വീസയും വിമാന ടിക്കറ്റും വേണ്ട; 27 രാജ്യങ്ങളിലൂടെ വേഗം ‘കറങ്ങി’ ഒരു ഷോപ്പിങ്
ദുബായ് ∙ ലോകം മുഴുവൻ ചുറ്റിയടിച്ച് ഷോപ്പിങ്. അതാണ് ഗ്ലോബൽ വില്ലേജിന്റെ വാഗ്ദാനം. 27 രാജ്യങ്ങളും അവരുടെ പൈതൃക ഉൽപന്നങ്ങളും. വീസ വേണ്ട, വിമാന ടിക്കറ്റ് വേണ്ട. മലയാളി സഞ്ചാരികളുടെ സ്ഥിരം റൂട്ടുകളിലൂടെ അല്ലാത്തസഞ്ചാരവും സാധ്യമാകും. സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സാധനങ്ങൾ

ദുബായ് ∙ ലോകം മുഴുവൻ ചുറ്റിയടിച്ച് ഷോപ്പിങ്. അതാണ് ഗ്ലോബൽ വില്ലേജിന്റെ വാഗ്ദാനം. 27 രാജ്യങ്ങളും അവരുടെ പൈതൃക ഉൽപന്നങ്ങളും. വീസ വേണ്ട, വിമാന ടിക്കറ്റ് വേണ്ട. മലയാളി സഞ്ചാരികളുടെ സ്ഥിരം റൂട്ടുകളിലൂടെ അല്ലാത്തസഞ്ചാരവും സാധ്യമാകും. സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സാധനങ്ങൾ നേരിട്ടു വാങ്ങാം.
സിറിയ
കൈകൊണ്ട് തീർത്ത ആഭരണങ്ങൾക്കു പേരുകേട്ടതാണ് സിറിയയുടെ പവിലിയൻ. സിറിയയുടെ പരമ്പരാഗത പാട്ടുകളുടെ അകമ്പടിയോടെ കച്ചവടക്കാർ നമ്മെ സ്വാഗതം ചെയ്യും. പരമ്പരാഗത ഗെയിം ബോർഡുകളും ഇവിടെ ലഭിക്കും.
പലസ്തീൻ
ആഭ്യന്തര അന്തരീക്ഷം സുഖകരമല്ലെങ്കിലും പലസ്തീനികളുടെ കരവിരുതിന്റെ മനോഹര കാഴ്ചയാണ് പവിലിയനിന്റെ പ്രത്യേകത. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ എന്നു വേണ്ട കരവിരുതിൽ വിരിഞ്ഞ മനോഹര വസ്തുക്കളാണ് ഇവിടെയും.
ലബനൻ
അച്ചാറും സുഗന്ധ വ്യഞ്ജനങ്ങളും ആഭരണങ്ങളുമാണ് ഇവരുടെ സ്വത്ത്.
ഇന്ത്യ
ഇന്ത്യയുടെ പവിലിയനിൽ വസ്ത്രങ്ങളാണ് മുന്നിൽ. കശ്മീരിന്റെ കമ്പിളിയും കർണാടകയുടെ കൈത്തറിയും ലഭിക്കും. ആയുർവേദ മരുന്നുകളും സൗന്ദര്യ വർധക വസ്തുക്കളും സുലഭം. മനോഹരമായ കശ്മീരി കാർപറ്റുകളും ഷോളുകളും ആരുടെയും മനം കവരും. ചുരിദാറും ലാച്ചയും സാരിയും കുർത്തയും ഉൾപ്പെടെ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. ഒപ്പം സുഗന്ധ വ്യഞ്ജനങ്ങളും കറി പൊടികളും മസാലക്കൂട്ടുകളും ലഭിക്കും.
