വ്യാജ ക്രിമിനൽ കേസിൽ പെട്ട മലയാളിക്ക് തടവും 33 ലക്ഷം രൂപ നഷ്ടപരിഹാരവും; കണ്ണൂർ സ്വദേശി കുറ്റക്കാരനല്ലെന്ന് ദുബായ് അപ്പീൽ കോടതി
ദുബായ് ∙ ക്രിമിനൽ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് കുറ്റക്കാരനല്ലെന്ന് ദുബായ് അപ്പീൽ കോടതി. ദിനിലിനെ വെറുതെ വിട്ട കോടതി 3 മാസം തടവും 33 ലക്ഷം രൂപ നഷ്ടപരിഹാരവും നാടുകടത്തലും വിധിച്ച കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്തു. 2022ലാണ് കേസിനാസ്പദമായ സംഭവം. ജോർദാൻ സ്വദേശിയുടെ

ദുബായ് ∙ ക്രിമിനൽ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് കുറ്റക്കാരനല്ലെന്ന് ദുബായ് അപ്പീൽ കോടതി. ദിനിലിനെ വെറുതെ വിട്ട കോടതി 3 മാസം തടവും 33 ലക്ഷം രൂപ നഷ്ടപരിഹാരവും നാടുകടത്തലും വിധിച്ച കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്തു. 2022ലാണ് കേസിനാസ്പദമായ സംഭവം.
ജോർദാൻ സ്വദേശിയുടെ ഓട്ടോമേഷൻ കമ്പനിയിലെ ബെംഗളൂരു സ്വദേശിയായ മുൻ ജീവനക്കാരൻ ചെയ്ത വഞ്ചനാ കുറ്റത്തിന് ദിനിൽ കൂട്ടുനിന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. കമ്പനിയുടെ ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ദുരുപയോഗം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ഡു ടെലികമ്യൂണിക്കേഷനിൽനിന്ന് ബെംഗളൂരു സ്വദേശി വിലയേറിയ ഫോൺ കൈപ്പറ്റിയതാണ് കേസ്.
ഇതിനു അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ദിനിൽ സഹായിച്ചെന്നാണ് കമ്പനിയുടെ ആരോപണം. കേസിൽ പ്രാഥമിക കോടതി ദിനിലിന് തടവും പിഴയും നാടുകടത്തലും വിധിച്ചിരുന്നു. ഇതിനെതിരെ യാബ് ലീഗൽ സർവീസസിലെ സ്വദേശി അഭിഭാഷകൻ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖേന നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിയത്.
ആരോപണം തെളിയിക്കാൻ കമ്പനി മതിയായ തെളിവുകൾ ഹാജരാക്കിയിരുന്നില്ല.