എം.എ മുഹമ്മദ് ജമാല്‍ അനുസ്മരണ സമ്മേളനം 24ന് ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍
ദുബായ് ∙ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്യുഎംഒ) ദീര്‍ഘകാലം നയിച്ച ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്‍റെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് വൈകിട്ട് 6ന് ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ നടക്കും.

ദുബായ് ∙ വയനാട് മുസ്‌ലിം ഓര്‍ഫനേജിനെ (ഡബ്യുഎംഒ) ദീര്‍ഘകാലം നയിച്ച ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാലിന്‍റെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് വൈകിട്ട് 6ന് ഖിസൈസ് വുഡ്‌ലം പാര്‍ക് സ്‌കൂളില്‍ നടക്കും.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി,ഡബ്യു.എം.ഒ പ്രസിഡന്‍റ് കെ.കെ അഹ്മദ് ഹാജി, ജന. സെക്രട്ടറി പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, പൂര്‍വവിദ്യാര്‍ഥിയും മോട്ടിവേഷണല്‍ ട്രെയിനറുമായ റാഷിദ് ഗസ്സാലി കൂളിവയല്‍, സുബൈർ ഹുദവി ചേകനൂർ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് യുഎഇ ചാപ്റ്റർ പ്രസിഡന്‍റ് കുഞ്ഞുമുഹമ്മദ് ഹാജി, ദുബായ് ചാപ്റ്റര്‍ പ്രസിഡന്‍റ് കെ.പി മുഹമ്മദ് എന്നിവർ അറിയിച്ചു.
അനുസ്മരണ പരിപാടിയില്‍ഡബ്യു.എം.ഒയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിത്യവരുമാനം ലക്ഷ്യമിട്ട് കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന ഷോപ്പിങ് കോംപ്ലകസിന്‍റെ പ്രൊജക്ട് അവതരണം എന്നിവയുമുണ്ടാകും. യുഎഇ വീസ ലഭിച്ച 5 പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കും. ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറര്‍ അഡ്വ. മുഹമ്മദലി, യുഎഇ കോ-ഓര്‍ഡിനേറ്റര്‍ മൊയ്തു മക്കിയാട്, മീഡിയ വിഭാഗം ജനറൽ കണ്‍വീനര്‍ കെ.പി.എ സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
ഡബ്ല്യു.എം.ഒയുടെ വിവിധ സ്ഥാപനങ്ങിലെ പൂര്‍വ വിദ്യാർഥികള്‍ ഡോക്ടര്‍മാര്‍, എൻജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, അഭിഭാഷകര്‍, ഗവേഷകര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, സംരംഭകര്‍ എന്നിങ്ങനെ വിവിധ പ്രഫഷനലിസ്റ്റുകളായി സ്വദേശത്തും വിദേശങ്ങളിലും സേവനമനുഷ്ഠിക്കുന്നു. നിലവില്‍ 50 വിദ്യാർഥികള്‍ കേരളത്തിനകത്തും പുറത്തും വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തി വരുന്നു. ദീര്‍ഘ കാലം ജനറൽ സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാല്‍ 2023 ഡിസംബര്‍ 21നാണ് വിടപറഞ്ഞത്. സമ്മേളനം നടക്കുന്ന വുഡ്ലം പാർക്ക് സ്കൂളിലേക്ക് ഖിസൈസ് സ്റ്റേഡിയം, അൽ നഹ്ദ മെട്രോ സ്റ്റേഷനുകളിൽ നിന്നും സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.