ദുബായ് ∙ ജോലിയ്ക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, അങ്ങനെയെങ്കില്‍ നിയമപരമായി അധികവരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ യുഎഇയിലുണ്ട്. വ്യക്തിപരമായ താല്‍പര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന്

ദുബായ് ∙ ജോലിയ്ക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, അങ്ങനെയെങ്കില്‍ നിയമപരമായി അധികവരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ യുഎഇയിലുണ്ട്. വ്യക്തിപരമായ താല്‍പര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജോലിയ്ക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, അങ്ങനെയെങ്കില്‍ നിയമപരമായി അധികവരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ യുഎഇയിലുണ്ട്. വ്യക്തിപരമായ താല്‍പര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജോലിക്കൊപ്പം അധിക വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, അങ്ങനെയെങ്കില്‍ നിയമപരമായി അധികവരുമാനം നേടാന്‍ നിരവധി സാധ്യതകള്‍ യുഎഇയിലുണ്ട്. വ്യക്തിപരമായ താല്‍പര്യങ്ങളും ജോലി മികവുമുപയോഗിച്ച് മികച്ച വരുമാനം നേടാം. അതേസമയം തന്നെ നിയമപരമായ സാധ്യതയും ഉറപ്പാക്കണമെന്നുമാത്രം. ഉദാഹരണത്തിന് ഫ്രീലാന്‍സായി വിവിധ മേഖലകളില്‍ ജോലി ചെയ്യാമെങ്കിലും ഫ്രീലാന്‍സ് പെർമിറ്റ് എടുക്കേണ്ടത് ആവശ്യമാണ്. നിയമപരമായി അധികവരുമാനം കണ്ടെത്താനുളള 8 വഴികള്‍ ഇതാ:

1. ട്യൂഷന്‍ ക്ലാസുകള്‍ എടുക്കാം
അധ്യാപനം പാഷനാണോ? വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ജോലിയ്ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണോ? എങ്കില്‍ ട്യൂഷന്‍ ക്ലാസുകളെടുത്ത് വരുമാനമുണ്ടാക്കാം. സ്വകാര്യ ട്യൂഷന്‍ ക്ലാസുകളെടുക്കാന്‍ യുഎഇ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ പെർമിറ്റ് എടുക്കണമെന്ന് മാത്രം. വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, വിദ്യാർഥിയായാലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരായാലും നിലവിൽ തൊഴിൽ രഹിതരായാലും പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ് ലഭിക്കും.

ADVERTISEMENT

2. അവധിയിലാണോ, വീട് വാടകയ്ക്ക് നല്കാം
അവധിക്കാലയാത്രയിലാണ് നിങ്ങളെങ്കില്‍ ഹോളിഡേ ഹോമുകളിലൂടെ വരുമാനം നേടാം. ദുബായിൽ, വീട്ടുടമകൾക്കും വാടകക്കാർക്കും അവരുടെ വീട് 'ഹോളിഡേ ഹോം' ആയി രജിസ്റ്റർ ചെയ്യാം. ഹ്രസ്വകാല വാടക വീടുകള്‍ക്കായുളള വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്ത് അനുയോജ്യരായ വാടകക്കാരെ തിരയാം. ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിൽ നിന്നുളള പെർമിറ്റും വാടക വീടാണെങ്കില്‍ ഉടമയുടെ എന്‍ഒസിയും ആവശ്യമാണ്. റാസൽഖൈമയുടെ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയും വീടുകൾ ഒരു ഹോളിഡേ ഹോം ആക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. അതോറിറ്റിയുടെ അനുമതി വേണമെന്നുളളത് നിർബന്ധമാണ്.

3. കീഴ് വാടകയ്ക്ക് നല്‍കാം
ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള കരാർ നിർവ്വചിക്കുന്ന ദുബായ് ടെനന്‍റ്  നിയമം (2008 ലെ നിയമം 33, 2007 ലെ നിയമം 26 ല്‍ ഭേദഗതി വരുത്തിയത്) അനുശാസിക്കുന്ന രീതിയില്‍ വാടകയ്ക്ക് എടുത്ത വീട് കീഴ് വാടകയ്ക്ക് നല്കാം. എന്നാല്‍ പാട്ടക്കാരന്റെ അനുമതിയില്ലാതെ വസ്തുവിലോ നിർമാണത്തിലോ മാറ്റങ്ങളൊന്നും വരുത്തരുത്. കീഴ് വാടകയ്ക്ക് നല്‍കുന്നത് ദുബായ് ടെനന്‍റ് നിയമപ്രകാരമായിരിക്കണമെന്നുളളതാണ് പ്രധാനം.

