ബിഎപിഎസ് ഹിന്ദു മന്ദിറിൽ പ്രത്യേക പൂജകൾക്ക് തുടക്കം; സൗഹാർദത്തിന്റെ ഉത്സവമേളം
അബുദാബി ∙ അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾക്ക് തുടക്കം കുറിച്ചു. വിശ്വ സംവാദിത മഹായജ്ഞമാണ് ഇന്നലെ നടന്നത്. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ ഇപ്പോഴത്തെ

അബുദാബി ∙ അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള പ്രത്യേക പൂജകൾക്ക് തുടക്കം കുറിച്ചു. വിശ്വ സംവാദിത മഹായജ്ഞമാണ് ഇന്നലെ നടന്നത്. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലുള്ള പൂജകൾ 21 വരെ തുടരും.
സൗഹാർദത്തിന്റെ ഉത്സവം (ഫെസ്റ്റിവൽ ഓഫ് ഹാർമണി) എന്ന പ്രമേയത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. ഐക്യം, നാഗരികത, സമാധാനം, കൃതജ്ഞത തുടങ്ങി ഓരോ ദിവസത്തെയും പ്രാർഥനകൾ പ്രത്യേക പ്രമേയങ്ങളിൽ അധിഷ്ഠിതമായിരിക്കും.
14ന് രാവിലെ വിഗ്രഹ പ്രതിഷ്ഠയും വൈകിട്ട് സമർപ്പണച്ചടങ്ങും നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റജിസ്റ്റർ ചെയ്തവർക്ക് 18 മുതലും യുഎഇയിൽ നിന്നുള്ളവർക്ക് മാർച്ച് ഒന്നുമുതലുമായിരിക്കും പ്രവേശനം. കർമങ്ങൾക്കു നേതൃത്വം നൽകാനായി, യുഎഇയുടെ അതിഥിയായി അബുദാബിയിൽ എത്തിയ മഹന്ദ് സ്വാമി മഹാരാജ് ക്ഷേത്രത്തിൽ ഗുരുഹരി ദർശനം, ഭക്തി തുല, യജ്ഞ ഓഫ് ഹാർമണി തുടങ്ങിയ ചടങ്ങുകൾ നടത്തുന്നുണ്ട്. ഇന്നലെ നടന്ന യജ്ഞത്തിൽ സ്വാമിമാരും റജിസ്റ്റർ ചെയ്തെത്തിയ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
ക്ഷേത്രം സന്ദർശിക്കാൻ ബിഎപിഎസ് ഹിന്ദു മന്ദിർ വെബ്സൈറ്റ് വഴിയോ ഫെസ്റ്റിവൽ ഓഫ് ഹാർമണി സ്മാർട്ട് ആപ് വഴിയോ റജിസ്റ്റർ ചെയ്യണം. രാവിലെയും വൈകിട്ടുമായിരിക്കും പൂജകൾ. മറ്റു സമയങ്ങളിൽ ജാതിമതഭേദമെന്യേ ഏവർക്കും സന്ദർശിക്കാം.