പ്രണയദിനമാഘോഷിക്കാനായി ഈ പ്രണയ തടാകം തേടിയെത്തുന്നവർ നിരവധിയാണ്. ഇത്തവണത്തെ വാലന്‍റൈന്‍ദിനത്തിലും അതിന് മാറ്റമുണ്ടായില്ല. പ്രണയം പറയാനും പങ്കുവയ്ക്കാനും മാത്രമല്ല, നഗരത്തിരക്കില്‍നിന്ന് മാറി അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനായും ഇവിടെയെത്തുന്നവരുണ്ട്. ..

പ്രണയദിനമാഘോഷിക്കാനായി ഈ പ്രണയ തടാകം തേടിയെത്തുന്നവർ നിരവധിയാണ്. ഇത്തവണത്തെ വാലന്‍റൈന്‍ദിനത്തിലും അതിന് മാറ്റമുണ്ടായില്ല. പ്രണയം പറയാനും പങ്കുവയ്ക്കാനും മാത്രമല്ല, നഗരത്തിരക്കില്‍നിന്ന് മാറി അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനായും ഇവിടെയെത്തുന്നവരുണ്ട്. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയദിനമാഘോഷിക്കാനായി ഈ പ്രണയ തടാകം തേടിയെത്തുന്നവർ നിരവധിയാണ്. ഇത്തവണത്തെ വാലന്‍റൈന്‍ദിനത്തിലും അതിന് മാറ്റമുണ്ടായില്ല. പ്രണയം പറയാനും പങ്കുവയ്ക്കാനും മാത്രമല്ല, നഗരത്തിരക്കില്‍നിന്ന് മാറി അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനായും ഇവിടെയെത്തുന്നവരുണ്ട്. ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ പ്രണയ തടാകത്തെ കുറിച്ച് എഴുത്തുകാരിയായ റെമീന സജീവിന്‍റെ വരികള്‍ ഒരിക്കലെങ്കിലും അല്‍ഖുദ്രയിലെ പ്രണയ തടാകത്തില്‍ പോയവർക്ക് ഓർമ വരും. അത്രമേല്‍പ്രിയപ്പെട്ടതായിരിക്കും ആ ഓർമ്മകളെന്ന് ഈ വരികള്‍ പറയും.

'പ്രണയസരോവര തീരം, പ്രതീക്ഷകൾ പൂവിടും കാലം,
ഇണക്കുരുവികൾതൻ മോഹനരാഗം,
ഹോ !!എന്തൊരഴക് ഈ പ്രണയ പോയ്കതൻ ഉൾതുടിപ്പ്'

ആകാശ കാഴ്ചയില്‍ രണ്ട് ഭീമാകാരമായ ഹാർട്ടുകള്‍ ഒരുമിച്ച് ചേർന്ന് നില്‍ക്കുന്ന രീതിയിലാണ് നിർമിതി. ചിത്രത്തിന് കടപ്പാട്: traveler trails
ADVERTISEMENT

പ്രണയദിനമാഘോഷിക്കാനായി ഈ പ്രണയ തടാകം തേടിയെത്തുന്നവർ നിരവധിയാണ്. ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിലും അതിന് മാറ്റമുണ്ടായില്ല. പ്രണയം പറയാനും പങ്കുവയ്ക്കാനും മാത്രമല്ല,  നഗരത്തിരക്കില്‍നിന്ന് മാറി അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാനായും ഇവിടെയെത്തുന്നവരുണ്ട്. ദുബായിലെ മരുഭൂമിയായ അല്‍ഖുദ്രയിലെ പ്രണയ തടാകം ശാന്തമായ അന്തരീക്ഷവും അതിമനോഹരകാഴ്ചകളും അവിസ്മരണീയ അനുഭവവും നൽകും.
മരുഭൂമിയിൽ കൃത്രിമമായി നിർമിച്ച തടാകമാണ് ലവ് ലേക്. ആകാശ കാഴ്ചയില്‍ രണ്ട് ഭീമാകാരമായ ഹാർട്ടുകള്‍ ഒരുമിച്ച് ചേർന്ന് നില്‍ക്കുന്ന രീതിയിലാണ് നിർമിതി. 5,50,000 ചതുരശ്രമീറ്ററിലൊരുങ്ങിയ തടാകം 2018 ലാണ് തുറന്നത്. ഹൃദയാകൃതിയിലുളള തടാകം റൊമാന്‍റിക് ഫോട്ടോഗ്രാഫുകള്‍ക്ക് അനുയോജ്യപശ്ചാത്തലമാണ്. അതുകൊണ്ടുകൂടിയാണ് പ്രണയിതാക്കളുടെ ഇഷ്ട ഇടമായി ഈ പ്രണയ തടാകം മാറിയതും  പ്രഫഷണല്‍ ഫോട്ടോഗ്രാഫറായാലും ചിത്രങ്ങളെടുക്കാന്‍ ഇഷ്ടമുളളവരാണെങ്കിലും അനുഭവങ്ങള്‍ അവിസ്മരീയ ഓർമ്മകളാക്കുന്ന നിരവധി അവസരങ്ങള്‍ ലവ് ലേക്ക് തരും.