ADVERTISEMENT

4. ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ഫ്ലീ മാർക്കറ്റുകള്‍
ഇഷ്ടപ്പെട്ടുവാങ്ങിച്ച സാധനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവർക്കുളള ഇടമാണ് ദുബായിലെയും അബുദബിയിലെയും ഫ്ലീ മാർക്കറ്റുകള്‍. വീട്ടുപകരണങ്ങൾ, ചെറിയ ഫർണിച്ചറുകൾ, തുണിത്തരങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങി പുസ്തകങ്ങൾ, ഡിവിഡികൾ, വസ്ത്രങ്ങൾ, പുരാതന വസ്തുക്കള്‍ എന്നിവയെല്ലാം വില്‍ക്കാനാകും. ഇതിലൂടെ ചെറിയ വരുമാനം കണ്ടെത്താം. വെബ്സൈറ്റിലൂടെ സ്റ്റാളുകളും സൗകര്യങ്ങളും ബുക്ക് ചെയ്യാം.

5. ഫ്രീലാന്‍സറാകാം
കഴിവുളള മേഖലയില്‍ ഫ്രീലാന്‍സറായി പ്രവർത്തിക്കാനാകും. ഫ്രീലാൻസ് പെർമിറ്റ് വർഷത്തില്‍ 350 ദിർഹം മുതല്‍ ലഭ്യമാണ്. ഡേറ്റാ എന്‍ട്രി, ലോഗോ ഡിസൈനിംഗ്, വിവർത്തനം, വീഡിയോ കണ്ടന്‍റുകള്‍, എഡിറ്റിംഗ് എന്നിവയെല്ലാം ഫ്രീലാന്‍സായി ചെയ്യാം. അതത് എമിറേറ്റിലെ സാമ്പത്തിക വിഭാഗത്തിലോ ഫ്രീസോണിലോ ഫ്രീലാൻസ് ലൈസൻസിനായി അപേക്ഷിക്കാം.

ADVERTISEMENT

6. പാർട് ടൈം ജോലി
പാർടൈം വർക്ക് പെർമിറ്റ് നേടി ജോലി ചെയ്യാവുന്നതാണ്. എന്നാല്‍ പാർട് ടൈം ജോലി സമയം ആഴ്ചയില്‍ 20 മണിക്കൂറില്‍ അധികമാകരുത്. മാനവവിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം മുഖേന പെർമിറ്റിന് അപേക്ഷ നല്‍കാം. തൊഴില്‍ ദാതാവില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതുകൊണ്ടുതന്നെ ഒഴിവുസമയം കണ്ടെത്തി പാർടൈം ജോലികള്‍ തേടാനും അധികവരുമാനം കണ്ടെത്താനും സാധിക്കും.

7.  വിദ്യാർഥിയാണെങ്കിലും ജോലി ചെയ്യാം
15 വയസ്സിന് മുകളില്‍ ഉളള വിദ്യാർഥിയാണെങ്കില്‍ മാനവവിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം മുഖേന ജൂവനൈല്‍ വർക്ക് പെർമിറ്റ് എടുത്ത് അനുയോജ്യമായ ജോലി ചെയ്യാം.

8. ടൂർ ഗൈഡ്
ദുബായിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ കുറിച്ചുളള അറിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍, ദുബായിലെത്തുന്നവർക്കൊപ്പം അതെല്ലാം ആസ്വദിക്കാന്‍ തയാറാണെങ്കില്‍ അതുവഴി അധിക വരുമാനമുണ്ടാക്കാനും സാധിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തില്‍ നിന്ന് ടൂർ ഗെഡ് ലൈസന്‍സിന് അപേക്ഷിക്കാം. പ്രഫഷനൽ ടൂർ ഗൈഡ് എങ്ങനെയാകണമെന്നതിനെ കുറിച്ച് പരിശീലനം നേടാനും ഇത് സഹായകരമാകും.

English Summary:

Expats in the UAE: Discover 8 Legal Ways to Increase Your Earnings