‘ഗൾഫിൽ നിന്ന് യൂറോപ്പിലേക്ക്’; ഇന്ത്യൻ യുവതിയുടെ സ്വപ്നയാത്ര പൊലിഞ്ഞത് വീസാ തട്ടിപ്പിൽ
ദുബായ്∙ സൗദിയിൽ നല്ല തണുപ്പാണെങ്കിലും ഈ ഇന്ത്യൻ യുവതിയുടെ ഉള്ള് പൊള്ളുകയാണ്. മികച്ച ജോലിക്കായി നെതർലാൻഡ്സിലേയ്ക്ക് പോകാനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട വ്യാജ മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 2 ലക്ഷം രൂപ നൽകി കുടുങ്ങിയ സൗദി അബഹയിൽ താമസിക്കുന്ന ബെംഗളുരൂ സ്വദേശിനി റുബീന മെഹ്ബൂബാണ്
ദുബായ്∙ സൗദിയിൽ നല്ല തണുപ്പാണെങ്കിലും ഈ ഇന്ത്യൻ യുവതിയുടെ ഉള്ള് പൊള്ളുകയാണ്. മികച്ച ജോലിക്കായി നെതർലാൻഡ്സിലേയ്ക്ക് പോകാനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട വ്യാജ മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 2 ലക്ഷം രൂപ നൽകി കുടുങ്ങിയ സൗദി അബഹയിൽ താമസിക്കുന്ന ബെംഗളുരൂ സ്വദേശിനി റുബീന മെഹ്ബൂബാണ്
ദുബായ്∙ സൗദിയിൽ നല്ല തണുപ്പാണെങ്കിലും ഈ ഇന്ത്യൻ യുവതിയുടെ ഉള്ള് പൊള്ളുകയാണ്. മികച്ച ജോലിക്കായി നെതർലാൻഡ്സിലേയ്ക്ക് പോകാനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട വ്യാജ മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 2 ലക്ഷം രൂപ നൽകി കുടുങ്ങിയ സൗദി അബഹയിൽ താമസിക്കുന്ന ബെംഗളുരൂ സ്വദേശിനി റുബീന മെഹ്ബൂബാണ്
ദുബായ്∙ സൗദിയിൽ നല്ല തണുപ്പാണെങ്കിലും ഈ ഇന്ത്യൻ യുവതിയുടെ ഉള്ള് പൊള്ളുകയാണ്. മികച്ച ജോലിക്കായി നെതർലാൻഡ്സിലേയ്ക്ക് പോകാനായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്നതായി അവകാശപ്പെട്ട വ്യാജ മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 2 ലക്ഷം രൂപ നൽകി കുടുങ്ങിയ സൗദി അബഹയിൽ താമസിക്കുന്ന ബെംഗളുരൂ സ്വദേശിനി റുബീന മെഹ്ബൂബാണ് പ്രതീക്ഷ നശിച്ചെങ്കിലും തന്‍റെ പണം തിരിച്ചു കിട്ടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്. പോളണ്ടിലേയ്ക്കും കാനഡയിലേയ്ക്കും ഉപജീവനം തേടി കുടിയേറാനൊരുങ്ങി ഇത്തരം വ്യാജ കമ്പനികളുടെ തട്ടിപ്പിനിരയായി പണവും അഭിമാനവുമെല്ലാം നഷ്ടപ്പെടുത്തിയ ആയിരക്കണക്കിന് പേരുടെ പട്ടികയിൽ റുബീനയുടെ പേര് കൂടി ചേർക്കപ്പെട്ടു.
∙ സമൂഹമാധ്യമ പരസ്യമെന്ന കെണി
മറ്റു പലരേയും പോലെ സമൂഹ മാധ്യമങ്ങളിലെ പരസ്യം തന്നെയാണ് അബഹയിൽ അധ്യാപികയായിരുന്ന റുബീനയെയും കെണിയിൽപ്പെടുത്തിയത്. ദുബായ് ബിസിനസ് ബേയിലെ മേൽവിലാസത്തിൽ നെതർലാൻഡ്സിൽ നിങ്ങളാഗ്രഹിക്കുന്ന ജോലിയും മികച്ച ശമ്പളവും ഞങ്ങള്‍ ഒരുക്കുന്നു എന്ന എഫ് ബി–ഇൻസ്റ്റ പരസ്യം കണ്ട് ഇ–മെയിലിലും വാട്സാപ്പിലും ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അയൂൺ മുഹമ്മദ് എന്നയാൾ ഫോണിലൂടെ ബന്ധപ്പെട്ടു. താൽപര്യമുണ്ടെങ്കിൽ നെതർലാൻഡ്സിലേയ്ക്ക് പോകാനുള്ള നടപടികൾ ആരംഭിക്കാമെന്ന് വാഗ്ദാനം തന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ച 3 മാസത്തോളം നീണ്ടു. ഒടുവിൽ നെതർലൻഡ്സിൽ റുബീന ആഗ്രഹിച്ച ജോലി തന്നെ റെഡിയായെന്ന് അറിയിച്ചതനുസരിച്ച് പണം നൽകി.
