ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) ടെർമിനലുകളിലൂടെ യാത്ര ചെയ്തവരുടെ നഷ്‌ടമായ ലഗേജുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന വ്യാജ ഫെസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾക്കെതിരെ മുന്നറിയിപ്പ് . സംശയാസ്‌പദമായ എന്തെങ്കിലും അറിയിപ്പുകൾ കണ്ടാൽ അവയിൽ ക്ലിക്ക് ചെയ്യരുതെന്ന് വിമാനത്താവളം അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) ടെർമിനലുകളിലൂടെ യാത്ര ചെയ്തവരുടെ നഷ്‌ടമായ ലഗേജുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന വ്യാജ ഫെസ്ബുക്ക്, ഇൻസ്റ്റഗ്രാം  പ്രൊഫൈലുകൾക്കെതിരെ  മുന്നറിയിപ്പ് . സംശയാസ്‌പദമായ എന്തെങ്കിലും അറിയിപ്പുകൾ കണ്ടാൽ അവയിൽ ക്ലിക്ക് ചെയ്യരുതെന്ന് വിമാനത്താവളം അധികൃതർ നിർദേശിച്ചു 

∙ലഗേജ് നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യേണ്ടതെങ്ങനെ?
യാത്രക്കാർക്ക് അവരുടെ ബാഗേജ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, അവർ ലഗേജ് ക്ലെയിം ഏരിയയ്ക്ക് സമീപമുള്ള എയർപോർട്ടിലെ ബാഗേജ് സർവീസ് ഡെസ്‌കിൽ റിപ്പോർട്ട് ഫയൽ ചെയ്യണം. അപ്പോൾ ഇഷ്യൂ ചെയ്യുന്ന റഫറൻസ് നമ്പറിൽ ബാഗേജ് പിന്നീട് ട്രാക്കുചെയ്യാം.  കാണാതായ ബാഗേജിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ബാഗേജിനെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തണം.  ലഗേജ് കണ്ടെത്തുമ്പോൾ ഡെലിവറി സമയം അംഗീകരിച്ചുകൊണ്ട് യാത്രക്കാരനെ കൃത്യമായി ബന്ധപ്പെടും.

ADVERTISEMENT

∙ ബാഗേജുകൾ കൈകാര്യം ചെയ്യുന്നവിധം
തുടർച്ചയായ ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിർത്തിയ ദുബായിൽ റെക്കോർഡ് ലഗേജുകളാണ് എല്ലാ വർഷവും  മൂന്ന് ടെർമിനലുകളിലൂടെ കൈകാര്യം ചെയ്യുന്നത്. ബാഗേജ് നീക്കത്തിന് സഹായിക്കുന്ന ഡിനാറ്റ കണക്കനുസരിച്ച് 2022-ൽ 82 ദശലക്ഷത്തിലേറെ ബാഗുകൾ ടെർമിനലുകളിലൂടെ കൈകാര്യം ചെയ്തു. 100-ലധികം എയർലൈനുകൾക്കും 250 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്കും ലഗേജ് കൈകാര്യം ചെയ്യുന്ന ഡിനാറ്റ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ശരിയായ ഇനങ്ങൾ ശരിയായ സമയത്ത് ശരിയായ വിമാനത്തിൽ ലോഡു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. 

∙ 1,300ലേറെ ഡിനാറ്റ ജീവനക്കാർ
തിരക്കുള്ള സമയത്ത് ഓരോ ബാഗും കൃത്യസമയത്ത് വിതരണം ചെയ്യാൻ 1,300-ലേറെ ഡിനാറ്റ ജീവനക്കാർ  പ്രവർത്തിക്കുന്നു. ഡിഎക്സ്ബിയുടെ ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം (ബിഎച്ച്എസ്) നൂതനമായ കൺവെയർ ബെൽറ്റുകളും ലിഫ്റ്റുകളും ഉപയോഗിച്ച് ലഗേജ് കൊണ്ടുപോകുന്നു. ടെർമിനൽ 3 ന്‍റെ കോൺകോഴ്‌സ് നിലകൾക്ക് കീഴിൽ മാത്രം 160 കിലോമീറ്റർ ലഗേജ് ട്രാക്കുകൾ ചുറ്റിക്കറങ്ങുന്നു. ഒരു ബാഗ് ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നതിനുള്ള പ്രക്രിയ പുറപ്പെടുന്നതിന് ഷെഡ്യൂൾ ചെയ്ത സമയത്തിന് 180 മിനിറ്റ് മുൻപ് മുതൽ ആരംഭിക്കുന്നു. ഇതിന് മുമ്പ് ചെക്ക്-ഇൻ ചെയ്‌ത ഏത് ബാഗുകളും 15,000 ശേഷിയുള്ള ടി3യുടെ ഓട്ടോമേറ്റഡ് എർലി ബാഗ് സ്റ്റോറേജ് സൗകര്യത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൃത്യമായ ട്രാക്കിങ്ങിനായി ബാഗിന്‍റെ ലഗേജ് ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള  മഞ്ഞ ട്രേയിൽ കൊണ്ടുപോകുന്ന ഡിപാർട്ടിങ് ബാഗ്, സിസ്റ്റത്തിലൂടെ കടന്നുപോകുമ്പോൾ അഞ്ച് തവണ വരെ സുരക്ഷ പരിശോധിക്കും. വിമാനത്തിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് അത് കാത്തിരിക്കുന്ന കണ്ടെയ്നറിലേക്കോ യൂണിറ്റ് ലോഡിങ് ഉപകരണത്തിലേക്കോ യുഎൽഡി) പുരോഗമിക്കുന്നു. ബിഎച്എസ് വഴി സെക്കൻഡിൽ 2.5 മീറ്റർ വരെ സഞ്ചരിക്കുമ്പോൾ ബാഗുകൾ സുരക്ഷിതവും അതിവേഗ ട്രാൻസ്ഫർ ടണലിലേക്ക് പ്രവേശിക്കുന്നു. 

ADVERTISEMENT

 2022-ൽ ടെർമിനൽ 3-ൽ എത്തിയ യാത്രക്കാരിൽ 64 ശതമാനം പേരും ട്രാൻസിറ്റ് വീസക്കാരായാരുന്നു. അതേസമയം ടെർമിനൽ 2-ൽ 45 ശതമാനം യാത്രക്കാരും ട്രാൻസിറ്റുകാരാണ്. ബാഗുകൾ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പ്  വിമാനം  ഡിഎക്സ്ബിയിൽ എത്തുന്നതിന് ആറ് മണിക്കൂർ മുൻപ് ആരംഭിക്കുന്നു.  ഓരോ വിമാനത്തിലും എത്ര എണ്ണം കൈമാറ്റം ചെയ്യണമെന്നും വലുപ്പം, ഭാരം, അവസാന ലക്ഷ്യസ്ഥാനം എന്നിവയെക്കുറിച്ചും അറിഞ്ഞശേഷം ബാഗുകൾ സ്വീകരിക്കാൻ ഡ‍ിനാറ്റ തയ്യാറാകുന്നു.

English Summary:

Beware of spam messages claiming to sell lost luggage from Dubai International Airport.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT