ADVERTISEMENT

ഷാർജ ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിസ്വാർഥ സേവനത്തെ പ്രകീർത്തിച്ച് പ്രവാസി വ്യവസായിയും സിനിമാ സംവിധായകനും നിര്‍മാതാവുമായ സോഹന്‍ റോയ്. 

ഫെബ്രുവരി 18 നു വൈകിട്ട് എയർ അറേബ്യ വിമാനത്തില്‍ കൊച്ചിയിൽനിന്നു ഭാര്യയോടൊപ്പം ഷാർജയിലേക്കു പോകാനെത്തിയ‌തായിരുന്നു അദ്ദേഹം. ബോർഡിങ് പാസ് ലഭിച്ച ശേഷം, ഭാര്യയാണ് 500 രൂപ കളഞ്ഞുകിട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥൻ അറിയിച്ചെന്ന് സോഹൻ റോയിയോടു പറഞ്ഞത്. അദ്ദേഹത്തിന്റെ പോക്കറ്റിൽ കുറേ 500 രൂപ നോട്ടുകളുള്ള കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു. തന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞിട്ടും, അത് തിരിച്ചുകിട്ടാൻ ഒട്ടേറെ നൂലാമാലകളുണ്ടെന്നും അതുവഴി സമയം ഒരുപാ‌ട് നഷ്ടപ്പെടുമെന്നും മനസ്സിലാക്കി സോഹൻ റോയി അത് വിട്ടേക്കാൻ പറഞ്ഞു. എന്നാൽ, ജോലിത്തിരക്കിനിടയിലും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ സമീപിച്ച്, പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താമെന്നു പറഞ്ഞു. പരിശോധനയിൽ, പണം സോഹൻ റോയിയുടേതാണെന്നു തിരിച്ചറിഞ്ഞു.

ലോകത്തെ ഒട്ടേറെ രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആത്മാർഥത പ്രശംസനീയമാണെന്ന് സോഹൻ റോയ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഷാർജ ആസ്ഥാനമാക്കി മാരിടൈം ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സോഹൻ റോയ്.

English Summary:

Sohan Roy Praised the Officers of Cochin International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com