‘നമ്മുടെ ഫെലിക്സ് മോനെ തിരിച്ചുകിട്ടി’: ഷാർജയില്‍നിന്നു കാണാതായ പത്തൊൻപതുകാരനെ കണ്ടെത്തി
ഷാർജ ∙ അവസാനം നമുക്ക് നമ്മുടെ ഫെലിക്സ് മോനെ കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു. ഇന്നലെ (ശനി) രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1 വഴി കുവൈത്തിലേയ്ക്ക് യാത്രചെയ്ത ഒരു മലയാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് 19-കാരനെ കണ്ടെത്താൻ കഴിഞ്ഞത് ഷാർജയില്‍ നിന്ന് കാണാതായ മലയാളിയായ

ഷാർജ ∙ അവസാനം നമുക്ക് നമ്മുടെ ഫെലിക്സ് മോനെ കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു. ഇന്നലെ (ശനി) രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1 വഴി കുവൈത്തിലേയ്ക്ക് യാത്രചെയ്ത ഒരു മലയാളി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് 19-കാരനെ കണ്ടെത്താൻ കഴിഞ്ഞത് ഷാർജയില്‍ നിന്ന് കാണാതായ മലയാളിയായ 19-കാരനെ കണ്ടെത്തിയ വിവരം അറിയിച്ചു കൊണ്ട് ബന്ധുക്കള്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു. കണ്ടുമുട്ടുമ്പോള്‍ ഫെലിക്സ് ക്ഷീണിതനായിരുന്നു. മതിയായ ചികിത്സ്ക്ക് ശേഷമായിരിക്കും വീട്ടിലേക്ക് കൊണ്ടുവരിക.
എറണാകുളം ആലുവ സ്വദേശി ജെബി തോമസ് – ബിന്ദു ജെബി മകൻ ഫെലിക്സ് ജെബി തോമസിനെയാണ് ഷാർജ സിറ്റി സെൻ്ററിനടുത്ത് നിന്ന് ശനിയാഴ്ച രാത്രി 8.45ന് കാണാതായത്. ഇതുസംബന്ധിച്ച് ജെബി തോമസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഫെലിക്സിന് വേണ്ടി യുഎഇയിലെ മലയാളി സമൂഹം തിരച്ചിലിലും പ്രാർഥനയിലായിരുന്നു.
അമ്മയോടും സഹോദരിയോടുമൊപ്പം സിറ്റി സെൻ്ററിലെത്തിയതായിരുന്നു ഫെലിക്സ്. കാർ പാർക്ക് ചെയ്യുന്നതിനിടെ ഇറങ്ങിയ ഇദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടർന്ന് പരിസരങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരാതി നൽകിയതനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യവസായ മേഖല ഭാഗത്തേയ്ക്ക് നടന്നുപോകുന്നതായി കണ്ടു. ഏറ്റവുമൊടുവിൽ മാസ സിഗ്നലിനടുത്ത് ഫെലിക്സ് നിൽക്കുന്നതായാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.