ADVERTISEMENT

ദുബായ് ∙ യുഎഇ മേഖലയിലെ ജ്വല്ലറി വ്യവസായത്തിന്റെ വ്യാപാരസ്ഥാപനമായ ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ (DJG) ഗംഭീരമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ക്യാംപെയ്ന് വിജയകരമായ സമാപനം. ഉത്സവ സീസണിൽ ഉപഭോക്താക്കൾക്ക് സമ്പന്നമായ ഷോപ്പിങ് അനുഭവം നൽകുന്നതിനായി സമർപ്പിക്കപ്പെട്ട DJG, 38 ദിവസത്തെ ക്യാംപെയ്‌നിനിടെ 300 വിജയികൾക്ക് 25 കിലോഗ്രാം സ്വർണം സമ്മാനിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ, പങ്കാളികളായ 275  ഔട്ട്‌ലെറ്റുകളിൽ ഏതെങ്കിലുമൊന്നിൽനിന്ന് സ്വർണം, വജ്രം, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ എന്നിവയ്‌ക്കായി കുറഞ്ഞത് 500 ദിർഹം ചിലവഴിച്ച് ഈ ശ്രദ്ധേയമായ വിജയ പരമ്പരയിൽ പങ്കെടുക്കാനുള്ള സുവർണാവസരം ഉപഭോക്താക്കൾക്ക് ലഭിച്ചു.

dubai-jewellery-group-dsf-campaign-2

'ഈ വർഷത്തെ ഞങ്ങളുടെ DSF ക്യാംപെയ്‌നിന് ലഭിച്ച മികച്ച പ്രതികരണത്തിൽ ഞങ്ങൾ ഏറെ ആഹ്ലാദത്തിലാണ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയമാണ്, ഞങ്ങളുടെ ബഹുമാനപ്പെട്ട ഉപഭോക്താക്കൾക്ക് 25 കിലോഗ്രാം സ്വർണ്ണം സമ്മാനിച്ചുകൊണ്ട് ഉത്സവത്തിന്റെ ആവേശം വർദ്ധിപ്പിച്ചതിൽ ഞങ്ങൾക്ക്  അതിയായ സന്തോഷമുണ്ട്. ഈ ക്യാംപെയിനിന്റെ വിജയം ദുബായിലെ ഊർജ്ജസ്വലവും ചലനാത്മകവുമായ ജ്വല്ലറിവ്യവസായത്തിന്റെ തെളിവാണ്, അതുകൊണ്ടുതന്നെ  ഭാവിയിൽ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷവും ആവേശവും നൽകുന്നത് തുടരാൻ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു' - DSF ക്യാംപെയ്‌നിന്റെ സമാപനത്തെക്കുറിച്ച്, ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ (DJG) ബോർഡ് അംഗവും മാർക്കറ്റിങ് ചെയർപേഴ്‌സണുമായ ലൈല സുഹൈൽ അഭിപ്രായപ്പെട്ടു.

dubai-jewellery-group-dsf-campaign33

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ഈ ക്യാംപെയിനിൽ കാൽ കിലോ മുതൽ 10 ഗ്രാം സ്വർണം വരെയുള്ള സമ്മാന നറുക്കെടുപ്പുകളുടെ ഒരു പരമ്പര അവതരിപ്പിച്ചിരുന്നു. ഈ വർഷം, ആകർഷകമായ ഡിജിറ്റൽ നറുക്കെടുപ്പ് പദ്ധതിയും അവതരിപ്പിക്കുകയുണ്ടായി, ഇത് പങ്കെടുക്കുന്നവർക്ക് വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ക്യാംപെയ്‌നുകൾ, നറുക്കെടുപ്പ് തീയതികൾ, വേദികൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് http://dubaicityofgold.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

dubai-jewellery-group-dsf-campaign

∙ ദുബായ് ജ്വല്ലറി ഗ്രൂപ്പ്
ദുബായ് സ്വർണ വ്യവസായ മേഖലയുടെ വ്യാപാര സംഘടനയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DGJG). ജ്വല്ലറികൾ, സ്വർണാഭരണ നിർമാതാക്കൾ, മൊത്ത – ചില്ലറ വ്യാപാരികൾ എന്നിവരടക്കം 400 ലേറെ അംഗങ്ങൾ സംഘടനയിലുണ്ട്. സ്ഥാപിതമായ 1996 ലെ ആദ്യ ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവല് മുതൽ ഡിജെജി,  ദുബായിയുടെ സ്വർണ്ണനഗരിയെന്ന പേരും ലോകത്തിന്റെ ആഭരണ കലവറയെന്ന പദവിയും നിലനിർത്തുന്നതിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും  പ്രതിജ്ഞാബദ്ധരാണ്. ഗവൺമെന്റ് സ്ഥാപനങ്ങളുമായും മറ്റിതര ഗുണഭോക്താക്കളുടെ പ്രവർത്തനങ്ങൾക്കായും നിലകൊള്ളുന്ന ഈ സംഘടന ദുബായ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് ശക്തമായ പിന്തുണയാണ് നല്കുന്നത്. ഡി‌എസ്‌എഫിന്റെ ആദ്യ പതിപ്പ് മുതൽ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് കഴിഞ്ഞ 25 വർഷമായി പ്രമോഷനുകളിലൂടെ 1050 കിലോയിലധികം സ്വർണവും നിരവധി വജ്രാഭരണങ്ങളും സമ്മാനായി നൽകിക്കഴിഞ്ഞു.  

English Summary:

Dubai Jewellery Group Shopping Festival and DSF Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com