കുവൈത്ത് കെഡിഎൻഎ മെഡിക്കൽ വിങ് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി ∙ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ കമ്മിറ്റിയും കെഡിഎൻഎ മെഡിക്കൽ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് വിഷയ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ കമ്മിറ്റിയും കെഡിഎൻഎ മെഡിക്കൽ വിങ്ങും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് വിഷയ വൈവിധ്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കെ ഡി എൻ എ അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്യാം പ്രസാദിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്‌ഘാടനം ചെയ്തു. അസീസ് തിക്കോടി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
"പ്രവാസ ലോകത്തെ ആകസ്മിക മരണങ്ങൾ" എന്ന വിഷയത്തിൽ മെഡിക്കൽ വിങ് കൺവീനർ വിജേഷ് വേലായുധനും പ്രവാസവും മാനസിക ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ചു ശ്യാം പ്രസാദും ക്ളാസുകൾ അവതരിപ്പിച്ചു. സമയത് പ്രാഥമിക ശുശ്രൂഷ കിട്ടിയിരുന്നെങ്കിൽ ഈയടുത്ത് നടന്ന പല മരണങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നു വിജേഷ് ചൂണ്ടിക്കാട്ടി. അത്യാഹിത ഘട്ടങ്ങളിൽ അവസരോചിതമായ ഇടപെടലിലൂടെ ഹൃദയത്തിന്റ പ്രവർത്തനം എങ്ങനെ തിരിച്ചു പിടിക്കാൻ കഴിയുമെന്നു ഡെമോയിലൂടെ അദ്ദേഹം വിശദീകരിച്ചു, സി പി ആർ, ചെയ്യേണ്ട രീതിയും എ ഇ ഡി പോലുള്ള ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും വിശദമായ ക്ലാസിലൂടെ വിജേഷ് വേലായുധൻ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു .
ജോലിയുടെയും ഏകാന്തതയുടെയും സാഹചര്യങ്ങളിൽ പ്രവാസികളിൽ മാനസിക സമ്മർദ്ദങ്ങൾ ഏറെ വർദ്ധിക്കുന്നതായി ശ്യാം പ്രസാദ് ചൂണ്ടിക്കാട്ടി. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മാനസിക ആരോഗ്യ സംരക്ഷണവും. അമിത ഉത്കണ്ഠയും പ്രസവ ശേഷം സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ശ്രദ്ദിക്കപ്പെടാതെ പോകുന്നത് അപകടകരമായ അവസ്ഥകളിലേക്ക് എത്തിക്കും , തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ച് സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ പങ്ക് വെക്കാൻ പ്രവാസികൾ തയ്യാറാകണം, സമൂഹവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുമ്പോൾ ഇത്തരം മാനസിക സമ്മർദ്ദങ്ങളെയും വിഷാദാവസ്ഥകളെയും അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെഡിക്കൽ വിങ്ങിന്‍റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ - രക്ത സമ്മർദ നിർണ്ണയ പരിശോധനയും പരിപാടിയുടെ ഭമായി നടന്നു -. ചിന്നു ശ്യാം , രജിത , സന്ധ്യ ഷിജിത് , സാജിദ നസീർ, ഷിഫാന, റെമി ജമാൽ, അഖിൽ ബാലൻ, അശീഖ ഫിറോസ് എന്നിവർ നേതൃത്വം നൽകി. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഫിറോസ് നലകത്ത് , മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്‌മാൻ , ആശംസകൾ നേർന്നു . ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി എസ് സ്വാഗതവും ട്രഷറർ വിനയൻ നന്ദിയും പറഞ്ഞു.