അബുദാബി ∙ സാംസ്കാരിക കേരളത്തിന്റെ വൈവിധ്യങ്ങളും രുചിഭേദങ്ങളും സമന്വയിപ്പിച്ച് അബുദാബി കെഎംസിസി സംഘടിപ്പിച്ച കേരള ഫെസ്റ്റ് സമാപിച്ചു. 3 ദിവസങ്ങളിലായി നടത്തിയ ഉത്സവത്തിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. 14 ജില്ലകളുടെ തനിമകൾ വിളിച്ചോതുന്ന ഘോഷയാത്ര, കേരളത്തിന്റെ സമകാലിക സംഭവങ്ങളിലേക്കു വെളിച്ചംവീശുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സാംസ്കാരിക കേരളത്തിന്റെ വൈവിധ്യങ്ങളും രുചിഭേദങ്ങളും സമന്വയിപ്പിച്ച് അബുദാബി കെഎംസിസി സംഘടിപ്പിച്ച കേരള ഫെസ്റ്റ് സമാപിച്ചു. 3 ദിവസങ്ങളിലായി നടത്തിയ ഉത്സവത്തിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. 14 ജില്ലകളുടെ തനിമകൾ വിളിച്ചോതുന്ന ഘോഷയാത്ര, കേരളത്തിന്റെ സമകാലിക സംഭവങ്ങളിലേക്കു വെളിച്ചംവീശുന്ന മീഡിയ ടോക്, ഇതരസംഘടനകളുമായി ചേർന്ന് പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്ത ഡയസ്പോറ സമ്മിറ്റ് തുടങ്ങി ഫെസ്റ്റിൽ ആദ്യാവസാനം വരെ കേരളവും മലയാളികളും നിറഞ്ഞുനിന്നു. 

വിമാനയാത്രാ നിരക്ക്, വോട്ടവകാശം, പ്രവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടങ്ങിയ വർഷങ്ങളായി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഡയസ്പോറ സമ്മിറ്റിൽ ചർച്ച ചെയ്തു. ഇതിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് സംഘടനയുടെ പദ്ധതി.

ADVERTISEMENT

കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള തനി നാടൻ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ പ്രവാസികൾ കുടുംബസമേതം എത്തിയിരുന്നു. അവസാന ദിവസമായ ഇന്നലെ മഴയും തണുപ്പും അവഗണിച്ചും വൻ ജനാവലി എത്തിയിരുന്നു. 

ഡിജെ ഫ്യൂഷൻ, ചെണ്ട മിക്സ്, സൂഫി സംഗീതനിശ, ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി എക്സ്പോ, കിഡ്സ് കാർണിവൽ തുടങ്ങിയ പരിപാടികൾ ഉത്സവത്തിന് മാറ്റുകൂട്ടി. കേരള ഫെസ്റ്റിനു അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി.എച്ച്. യൂസഫ് എന്നിവർ നേതൃത്വം നൽകി.

English Summary:

Abu Dhabi KMCC organized Kerala Fest