അബുദാബി∙ രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിവിധ മേഖലകളെ ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തിയ സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സംവിധാനങ്ങൾ പരാജയപ്പെടുത്തിയതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു. എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് സൈബർ എമർജൻസി സംവിധാനങ്ങൾ രാജ്യവ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ രാജ്യത്തെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിവിധ മേഖലകളെ ലക്ഷ്യമിട്ട് ഭീകര സംഘടനകൾ നടത്തിയ സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സംവിധാനങ്ങൾ പരാജയപ്പെടുത്തിയതായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിച്ചു.  എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് സൈബർ എമർജൻസി സംവിധാനങ്ങൾ രാജ്യവ്യാപകമായി സജീവമാക്കിയിട്ടുണ്ട്.  ഈ തീവ്രവാദ സൈബർ ആക്രമണങ്ങളെ പ്രഫഷണലായും കാര്യക്ഷമമായും മുൻകൈയെടുത്തും ചെറുക്കാനും രാജ്യത്തിന്‍റെ സുരക്ഷയെയും അതിന്‍റെ കഴിവുകളെയും തകർക്കാൻ ആഗ്രഹിക്കുന്ന ആരെയും തടയാനും ഈ സംവിധാനങ്ങൾക്ക് കഴിഞ്ഞു.  

ഈ ഭീകര സംഘടനകളുടെ ഐഡന്‍റിറ്റികളും അവരുടെ സൈബർ ആക്രമണങ്ങളുടെ സ്ഥലവും സംരക്ഷണ സംവിധാനങ്ങൾക്കും സൈബർ സുരക്ഷാ നയങ്ങൾക്കും അനുസൃതമായി കണ്ടെത്തി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി.  എല്ലാ ദേശീയ ടീമുകളും ഇക്കാര്യത്തിൽ മികച്ച സമ്പ്രദായങ്ങൾക്കും രാജ്യാന്തര നിലവാരത്തിനും അനുസൃതമായി രാജ്യത്തിന്‍റെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ തുടർന്നും പ്രവർത്തിക്കും.  എല്ലാ സൈബർ ആക്രമണങ്ങളെയും കാര്യക്ഷമമായും ഊർജിതമായും കൈകാര്യം ചെയ്യാൻ കഴിവുള്ള വളരെ വികസിപ്പിച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യുഎഇയിലുണ്ട്.  സാധ്യമായ സൈബർ ആക്രമണങ്ങൾ ബാധിക്കാതിരിക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും  ജാഗ്രത പുലർത്തണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.  

ADVERTISEMENT

∙ഹാക്കിങ്ങിനെതിരെ ജാഗ്രത; അജ്ഞാതസന്ദേശങ്ങളെ കരുതിയിരിക്കുക
ഹാക്കിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളുപയോഗിച്ചുള്ള തട്ടിപ്പും നിരന്തരം തുടരുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് കൗൺസിൽ സ്ഥാപനങ്ങളോടും വ്യക്തികളോടും അഭ്യർഥിച്ചു.   വ്യക്തിഗത ഡാറ്റ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. സ്ഥിരീകരിക്കാത്ത ലിങ്കുകളിലൂടെയോ അജ്ഞാത സന്ദേശങ്ങളിലൂടെയോ അത്തരം ഡാറ്റ വെളിപ്പെടുത്തുന്നത് ഒഴിവാക്കുക. ആശയവിനിമയത്തിനായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക. ഇമെയിലുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക.  അവയുടെ നിയമസാധുത സ്ഥിരീകരിക്കാത്ത പക്ഷം ലിങ്കുകൾ തുറക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക.  

English Summary:

The UAE successfully thwarted cyberattacks targeting critical areas by terrorist organizations