ആകെ 10,000 റിയാലായിരുന്നു ആവശ്യപ്പെട്ടതെങ്കിലും പേപ്പർ വർക്കുകൾ ആരംഭിക്കുന്നതിന് ആദ്യം 2,000 ദിർഹം നൽകിയാൽ മതിയെന്ന് പറഞ്ഞു. ഇതോടെ വിശ്വാസം ശക്തമായി. പണം അവർ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചു. തുടർന്ന് 7 ദിവസത്തിന് ശേഷം നിങ്ങളുടെ ഫയൽ നടപടിക്രമങ്ങൾ തുടരുകയാണെന്ന് അറിയിച്ചു. പിന്നീട് നെതർലാൻഡ്സിന് നികുതി നൽകണമെന്ന് പറഞ്ഞ് 383 യൂറോ കൂടി വാങ്ങി. റുബീന അതും ദിർഹമായി അടച്ചു. അതിന്‍റെ ഇൻവോയ്സ് അയച്ച ശേഷം റുബീനയുടെ ഫോണും വാട്സാപ്പും തട്ടിപ്പുകാർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ദുബായ് ബിസിനസ് ബേയിലെ ഓഫിസ് മേൽവിലാസത്തിലെ ഫോൺ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസിലായി.
∙ റുബീനയെ പോലെ ആയിരക്കണക്കിന് പേർ
പാശ്ചാത്യ രാജ്യങ്ങളിൽ ജോലിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതുപോലെ ദുബായിലെ വ്യാജ ഏജൻസികൾക്ക് കണ്ണുമടച്ച് പണം നൽകി വഞ്ചിക്കപ്പെട്ട ഒട്ടേറെ പേരുണ്ട്. മനോരമ ഓൺലൈൻ നേരത്തെ പല പ്രാവശ്യം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ചെറിയൊരു ശതമാനം കുറച്ച് ചിലർക്ക് പണം തിരിച്ചുകിട്ടുകയും ചെയ്തു. ദുബായ് പൊലീസും മറ്റ് അധികൃതരും മുൻപ് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇത്തരം വ്യാജ ഏജൻസികൾ ഇപ്പോഴും സാധാരണക്കാരുടെ പണം തട്ടിയെടുക്കുന്നുണ്ട്
ഇന്ത്യക്കാർ മാത്രമല്ല, ഇതര ഏഷ്യൻ രാജ്യക്കാരും തട്ടിപ്പില്‍പ്പെടുന്നു. ഇരകളായ മലയാളികളെ ഇവരിൽ പലരും ബന്ധപ്പെടുന്നുണ്ട്. ഒരു വർഷത്തിലേറെയായി ആയിരക്കണക്കിന് പേരുടെ മൂന്ന് ലക്ഷത്തോളം രൂപ വീതമാണ് ഇവർ തട്ടിച്ചത്. പണം തിരിച്ചു കിട്ടാനുള്ള നിയമ നടപടികൾ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ.പ്രീത ശ്രീറാം മാധവിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.
∙ തട്ടിപ്പുകാരെല്ലാം ഒന്ന്; കമ്പനി പേരുകൾ വ്യത്യസ്തം
വിദേശത്തേക്ക് മൈഗ്രേഷൻ സാധ്യമാക്കുന്നതായി അവകാശപ്പെട്ട് പരസ്യം നൽകുന്ന വ്യത്യസ്ത കമ്പനികള്‍ക്ക് പിന്നിലെ തട്ടിപ്പുകാരെല്ലാം ഒന്ന് തന്നെ. ഇവർ ഡേവിഡ്, അലീഷ, ഐഷു , അഞ്ജലി ,അഞ്ചു , സുമൈറ , സാറ, ശരണ്യ, റാം, ജോൺ , സോണിയ , ഹന്ന, ഫാത്തിമ, അയുൺ മുഹമ്മദ് തുടങ്ങിയ വ്യാജ പേരുകളിലാണ് ആളുകളെ ബന്ധപ്പെടുന്നത്.
ഒരു വർഷം മുൻപ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി തട്ടിപ്പു സംഘത്തിന് പണം നൽകി കുടുങ്ങിയിരുന്നു. ഓരോരുത്തരും മൂന്ന് ലക്ഷത്തോളം രൂപ സംഘത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. രേഖകൾ ഇരകളുടെ കയ്യിലുണ്ട്. ഇതിൽ ഇരുപത് വയസ്സ് പിന്നിട്ടവർ മുതൽ അമ്പതിനോടടുത്തവരും ബിരുദ, ബിരുദാനന്തര ബിരുദധാരികളും എൻജിനീയർമാരും ബിബിഎ, എൽഎൽബി അടക്കമുള്ള ഉയർന്ന പ്രഫഷനലുകളും ഉണ്ട്. വെയർഹൗസ്, പാക്കിങ് മുതൽ വലിയ ഹോട്ടലുകളിലെ ജോലിവരെയായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം കിട്ടുമെന്നും അറിയിച്ചിരുന്നു.
