മസ്‌കത്ത് ∙ ഒമാനും സൗദി അറേബ്യക്കും ഇടയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. മസ്‌കത്തില്‍ നിന്ന് റിയാദിലേക്ക് അല്‍ ഖന്‍ജരി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് (വ്യാഴം) മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ പാസ്‌പോര്‍ട്ട് കോപ്പി, ഒമാന്‍ ഐ ഡി കാര്‍ഡ് (വിദേശികളുടെ റസിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാൻ – സൗദി അറേബ്യ ബസ് സര്‍വീസ് ആരംഭിക്കുന്നു. മസ്‌കത്തില്‍ നിന്ന് റിയാദിലേക്ക് അല്‍ ഖന്‍ജരി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയാണ് സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി 22 മുതലാണ് പ്രതിദിന സര്‍വീസ്. യാത്രക്കാര്‍ പാസ്‌പോര്‍ട്ട് കോപ്പി, ഒമാന്‍ ഐഡി കാര്‍ഡ് (വിദേശികളുടെ റസിന്റ് കാര്‍ഡ്), സൗദി വീസ എന്നിവ ഹാജരാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

∙ ബസ് റൂട്ട്, സമയം, ടിക്കറ്റ് നിരക്ക്
മസ്‌കത്ത് - നിസ്‌വ - ഇബ്രി - റുബുഉല്‍ ഖാലി - ദമാം - റിയാദ് എന്നിങ്ങനെയാണ് യാത്രാ റൂട്ട്. മസ്‌കത്തില്‍ നിന്ന് പുലര്‍ച്ചെ ആറ് മണിക്കും റിയാദിലെ അസീസിയയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്കും ബസ് പുറപ്പെടും. 18 മുതല്‍ 20 മണിക്കൂര്‍ വരെയാണ് യാത്രാ സമയം. അതിര്‍ത്തിയിലെ ഇമഗ്രേഷന്‍ നടപടികള്‍ക്കുള്‍പ്പെടെയാണിത്. ഒരു വശത്തേക്ക് മാത്രം 35 ഒമാനി റിയാല്‍ (350 സൗദി റിയാല്‍) ആണ് ടിക്കറ്റ് നിരക്ക്. എന്നാല്‍, ബസ് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം വരെ 25 റിയാലിന് (250 സൗദി റിയാല്‍) ടിക്കറ്റ് ലഭ്യമാക്കിയതായി അല്‍ ഖന്‍ജരി അറിയിച്ചു.

ADVERTISEMENT

ഒരു ട്രിപ്പില്‍ ചുരുങ്ങിയത് 25 യാത്രക്കാര്‍ എങ്കിലും ഉണ്ടാകണമെന്നാണ് സൗദി അധികൃതരുടെ നിര്‍ദേശമെന്ന് അല്‍ ഖന്‍ജരി വ്യക്തമാക്കി. ഒരു സര്‍വീസില്‍ ബസില്‍ രണ്ട് ഡ്രൈവമാര്‍ ഉണ്ടാകും. ഒരാള്‍ക്ക് ബസ് ഓടിക്കുന്നതിനും രണ്ടാമത്തെയാള്‍ക്ക് വിശ്രമിക്കുന്നതിനുമാണിത്. ഒമാനും സൗദിക്കും ഇടയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നത് പൊതുഗതാഗത രംഗത്ത് പുതിയ മുന്നേറ്റമാകും. ഉംറ തീര്‍ഥാടനം ഉള്‍പ്പെടെ സൗദിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകും. ഒമാനും യുഎഇക്കും ഇടയിലുള്ള ബസ് സര്‍വീസുകള്‍ നിലവിലുണ്ട്.

കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച മസ്‌കത്ത് - അല്‍ ഐന്‍ - അബൂദബി മുവാസലാത്ത് സര്‍വീസും ഖസബ് - റാസല്‍ ഖൈമ, റാസല്‍ഖൈമ ബസ് സര്‍വീസും ഏറെ ജനകീയമാണിപ്പോള്‍. അടുത്തിടെ മസ്‌കത്തില്‍ നിന്നും ഷാര്‍ജയിലേതക്കും മുവാസലാത്ത് സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ മുവാസലാത്തും ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. മസ്‌കത്തിലെ അസൈബ ബസ് സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അല്‍ ജുബൈല്‍ സ്‌റ്റേഷനിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രകള്‍ നടത്തും.

English Summary:

Oman - Saudi Daily Bus Service Started; Know the Time and Route