ദുബായ് ∙ യുഎഇ സ്വാത് ചലഞ്ച് 2024 ന്റെ അഞ്ചാം പതിപ്പിന് ദുബായിൽ ഉജ്വല തുടക്കം. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ സാന്നിധ്യത്തിൽ ചലഞ്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദുബായ് പൊലീസ് ബാൻഡിന്റെ പ്രകടനം, വെടിക്കെട്ട്, മറ്റു പ്രകടനങ്ങൾ എന്നിവ നടന്നു. വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ സ്വാത് ചലഞ്ച് 2024 ന്റെ അഞ്ചാം പതിപ്പിന് ദുബായിൽ ഉജ്വല തുടക്കം. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ സാന്നിധ്യത്തിൽ ചലഞ്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദുബായ് പൊലീസ് ബാൻഡിന്റെ പ്രകടനം,  വെടിക്കെട്ട്, മറ്റു പ്രകടനങ്ങൾ എന്നിവ നടന്നു. വൻ ജനപങ്കാളിത്തവുമുണ്ടായിരുന്നു.

അഡ്വാൻസ്‌ഡ് സയൻസ് ആൻഡ് ടെക്‌നോളജി വിദേശകാര്യ സഹമന്ത്രി ഒമ്രാൻ ഷറഫ്, ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരേബ്,  മുതിർന്ന ഉദ്യോഗസ്ഥർ, നയതന്ത്ര ദൗത്യം തലവൻമാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് ടീം നേതാക്കളും സംബന്ധിച്ചു. തുടർന്ന് പൊലീസ് ടീമുകളുടെ മത്സരങ്ങൾ അരങ്ങേറി.

ADVERTISEMENT

വൻതുക സമ്മാനം
70 രാജ്യങ്ങളിൽ നിന്നുള്ള 100 ലേറെ സ്വാത് ടീമുകളാണ് ഈ മാസം 7 വരെ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 5 ചലഞ്ചുകളിലായി 5,000 പ്രകടനങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്ക് വൻതുകയാണ് എല്ലാ ദിവസവും സമ്മാനം ലഭിക്കുക. മത്സരങ്ങള്‍ കാണാൻ സൗജന്യ പ്രവേശനമാണ്.

English Summary:

The 5th Edition of UAE Swat Challenge 2024 Gets Off Start in Dubai