ദുബായ്∙ 2026ൽ ഉദ്ഘാടനം ചെയ്യുന്ന ദുബായിലെ ആദ്യത്തെ സംയോജിത, സമഗ്ര അർബുദ ആശുപത്രി ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റലിന്‍റെ ഡിസൈൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്തു. അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ

ദുബായ്∙ 2026ൽ ഉദ്ഘാടനം ചെയ്യുന്ന ദുബായിലെ ആദ്യത്തെ സംയോജിത, സമഗ്ര അർബുദ ആശുപത്രി ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റലിന്‍റെ ഡിസൈൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്തു. അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 2026ൽ ഉദ്ഘാടനം ചെയ്യുന്ന ദുബായിലെ ആദ്യത്തെ സംയോജിത, സമഗ്ര അർബുദ ആശുപത്രി ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റലിന്‍റെ ഡിസൈൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്തു. അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ 2026ൽ ഉദ്ഘാടനം ചെയ്യുന്ന  ദുബായിലെ ആദ്യത്തെ സംയോജിത, സമഗ്ര അർബുദ ആശുപത്രി ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റലിന്‍റെ ഡിസൈൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ  അനാച്ഛാദനം   ചെയ്തു. അന്തരിച്ച ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ജീവിതകാലത്ത് അദ്ദേഹം രാജ്യത്തിന് നൽകിയ സേവനത്തിനും ലോകത്തെങ്ങുമുള്ള അനേകരുടെ ജീവിതത്തെ സ്പർശിക്കുന്ന അസാധാരണമായ ആഗോള ജീവകാരുണ്യ പ്രവർത്തനത്തിനും  ആദരവായി സമർപ്പിക്കുന്ന ആശുപത്രി  ദുബായ് ഹെൽത്തിന്‍റെ ഭാഗമാണ്.  

ദുബായ് ഹെൽത്ത് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിൽ ആശുപത്രിക്കായി അനുവദിച്ച സ്ഥലത്തായിരുന്നു ചടങ്ങ്. ദുബായ് ഹെൽത്ത് ബോർഡ് ഓഫ് ഡയറക്ടർമാരുടെ വൈസ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഡോ. ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എസ്റ്റാബ്ലിഷ്‌മെന്‍റ് ഫോർ മെഡിക്കൽ ആൻഡ് എജ്യുക്കേഷണൽ സയൻസസിന്‍റെ പ്രസിഡന്‍റ് ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമും.  ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടർ ജനറൽ അവദ് സെഗായർ അൽ കെത്ബി,  അൽ ജലീല ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർപേഴ്‌സനും ദുബായ് ഹെൽത്ത് ബോർഡ് അംഗവുമായ ഡോ. രാജാ ഈസ അൽ  ഗുർഗ്, ദുബായ് ഹെൽത്ത് സിഇഒ ഡോ. അമർ അഹമ്മദ് ഷെരീഫ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.  ദുബായ് ഹെൽത്തിന്‍റെ ദാന ദൗത്യത്തിന് നേതൃത്വം നൽകുന്ന അൽ ജലീല ഫൗണ്ടേഷനിലൂടെ ലഭിച്ച സംഭാവനകളുടെ സഹായത്തോടെയാണ് ഹംദാൻ ബിൻ റാഷിദ് കാൻസർ ആശുപത്രി വികസിപ്പിക്കുന്നത്. വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ സംഭാവനകൾ 56,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആശുപത്രി സ്ഥാപിക്കുന്നതിന് സഹായകമാകും.

ADVERTISEMENT

ദുബായിലെ ആരോഗ്യ സംവിധാനത്തിലേക്കുള്ള ഈ പുതിയ കൂട്ടിച്ചേർക്കൽ ഏറ്റവും കാര്യക്ഷമമായ ലോകോത്തര ആരോഗ്യ സംരക്ഷണ സംവിധാനം ഉയർന്ന നിലവാരത്തിൽ എത്തിക്കുന്നതിനുള്ള ദുബായ് സോഷ്യൽ അജണ്ട 33 ന്‍റെ ലക്ഷ്യം കൈവരിക്കുന്നതിന് നിർണായക പങ്ക് വഹിക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.  ആശുപത്രി പദ്ധതിക്കായി സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. 

