ദുബായ് ∙ സർക്കാരിന്റെ നിലവിലുള്ള പ്രവാസി സൗഹൃദ പദ്ധതികൾക്ക് കേരള ബജറ്റിൽ തുക അനുവദിച്ചു. നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) ആണ് ഒരു പദ്ധതി. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയാണിത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സർക്കാരിന്റെ നിലവിലുള്ള പ്രവാസി സൗഹൃദ പദ്ധതികൾക്ക് കേരള ബജറ്റിൽ തുക അനുവദിച്ചു. നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഇഎം) ആണ് ഒരു പദ്ധതി. സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതിയാണിത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് 25 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനഃസംയോജന ഏകോപന പദ്ധതികൾക്കായി 44 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

പ്രവാസികൾക്കു സാമ്പത്തിക സഹായം നൽകുന്ന സാന്ത്വനം പദ്ധതിക്കായി 33 കോടി രൂപ വകയിരുത്തി. ചികിത്സാ സഹായമായി 50000 രൂപവരെ പദ്ധതിയിൽ ലഭിക്കും. കുറഞ്ഞത് 2 വർഷമെങ്കിലും പ്രവാസജോലി ചെയ്തിരിക്കണമെന്നതാണ് നിബന്ധന. പ്രവാസികൾക്കു മരണാനന്തര സഹായമായി ഒരു ലക്ഷം രൂപവരെ പദ്ധതിയുടെ ഭാഗമായി ലഭിക്കും. വിവാഹ സഹായമായി 15000 രൂപയും വൈകല്യം സംഭവിച്ചവർക്ക് ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപയും ലഭിക്കും. പ്രവാസി ക്ഷേമ പദ്ധതിക്കായി 12 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

ADVERTISEMENT

പ്രവാസികളായ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സിനു രൂപം നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രവാസികളെ പരിഗണിച്ചേക്കും.

സമ്മിശ്ര പ്രതികരണവുമായി പ്രവാസികൾ
അബുദാബി കേരള സോഷ്യൽ പ്രസിഡന്റ് എ.കെ.ബീരാൻകുട്ടി‌
സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കകത്തു നിന്നുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പരിസ്ഥിതി, അടിസ്ഥാനസൗകര്യ വികസനം, ക്ഷീര വികസനം, മത്സ്യമേഖല, നിർമാണ മേഖല തുടങ്ങി സമഗ്രമേഖലകളെയും പരിഗണിച്ച ബജറ്റ്. ഇടതുപക്ഷ സർക്കാരുകൾ പ്രവാസികൾക്ക് നൽകിപ്പോരുന്ന പരിഗണന ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ഇൻകാസ് ഫുജൈറ 
പ്രസിഡന്റ് കെ.സി.അബൂബക്കർ 
പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കാനുള്ള ക്രിയാത്മക പദ്ധതികൾ പ്രഖ്യാപിക്കാത്ത പ്രവാസി വിരുദ്ധ ബജറ്റ്. എയർ കേരള പദ്ധതിയെ കുറിച്ച് പരാമർശമില്ല. ഗുണകരമായ പുനരധിവാസ പദ്ധതിയുമില്ല. 100 തൊഴിൽ ദിനങ്ങൾ ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്ന നോർക്ക അസിസ്റ്റഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് പദ്ധതിക്കു വകയിരുത്തിയത് 5 കോടി രൂപ മാത്രം. ലോക കേരള സഭയ്ക്ക് 2.5 കോടിയും. 

ലോക കേരള സഭാംഗം അഡ്വ. അൻസാരി സൈനുദ്ദീൻ
കേന്ദ്ര സർക്കാർ മന്ദിറും പ്രതിമകളും നിർമിച്ച് ഭരണം നടത്തുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ ഉതകുന്നബജറ്റ്. പ്രവാസി ക്ഷേമത്തിന്  44 കോടി അനുവദിച്ചു. പുനരധിവാസ പദ്ധതികൾ കൂട്ടുമെന്നു പ്രഖ്യാപിച്ചതും പെൻഷന് അധിക ഫണ്ട് അനുവദിച്ചതും കരുതൽ നടപടികളാണ്.

ADVERTISEMENT

അബുദാബി ശക്തി തിയറ്റേഴ്‌സ് ജനറൽ 
സെക്രട്ടറി എ.എൽ.സിയാദ്
സമസ്ത മേഖലകൾക്കും പുരോഗതിയുണ്ടാകുന്ന ബജറ്റ്. സാമൂഹിക സേവന രംഗത്തെ പുരോഗതി തുടരാൻ സഹായിക്കുന്നതാണിത്. അർഹമായ സാമ്പത്തിക അവകാശങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുമ്പോൾ അവയെ മറികടന്നു പുരോഗതി ലക്ഷ്യംവച്ചുള്ള ബജറ്റാണിത്.

English Summary:

Kerala Budget 2024: Funds allocated to budget-friendly projects to expats

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT