പ്രാണനേകി, പ്രതിഷ്ഠകൾ മിഴിതുറന്നു; ചടങ്ങുകൾക്ക് ആയിരങ്ങൾ സാക്ഷി
അബുദാബി ∙ വസന്തകാലത്തിന് തുടക്കമിടുന്ന വസന്തപഞ്ചമി നാളിലെ ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠകൾക്ക് പ്രാണൻ നൽകി അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാക്കി. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ

അബുദാബി ∙ വസന്തകാലത്തിന് തുടക്കമിടുന്ന വസന്തപഞ്ചമി നാളിലെ ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠകൾക്ക് പ്രാണൻ നൽകി അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാക്കി. ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) ഇപ്പോഴത്തെ ആത്മീയ ആചാര്യൻ മഹന്ദ് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബിഎപിഎസിലെ പ്രമുഖ സ്വാമിമാർ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ 7 ഗോപുരങ്ങളിലാണ് പ്രതിഷ്ഠകൾ. സ്വാമി നാരായൺ അക്ഷർ പുരുഷോത്തമാണ് മുഖ്യപ്രതിഷ്ഠ. ശിവൻ, ശ്രീകൃഷ്ണൻ, ശ്രീരാമൻ, ജഗന്നാഥൻ, വെങ്കിടേശ്വരൻ, അയ്യപ്പൻ എന്നിവരാണ് മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തിലെ 7 ഗോപുരങ്ങൾ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നു. പൂക്കളാൽ അലങ്കരിച്ച് സർവാഭരണ വിഭൂഷിതരായ 7 പ്രതിഷ്ഠകളും ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ മിഴിതുറന്നു. പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമായിരുന്നു ക്ഷേത്രം.
∙ ചടങ്ങുകൾക്ക് ആയിരങ്ങൾ സാക്ഷി
ബിഎപിഎസ് ഹിന്ദു മന്ദിർ ഉദ്ഘാടനച്ചടങ്ങുകളിലും പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലും ക്ഷണിക്കപ്പെട്ട അതിഥികളും മാധ്യമപ്രവർത്തകരും മുൻകൂട്ടി റജിസ്റ്റർ ചെയ്ത ആയിരങ്ങൾ പങ്കെടുത്തു. അതീവ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോരുത്തരെയും അകത്തേക്കു കടത്തിവിട്ടത്.
മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ ക്ഷേത്രത്തിന്റെ ആദ്യ കാഴ്ചകൾ കാണാനെത്തിയിരുന്നു. വർഷങ്ങളായി കാത്തിരുന്ന നിമിഷമാണ് സാക്ഷാത്ക്കരിച്ചതെന്ന് വിശ്വാസികൾ പറഞ്ഞു. വ്രതമനുഷ്ഠിച്ചും ഇഷ്ടപ്പെട്ടതെല്ലാം ത്യജിച്ചും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വാസികൾ.