∙ഒരുങ്ങുന്നത് വൻ ആരോഗ്യ കേന്ദ്രം
അൽ ജദ്ദാഫ് ഏരിയയിലാണ്   ഹംദാൻ ബിൻ റാഷിദ് കാൻസർ ഹോസ്പിറ്റൽ സ്ഥാപിക്കുക. ഇവിടെ  50 ക്ലിനിക്കുകൾ, 30 ക്ലിനിക്കൽ റിസർച്ച് ഏരിയകൾ, 60 ഇൻഫ്യൂഷൻ റൂമുകൾ, 10 അടിയന്തര പരിചരണ മുറികൾ, 5 റേഡിയോ തെറാപ്പി മുറികൾ, 116 ഇൻപേഷ്യന്‍റ് കിടക്കകൾ എന്നിവ ഉണ്ടായിരിക്കും. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും രോഗശാന്തി അന്തരീക്ഷം വർധിപ്പിക്കുന്നതിനായി 19 പൂന്തോട്ടങ്ങൾ ആശുപത്രി ക്യാംപസിൽ നിർമിക്കും. സുസ്ഥിര രൂപകൽപ്പനയിലും എൻജിനീയറങ്ങിലും ആഗോള തലത്തിൽ ശ്രദ്ധേയനായ സ്റ്റാന്‍റക്കിനെയാണ് പദ്ധതിയുടെ ആർക്കിടെക്റ്റായി നിയമിച്ചിട്ടുള്ളത്.  ദുബായിലെ ആദ്യത്തെ സംയോജിത അക്കാദമിക് ഹെൽത്ത് സിസ്റ്റമായ ദുബായ് ഹെൽത്തിന്‍റെ ഭാഗമായി, സ്പെഷ്യലൈസ്ഡ് നഴ്‌സിങ് ഉൾപ്പടെയുള്ള മൾട്ടി ഡിസിപ്ലിനറി ടീം ആരോഗ്യപരിചരണം രംഗത്ത് ഇതിലൂടെ സജീവമായി പ്രവർത്തിക്കും. ആദ്യഘട്ട രോഗനിർണയം മുതൽ ചികിത്സയും സഹായ പരിചരണവും വരെയുള്ള മുഴുവൻ പരിചരണ സേവനങ്ങളും രോഗികൾക്ക് ഒരു സ്ഥലത്ത്  നിന്ന് തന്നെ ലഭ്യമാകും.

ADVERTISEMENT

∙ ചികിത്സകളും സേവനങ്ങളും രോഗികളുടെ വീടുകളിലും
ദുബായ് ഹെൽത്തിന്‍റെ ‘പേഷ്യന്‍റ് ഫസ്റ്റ്’ എന്ന വാഗ്ദാനവുമായി യോജിച്ചുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട ചികിത്സകളും സേവനങ്ങളും രോഗികൾക്ക് അവരുടെ വീടുകളിൽ സൗകര്യമൊരുക്കും. പരേതനായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പൈതൃകം തുടർന്ന് സേവനം നൽകാനുള്ള മനോഭാവം ഉയർത്തിപ്പിടിച്ചതിന് എല്ലാ ഉദാരമതികളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഡോ. രാജ ഈസ അൽ ഗുർഗ് പറഞ്ഞു. ഈ ആശുപത്രി ഒരു കൂട്ടായ പരിശ്രമമാണ്. നമ്മൾ പങ്കിട്ട മാനവികതയുടെ സാക്ഷ്യമാണിത്. ആഗോള വെല്ലുവിളിക്കെതിരെ ഞങ്ങളെ ഒന്നിപ്പിക്കുന്നു.  പരിചരണത്തിന്‍റെ പുതിയ മാതൃക പരമ്പരാഗത ഇൻ-പേഷ്യന്‍റ് മാതൃകയിൽ നിന്ന് ആംബുലേറ്ററി കെയർ മാതൃകയിലേക്ക് മാറുന്ന കെയർ ഡെലിവറിയിലെ പരിവർത്തനാത്മക മാറ്റത്തിന് ആശുപത്രി നേതൃത്വം നൽകും. രോഗിയുടെ യാത്രയുടെ ആദ്യ ഘട്ടങ്ങളിൽ കണ്ടെത്തലും ഇടപെടലും വാഗ്ദാനം ചെയ്യുന്നതിനായി രോഗനിർണയവും ചികിത്സയുമായി പ്രാഥമിക പരിചരണം സമന്വയിപ്പിക്കുന്നത് ഈ മാറ്റത്തിൽ ഉൾപ്പെടുന്നു.  വ്യക്തിപരവും രോഗി കേന്ദ്രീകൃതവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ പരിചരണമായിരിക്കും ലഭ്യമാകുക.  ഗവേഷണവും ക്ലിനിക്കൽ പരീക്ഷണങ്ങളും ആശുപത്രിയുടെ സേവനങ്ങളുടെ കേന്ദ്രമായിരിക്കും.

English Summary:

Crown Prince unveils the design for Dubai's first integrated, comprehensive Cancer Hospital named after Hamdan Bin Rashid.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT