർഷങ്ങൾക്ക് മുൻപ് തന്‍റെ 21–ാമത്തെ വയസിൽ പ്രവാസ ലോകത്ത് എത്തിയ ഈ യുവാവിന് മുന്നിൽ ഏതൊരു സാധാരണ പ്രവാസിയെപ്പോലെയും ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. ദുബായിൽ ഷെയ്ഖ് മുഹമ്മദ് മക്തൂം ബിൻ ജുമാ അൽ മക്തൂം എന്ന ടൂറിസം കമ്പനിയിൽ അക്കൗണ്ടന്‍റായി ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്നതായിരുന്നു ലക്ഷ്യം. കുട്ടിക്കാലത്ത് ദിവസവും നൂറുകണക്കിന് ടൂറിസ്റ്റുകളെ കണ്ടു വളർന്ന ഷമീലിന് മുന്നിൽ വേറെ ഒരു തിരഞ്ഞെടുപ്പില്ലായിരുന്നു. ടൂറിസം തന്നെയാണ് തനിക്ക് മുന്നിലെ ഏറ്റവും മികച്ച വഴി എന്ന് കണ്ടത്തിയ ഷമീൽ, മിഡിൽ ഈസ്റ്റ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സംരംഭത്തിന് തുടക്കംകുറിച്ചു. 2013ൽ ഇന്ത്യയിലെ ആദ്യത്തെ ഓഫിസ് കോഴിക്കോട് പ്രവർത്തനമാരംഭിച്ചു. അടുത്തവർഷം കൊച്ചി, ബംഗ്ലുരു, തുടർന്നുള്ള വർഷം ചെന്നൈയിലും മംഗ്ലളുരുവിലും തുടങ്ങി.
ഇന്ന് ജിസിസിയിലും ഇന്ത്യയിലുമായി പത്തോളം സഥാപനങ്ങൾ സ്വന്തമായുണ്ട്. ആദ്യകാലത്ത് ടൂറിസ്റ്റ് വീസ സർക്കാർ വ്യക്തികൾക്ക് നൽകിയിരുന്നില്ല. സ്വകാര്യ ടൂറിസം കമ്പനികൾക്ക് മാത്രമേ ഈ വീസ അനുവദിച്ചിരുന്നുള്ളൂ. അന്ന് ഏറ്റവും കൂടുതൽ ടൂറിസ്റ്റ് വീസ കൈകാര്യം ചെയ്തിരുന്നത് ഷെയ്ഖ് മുഹമ്മദ് മക്തൂം ബിൻ ജുമാ അൽ മക്തൂം എന്ന ടൂറിസം കമ്പനിയായിരുന്നു. 80% ആളുകളും അന്ന് യുഎഇയിലെത്തിയിരുന്നത് ഈ കമ്പനി നൽകുന്ന വീസയിൽ. ഇന്ത്യയിൽ നിന്ന് ആളുകളെ യുഎഇയിലേയ്ക്ക് ടൂറിസ്റ്റ് വീസയിൽ കൊണ്ടുവരുകയാണ് പ്രധാനമായും അന്ന് ചെയ്തത്. 2017ല്‍ സർക്കാർ തന്നെ ടൂറിസ്റ്റ് വീസ നൽകാൻ തുടങ്ങിയതോടെ കമ്പനി കുറച്ച് പിന്നാക്കം പോയി. ഇതേതുടർന്ന് സ്ഥാപനം പതുക്കെ നിർത്തലാക്കാൻ സ്പോൺസർ തീരുമാനിച്ചതോടെ ഷമീൽ തന്നെ അതേറ്റെടുത്ത് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, വിധി ഇവിടെയും ഇടപെട്ടു. സ്വന്തം കമ്പനി യാഥാർഥ്യമാകാൻ തുടങ്ങുമ്പോഴേയ്ക്കും 2019ൽ കോവിഡ‍് പൊട്ടിപ്പുറപ്പെട്ടു. ഇതോടെ പ്രതിസന്ധി കൂടി. ജീവനക്കാരെയെല്ലാം ഒഴിവാക്കേണ്ടി വന്നു. ഷമീലും നാട്ടിലേക്ക് മടങ്ങി. എന്നാൽ 2021ൽ സ്പോൺസർ മുഹമ്മദ് അൽ മർസൂഖ് ഷമീലിനെ തിരികെ വിളിച്ചു. മിഡിൽ ഈസ്റ്റ് ട്രാവൽ ആൻഡ് ടൂറിസം അങ്ങനെ വീണ്ടും പൊടിതട്ടിയെടുത്ത് പ്രവർത്തനം ഊർജിതമാക്കി. ഇതിന് ശേഷമാണ് 2022 അവസാനം മുംബൈയിലും ഇറാനിലും 2023 ആദ്യം ഡൽഹിയിലും ഈജിപ്തിലും ഓഫിസുകൾ തുറന്നു. സർക്കാർ വീസ അനുവദിക്കുമ്പോഴും ഷമീലിന്‍റെ കമ്പനി ഏറ്റവും കൂടുതൽ വീസ അനുവദിക്കുന്ന സ്വകാര്യ കമ്പനിയെന്ന മികവോടെ പ്രവർത്തിക്കുന്നു. അടുത്തിടെ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം രംഗത്ത് ഷമീലിന് പിഎച്ച്ഡി ലഭിച്ചത് ഈ മേഖലയെക്കുറിച്ച് അതീവ താത്പര്യത്തോടെ പഠിച്ചതിനുള്ള ഉപഹാരമായി. നേട്ടങ്ങളുടെ ഉന്നതിയിൽ നിൽക്കുമ്പോഴും ഇദ്ദേഹം തന്‍റെ ആദ്യകാലത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മറന്നിട്ടില്ല. യുഎയിലെ നിലമ്പൂർ പ്രവാസി അസോസിയേഷന്റെ നെടുംതൂണു കൂടിയാണ് ഷമീൽ.
∙ ഇന്ത്യൻ വിനോദ സഞ്ചാരികൾ ലക്ഷ്യം
ഇന്ത്യക്കാരെ വിനോദ സഞ്ചാരത്തിനായി യുഎഇയിലെത്തിക്കുകയാണ് ഷമീലിന്‍റെ കമ്പനി പ്രധാനമായും ചെയ്യുന്നത്. ദിവസവും 3000 മുതൽ 3500 വീസകൾ വരെ അനുവദിക്കുന്നു. 3 പകലും 4 രാത്രികളും, 6 പകലും 7 രാത്രികളും എന്നിങ്ങനെ യുഎഇയിൽ ചെലവിടാനുള്ള പാക്കേജുകളും ഇവർ നൽകുന്നുണ്ട്. ഇതുപോലെ പാക്കേജുകളൊരുക്കി സ്വദേശികളടക്കമുള്ള അറബികളെ കേരളത്തിലേയ്ക്കും കശ്മീർ അടക്കമുള്ള ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും കൊണ്ടുപോകുന്നു