കോവിഡ്19ന് ശേഷം ജോലിയോ ശമ്പളമോ ശരിക്കും ലഭിക്കാതെ ആകെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് പോളണ്ടും കാനഡയും ഇവരെ മാടിവിളിച്ചത്. 60 ദിവസത്തിനകം സ്ഥിരം വർക് പെർമിറ്റിൽ ഈ രാജ്യങ്ങളിലെത്താമെന്നായിരുന്നു വാഗ്ദാനം. മികച്ച ജോലി, ഉയർന്ന ശമ്പളം എന്നിവ ലഭിക്കുമെന്നതിനാൽ ജീവിതം രക്ഷപ്പെട്ടു എന്ന സന്തോഷത്താൽ വ്യാജ ഏജൻസി ആവശ്യപ്പെട്ട പണം ആളുകളുടെ സ്വർണം പണയം വച്ചും കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്തും പറഞ്ഞ സമയത്ത് തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തു. പിന്നീട് നടന്ന കാര്യങ്ങളെല്ലാം ദുഃസ്വപ്നം പോലെ ഇരകളെ വേട്ടയാടുന്നു.
ഇതിൽ ഡേവിഡ് എന്ന് പേരുള്ളയാളടക്കം പലരും മലയാളികൾ തന്നെ. കൂടുതൽ വിശ്വാസ്യതയ്ക്ക് ഗ്രൂപ്പ് വിഡിയോ കോൾ ചെയ്തും മോഹന വാഗ്ദാനങ്ങൾ നൽകുന്നു. ഇവർക്കെതിരെ ഗൂഗിൾ റിവ്യൂ ഇട്ടാൽടെ റേറ്റിങ് കുറയുന്നത് കൊണ്ട് പൈസ കൊടുത്ത് പുറത്തു നിന്നോ അല്ലെങ്കിൽ അവരുടെ ജീവനക്കാരെ വച്ചോ പോസിറ്റീവ് കമന്‍റ് ഇട്ട് റേറ്റിങ് കൂട്ടും. അവരുടെ ഫേസ്ബുക്കിലുള്ള എല്ലാ വിഡിയോയും വർക്ക് പെർമിറ്റ് തരണമെങ്കിൽ വിഡിയോ അയച്ചു തരണമെന്ന് പറഞ്ഞ് പേടിപ്പിച്ചു ചെയ്യിക്കുന്നതാണ്. അവരാരും തന്നെ പോളണ്ടിലേയ്ക്കാ കാനഡയിലേയ്ക്കോ പോയിട്ടില്ല. വിഡിയോ ചെയ്താലും ചെയ്തില്ലെങ്കിലും അവർ 6 മാസത്തെ സീസണൽ വർക്ക് പെർമിറ്റ് മാത്രമേ തരികയുള്ളു എന്നും ഇവർ പറയുന്നു.
പോളണ്ട് എംബസിയിൽ ഡോക്യുമെന്‍റ് സബ്മിറ്റ് ചെയ്യാൻ വി എഫ് എസ് അപ്പോയിന്‍റ്മെന്‍റ് എടുക്കണം. അതിന് അവർ ഒരിക്കലും സഹായം ചെയ്യില്ല. വർക്ക് പെർമിറ്റ് എടുത്തു കഴിഞ്ഞാൽ അവരുടെ ഭാഗത്ത് നിന്നുള്ള എല്ലാ ജോലിയും തീർന്നു, അപേക്ഷകരുമായി ഇനി അവർക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് കൈയ്യൊഴിയും. 6 മാസത്തെ വർക്ക് പെർമിറ്റ് പുതുക്കി തരികയുമില്ല. അതിന് ആദ്യം മുടക്കിയ അത്രയും തന്നെ പണം കൊടുക്കണം. പൈസ ഒരു കാരണവശാലും റി ഫണ്ട് തരികയുമില്ല . ടിക്കറ്റും വിഎഫ്സ്, വർക്ക് പെർമിറ്റ് എല്ലാം ഉൾപ്പടെയാണെന്ന് പറഞ്ഞ് 12,250 ദിർഹത്തിലേറെ വാങ്ങി കിട്ടിയത് 6 മാസം പോലും കാലാവധി ഇല്ലാത്ത സീസണൽ വർക് പെർമിറ്റ് മാത്രമാണ്. 6 മാസത്തെയും 4 മാസത്തെയും ഒരിക്കലും പോവാൻ കഴിയാത്ത വർക്ക് പെർമിറ്റിനായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയവരുണ്ട് .
∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് പറഞ്ഞു.
വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്‍റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു. അടുത്തിടെ സൈബർ കുറ്റകൃത്യത്തിലേർപ്പെട്ട വൻ സംഘത്തെ യുഎഇ പൊലീസ് പിടികൂടുകയുണ്ടായി.
∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.
ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.