അല്‍ ഖുദ്ര തടാകത്തില്‍ ക്യാംപിങിന് അനുമതിയുളളതിനാല്‍തന്നെ ഇവിടേക്ക് ക്യാംപിങ്ങിനായി എത്തുന്നവരും നിരവധി. യുഎഇയില്‍ ചൂട് കുറവുളള ഒക്ടോബർ മുതല്‍ മാർച്ച് വരെയുളള സമയങ്ങളിലുളള കാലാവസ്ഥയിലാണ് ക്യാപിങ്ങ്  സുഖകരമാവുക. നിശ്ചിത സ്ഥലങ്ങളില്‍ ബാർബിക്യൂ ചെയ്യാനും ലവ് ലേകില്‍ അനുമതിയുണ്ട്. ചങ്ങാതിമാരുമൊത്തുളള മനോഹര മണിക്കൂറുകള്‍ ആരാണ് ആഗ്രഹിക്കാത്തത്. അതിമനോഹരമാണ് ലവ് ലേകിലെ സൂര്യോദയ - സൂര്യാസ്തമന കാഴ്ചകള്‍. ഹൃദയാകൃതിയിലുള്ള തടാകത്തിലെ സൂര്യോദയ സൂര്യാസ്തമയം പങ്കാളിക്കൊപ്പം കാണുന്നത് വിലമതിക്കാനാകാത്ത അനുഭവമാകും. അതിമനോഹരമായ തടാക തീരത്ത്  മെഴുകുതിരി കത്തിച്ച് ശാന്തമായ അന്തരീക്ഷത്തില്‍ പ്രണയിതാവിനൊപ്പം അത്താഴം കഴിക്കാം. തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വൈവിധ്യമാർന്ന പക്ഷികളുടെ ആവാസ കേന്ദ്രമാണ്. പക്ഷി നിരീക്ഷണത്തില്‍ താല്‍പര്യമുളളവരാണെങ്കില്‍ ലവ് ലേക്ക് അതിനുളള അവസരവും മുന്നോട്ടുവയ്ക്കുന്നു. അല്‍ഖുദ്രയില്‍ 86 കിലോമീറ്ററിലധികം നീളത്തില്‍ സൈക്ലിംഗ് ട്രാക്കുണ്ട്. എല്ലാ തലത്തിലുള്ള സൈക്കിൾ യാത്രക്കാർക്കും അനുയോജ്യമാണ് സൈക്ലിംഗ് ട്രാക്ക്. സ്വന്തമായി സൈക്കിള്‍ ഇല്ലാത്തവർക്ക് വാടകയ്ക്ക് എടുക്കാനുളള സൗകര്യവുമുണ്ട്.