ജപ്പാൻ, ചൈന, കൊറിയ
ചായക്കപ്പും കളിപ്പാട്ടങ്ങളും മുതൽ മാച്ച ചായപ്പൊടി വരെ ഇവിടെ കിട്ടും. ചൈനയിൽ കുട്ടികൾക്കുള്ള വിപണിയാണ്. കളിപ്പാട്ടങ്ങളാണ് മുന്നിൽ. പരമ്പരാഗത ചായപ്പൊടിയും ചായകോപ്പകളും സുലഭം. കൊറിയൻ പവിലിയനിൽ കയറുമ്പോൾ സ്വാഗതം ചെയ്യുന്നത് ബിടിഎസ് താരങ്ങളാണ്. അവരുടെ ചിത്രങ്ങൾ പതിച്ച ടീ ഷർട്ടും മൊബൈൽ കവറും മുതൽ ചീട്ടുകെട്ട് വരെ ലഭിക്കും.
ആഫ്രിക്ക
കരകൗശല വസ്തുക്കളാണ് ആഫ്രിക്കയുടെ ആകർഷണം. വീട്ടുപകരണങ്ങളുടെ വലിയ ശേഖരം. തടിയിലും മുളയിലും തീർത്തതാണ് മിക്കതും. മുളയിൽ നിർമിച്ച പാത്രങ്ങളും ചായ കപ്പുകളും. തടിയിൽ നിർമിച്ച ഊന്നുവടികളും ചാരു കസേരയും മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളും. സൗന്ദര്യ വർധക വസ്തുക്കൾ, ഇതിൽ ഷിയ ബട്ടറിനാണ് ആവശ്യക്കാർ ഏറെ.
യെമൻ
പവിലിയനിൽ കാത്തിരിക്കുന്നത് മധുരമുള്ള സമ്മാനങ്ങളാണ്. തേൻ വിഭവങ്ങളാണ് പ്രത്യേകത. സ്വർണ നിറമുള്ള തേൻ മുതൽ വെള്ള നിറമുള്ള തേൻ വരെ. ആരോഗ്യം കൂടാൻ, സൗന്ദര്യം കൂടാൻ, ലൈംഗിക ശേഷി കൂടാൻ, വണ്ണം കുറയാൻ, ദഹനം ശരിയാക്കാൻ എന്നുവേണ്ട സകല ആരോഗ്യ പ്രശ്നങ്ങൾക്കും തേൻ കൊണ്ടുള്ള മറുപടി നൽകും. 50 മുതൽ 2000 ദിർഹം വരെ നീളുന്നതാണ് വില. സൗത്ത് അമേരിക്കൻ പവിലിയനിൽ മെക്സിക്കൻ ആഭരണങ്ങളും കൈകൊണ്ട് പെയിന്റ് ചെയ്ത അടുക്കള ഉപകരണങ്ങളും ലഭിക്കും.
യൂറോപ്യൻ പവിലിയനിലെ ഹാരിപോർട്ടർ സ്റ്റോർ ഒരു പ്രത്യേക മേഖല തന്നെയാണ്. ഹാരി പോർട്ടർ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. റഷ്യൻ പവിലിയനിൽ റഷ്യൻ പാവകളും മദർ ഓഫ് പേൾ ജ്വല്ലറി ബോക്സസും ലഭിക്കും. സൗദി പവിലിയനിൽ പരമ്പരാഗത ആഭരണങ്ങൾ, സ്ത്രീകൾക്ക് പുതിയ ഡിസൈനിലുള്ള അബായ, നിലവാരമുള്ള ഈന്തപ്പഴം എന്നിവയും ലഭിക്കും.
യുഎഇ പവിലിയനിൽ സമ്മാനങ്ങളും സുവനീറുകളുമാണ് പ്രധാനം. പരവതാനികൾ, കുടങ്ങൾ, കൂടകൾ, ഊദ്, അത്തർ അങ്ങനെ നീളുന്നു. ഇതിനെല്ലാം പുറമെ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ വിഭവങ്ങളും ഇവിടെ ആസ്വദിക്കാം. തായ്‌ലൻഡിലെ മാമ്പഴവും ബോസ്നിയയിലെ സ്റ്റീക്കും ലുക്കീമത്തും ഇവിടെ സുലഭം. ജ്യൂസുകൾ, ഷവർമ, വിവിധ തരം ചിപ്സ്, ഐസ്ക്രീമുകൾ അങ്ങനെ നീളുന്ന വിഭവങ്ങളുടെ മെനു.