ADVERTISEMENT

അബുദാബി ∙ യുഎഇ സായുധ സേനാംഗം കോർപറൽ സുലൈമാൻ സയീദ് അൽ ഷെഹി സൊമാലിയയിൽ രക്തസാക്ഷിത്വം വഹിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.  സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കാൻ ഡ്യൂട്ടിയിലിരിക്കെ  നടന്ന ഭീകരാക്രമണത്തെ തുടർന്ന് അൽ ഷെഹിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെടുകയായിരുന്നു.

റാസൽഖൈമയിലെ അനുശോചന മജ്‌ലിസ് സന്ദർശിച്ച വേളയിൽ അൽ ഷെഹിയുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് അനുശോചനം അറിയിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ എന്നിവരും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനൊപ്പം ഉണ്ടായിരുന്നു.  

uae-president-offers-condolences-over-martyrdom-of-suleiman-al-shehhi-soldier-killed-in-somalia
സൊമാലിയയിൽ രക്തസാക്ഷിത്വം വഹിച്ച യുഎഇ സായുധ സേനാംഗം കോർപറൽ സുലൈമാൻ സയീദ് അൽ ഷെഹിയുടെ കുടുംബാംഗത്തിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിക്കുന്നു. Image Credit: Omar Al Askar / UAE Presidential Court

അതേസമയം, ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ദാരുണമായി ജീവൻ നഷ്ടപ്പെട്ട യുഎഇ സായുധ സേനാംഗവും ഫസ്റ്റ് വാറന്റ് ഓഫീസറുമായ മുഹമ്മദ് സയീദ് അൽ ഷംസിയുടെ രക്തസാക്ഷിത്വത്തിൽ അൽ ഐനിലെ അനുശോചന മജ്‌ലിസ് അദ്ദേഹം സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അനുശോചനം രേഖപ്പെടുത്തി.

English Summary:

UAE soldier killed in Somalia : President Sheikh Mohamed bin Zayed Al Nahyan offers condolences over martyrdom of Suleiman Al Shehhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com