അല്‍ ഖുദ്ര തടാകത്തില്‍ ക്യാംപിങിന് അനുമതിയുളളതിനാല്‍തന്നെ ഇവിടേക്ക് ക്യാംപിങ്ങിനായി എത്തുന്നവരും നിരവധി. ചിത്രത്തിന് കടപ്പാട്: traveler trails
ADVERTISEMENT

വാലന്‍റൈന്‍സ് ഡേയും ഫാദേഴ്സ് ഡേയും മതേഴ്സ്‌ ഡേയും എല്ലാം ആഘോഷിക്കുന്നത് ഒരർത്ഥത്തില്‍ നല്ലതാണെന്നാണ് ദുബായില്‍ ജോലി ചെയ്യുന്ന നൗഷിബയുടെ അഭിപ്രായം. തിരക്കുപിടിച്ചുളള ജീവിതത്തില്‍ പ്രണയത്തെകുറിച്ചും പ്രിയപ്പെട്ടവരെ കുറിച്ചുമെല്ലാം ഓർക്കാന്‍, ആഘോഷള്‍ക്ക് അടിമപ്പെടാതെയുളള ഇത്തരം ദിനങ്ങള്‍ നല്ലതാണ്. പ്രണയിക്കുന്നവർക്കുളള ഏറ്റവും അനുയോജ്യമായ ഇടമാണ് ലവ് ലേക്ക്. പ്രണയവും ഇഷ്ടവുമെല്ലാം ആരോടുമാകാമല്ലോ, താന്‍ ഏറെ ഇഷ്ടപ്പെടുന്ന സഹോദരിക്കൊപ്പമാണ് ലവ് ലേക്കിലെത്തിയതെന്നും നൗഷിബ പറഞ്ഞു. 

റെമീന സജീവ് ലവ് ലേക്കിൽ

∙ ശ്രദ്ധിക്കാൻ
ലവ് ലേകിലെത്തുന്ന സന്ദർശകരോട് മാലിന്യം തളളുന്നത് ഒഴിവാക്കണമെന്ന് കർശനമായ നിർദ്ദേശം നല്‍കാറുണ്ട്. തടാകത്തിന്റെ സൗന്ദര്യത്തെയും പ്രകൃതിദത്ത ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായാണ് ഇത്. മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. വന്യജീവികളെ ശല്യപ്പെടുത്താതെ ദൂരെ നിന്ന് നിരീക്ഷിക്കണം. നിശ്ചിത ഇടങ്ങളില്‍മാത്രം ബാർബിക്യൂ ചെയ്യുക. സംഗീതം ഉച്ചത്തില്‍വയ്ക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

നൗഷിബ സഹോദരിക്കൊപ്പം ലവ് ലേക്കിൽ
ADVERTISEMENT

∙ എങ്ങനെ എത്താം
ദുബായില്‍നിന്ന് കാറിലാണ് ലവ് ലേക്കിലേക്ക് പോകുന്നതെങ്കില്‍ ഷെയ്ഖ് സായിദ് റോഡ് വഴിയോ അല്‍ഖെയ്ല്‍റോഡ് വഴിയോ ലവ് ലേക്കിലേക്ക് പോകാം. ദുബായ് ഡൗണ്‍ ടൗണില്‍ നിന്ന് 30 മിനിറ്റുകൊണ്ട് അല്‍ഖുദ്രയിലെത്താം. അവിടെ നിന്ന് 10 മിനിറ്റില്‍ ലവ് ലേക്കിലേക്കും. അല്‍ഖുദ്ര റോഡ് (ഡി63) പിന്തുടരണം. പൊതുഗതാഗതമുപയോഗിച്ചും ലവ് ലേക്കിലേത്ത് എത്താനാകും.എന്‍ഡ്യൂറന്‍സ് സിറ്റിയ്ക്ക് അടുത്താണ് എന്നുളളതു കൊണ്ടുതന്നെ അല്‍ഖുദൈബ ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് നമ്പർ 67 എടുക്കണം. 85 കിലോമീറ്റർ ദൂരമുളളതിനാല്‍ ഏകദേശം 3 മണിക്കൂർ യാത്രയുണ്ടാകും. എന്‍ഡ്യൂറന്‍സ് സിറ്റിയില്‍നിന്ന് 20 മിനിറ്റ് നടന്നാല്‍ ലവ് ലേക്കിലെത്താം.

English Summary:

Love Lake Dubai : Everything You Need To Know