സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള 'ലെവി' ഇളവ് 3 വർഷത്തേക്ക് നീട്ടി; മലയാളികൾക്കും ആശ്വാസം
ജിദ്ദ ∙ സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭ 3 വർഷത്തേക്ക് കൂടി ഇളവ് നീട്ടിയത്. കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ ഒരു വർഷത്തേക്ക് ഇളവ് നീട്ടിയിരുന്നു.

ജിദ്ദ ∙ ചെറുകിട പ്രവാസി സംരംഭകരടക്കമുള്ളവർക്ക് കൈത്താങ്ങായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം. സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഈ മാസം 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭ 3 വർഷത്തേക്ക് കൂടി ഇളവ് നീട്ടിയത്. കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ ഒരു വർഷത്തേക്ക് ഇളവ് നീട്ടിയിരുന്നു. ഒൻപത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്കാണ് മൂന്ന് വർഷത്തേക്ക് ലെവി ഇളവ് നൽകുന്നതെന്ന് സൗദി മന്ത്രി സഭ. ചൊവ്വാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ പ്രഖ്യാപനം. പുത്തൻ തീരുമാനം ചെറുകിട സ്ഥാപനങ്ങൾക്കും സംരംഭകർക്കും വലിയ ഉണർവ് സമ്മാനിക്കുകയാണ്.
സ്ഥാപനങ്ങൾക്ക് പുതിയ ലെവി ഇളവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
∙ സ്വദേശിയായ സ്ഥാപന ഉടമ ഉൾപ്പെടെ പരമാവധി ഒൻപത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങൾക്ക് ലെവി ഇളവിന് അർഹതയുണ്ട്.
∙ സ്വദേശിയായ സ്ഥാപന ഉടമ സാമൂഹിക ഇൻഷൂറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളിലെ രണ്ട് വിദേശ തൊഴിലാളിക്ക് ലെവി ഇളവ് ലഭിക്കുന്നതിന് അർഹതയുണ്ട്.
∙ സ്ഥാപന ഉടമയായ സ്വദേശിക്ക് പുറമേ മറ്റൊരു സ്വദേശിയും ജീവനക്കാരാനായി അതേ സ്ഥാപനത്തിലുണ്ടാവുകയും ഇരുവരും സാമൂഹീക ഇൻഷൂറൻസിൽ(ഗോസി) ജീവനക്കാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളിലെ 4 വിദേശതൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കും.
ലെവി എന്നത് സ്ഥാപനങ്ങളിൽ വിദേശ തോഴിലാളി തൊഴിലെടുക്കുന്നതിനുള്ള മാസം തോറുമുള്ള അനുമതി ഫീസ്(വർക്ക് പെർമിറ്റ്) ആണ്. ഇത്തരം ചെറുകിയ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയാണ് സ്വദേശി ഉടമയുടേയും ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് അടുത്ത മൂന്ന് വർഷത്തേക്ക് അടക്കുന്നതിൽ നിന്ന് ഇളവ് നൽകിയിരിക്കുന്നത്. മലയാളികളടക്കം ഒട്ടനവധി ചെറുകിട സ്ഥാപന-സംരംഭകർക്കാണ് ഇത് ഏറെ സഹായകമായിരിക്കുന്നത്. നിലവിൽ 12.6 ലക്ഷമാണ് സൗദിയിലെ ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും സംരഭങ്ങളുടെയും ആകെ എണ്ണം. മന്ത്രി സഭയുടെ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുത്തുമെന്ന് സൗദി മാനവവിഭവശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു.