ബിൽഡ് ദ ടീം: ഐപിഎ സംരംഭക സംഗമം സംഘടിപ്പിച്ചു
ദുബായ് ∙ യുഎഇ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്‍റർനാഷനൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ‘ബിൽഡ് ദ ടീം’എന്ന പേരിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഐപിഎ ശൃംഖലയിലെ ഉപഭോക്താക്കളെ പരസ്പരം അടുത്തറിയാനും ബിസിനസ് മേഖല കൂടുതൽ ഊർജിതപ്പെടുത്താനും വേണ്ടിയായിരുന്നു പരിപാടി.

നൂറിലധികം സംരംഭകർ പങ്കെടുത്ത പരിപാടി ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ചെയർമാനുമായ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം മുനീർ അൽ വഫ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി നെച്ചിക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫൗണ്ടർ എ കെ ഫൈസൽ, ഐ പി എ കോ- ഫൗണ്ടർ ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, ഐപിഎ യുടെ മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
ഐപിഎയിലെ വിവിധ ഗ്രൂപ്പുകളുടെ ചുമതല വഹിക്കുന്ന അബ്ദുൽ ലത്തീഫ്, അഡ്വ. ഹാഷിം പി അബൂബക്കർ, ഷാഫി നെച്ചിക്കാട്ട്, ലസിത് കായക്കൽ, റഫീഖ് അൽ മായാർ, നദീർ ചോലൻ, റഫീഖ് സിയാന, ഷെഫീഖ് അവന്യു തുടങ്ങിയവർ ഗ്രൂപ്പ് അംഗങ്ങളെ സദസ്സിനു മുന്നിൽ പരിചയപ്പെടുത്തി. ഉപഭോക്താക്കളുടെ വിവിധ സംരംഭങ്ങളുടെ ലോഗോ പ്രകാശനങ്ങളും ചടങ്ങിൽ നടന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അംഗങ്ങളുടെ കുട്ടികളെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.
സംരംഭകർക്ക് പരസ്പരം സംവദിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനുമുള്ള വേദിയൊരുക്കാൻ സജീവമായി പ്രവർത്തിക്കുന്ന നെറ്റ് വർക്കാണ് ഇന്‍റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ. സംരംഭകരെ പരിചയപ്പെടാനും അതുവഴി ബിസിനസുകൾ വിപുലപ്പെടുത്തുന്നതിനുള്ള' - അവസരങ്ങൾ സൃഷ്ടിക്കാനും വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു.