ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ
ദുബായ് ∙ യുഎഇ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിൽ നടന്ന പ്രത്യേക ചടങ്ങിൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ ഏറ്റുവാങ്ങി. കഴിഞ്ഞ 32 വർഷമായി യുഎഇയിൽ

ദുബായ് ∙ യുഎഇ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടിക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിൽ നടന്ന പ്രത്യേക ചടങ്ങിൽ സിഇഒ ഇഖ് ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ ഏറ്റുവാങ്ങി.
കഴിഞ്ഞ 32 വർഷമായി യുഎഇയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ ബഷീർ തിക്കോടി നേരത്തെ 28 വർഷത്തോളം ദുബായ് സിവിൽ ഏവിയേഷൻ രംഗത്ത് ജോലി ചെയ്തിരുന്നു. ആയിരത്തിലേറെ വേദികളിൽ പ്രസംഗിച്ചിട്ടുള്ള ഇദ്ദേഹം 10 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി.
താരെഹാജിൻ്റകത്ത് മൊയ്തീൻ– ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെമീമ. മക്കൾ: നബീൽ സാദത്ത്, റിഹാബ് അസീം, ഹാഷിർ ഹവാസ്. നാളെ(17) വൈകിട്ട് 7.30ന് ദുബായ് ബുസ്താൻ സെൻ്ററിൽ സുഹൃത്തുക്കൾ ചേർന്ന് ബഷീർ തിക്കോടിക്ക് സ്വീകരണം നൽകും.