അബുദാബി ∙ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് തെറ്റിദ്ധാരണയുടെ വേലിക്കെട്ട് പൊളിക്കാൻ സാധിക്കണമെന്ന് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.സമൂഹത്തിൽ സഹിഷ്ണുതയും സാഹോദര്യവും ഊട്ടിയുപ്പിച്ച് തുറന്ന ചർച്ചയ്ക്കു തയാറാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത് തെറ്റിദ്ധാരണയുടെ വേലിക്കെട്ട് പൊളിക്കാൻ സാധിക്കണമെന്ന് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.സമൂഹത്തിൽ സഹിഷ്ണുതയും സാഹോദര്യവും ഊട്ടിയുപ്പിച്ച് തുറന്ന ചർച്ചയ്ക്കു തയാറാകണം. ആശയങ്ങൾ കൈമാറണം. വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണം. സാംസ്കാരിക ആശയവിനിമയത്തിൽ പ്രത്യാശയും ശുഭാപ്തിവിശ്വാസവും പ്രചരിപ്പിക്കണം. ഇന്നു സമാപിക്കുന്ന രാജ്യാന്തര സഹിഷ്ണുതാ, നാഗരിക സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് ഇക്കാര്യം പറഞ്ഞത്.

ജാതി മത ദേശ ഭേദമന്യേ എല്ലാവരെയും കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങൾക്കു മാതൃകയാണ് യുഎഇ എന്ന് ഷെയ്ഖ് നഹ്യാൻ പറഞ്ഞു. വിവിധ രാജ്യക്കാർക്ക് യുഎഇയിൽ സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനും ജോലിയും കച്ചവടവും ചെയ്യാനും ഇടപാടുകൾ നടത്താനും അനുമതിയുണ്ട്. ആഗോള ജനതയുടെ പ്രിയപ്പെട്ട സ്ഥലമായി യുഎഇ തുടരുന്നതും ഈ സവിശേഷതകൾ കൊണ്ടാണ്. സമാധാനപൂർണമായ ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

സംസ്‌കാരങ്ങളെ അടുത്തറിയുക, വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുക എന്ന പ്രമേയത്തിൽ എമിറേറ്റ്‌സ് സ്കോളർ റിസർച് സെന്റർ, സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രാലയം, യുണൈറ്റ‍് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻ, അബുദാബി കൺവൻഷൻ ആൻഡ് എക്‌സിബിഷൻ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള  പ്രഭാഷകർ ഉൾപ്പെടെ രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും. ഐക്യരാഷ്ട്രസഭാ അണ്ടർ സെക്രട്ടറി ജനറൽ മിഗ്വൽ ഏഞ്ചൽ മൊറാറ്റിനോസ്, ഇന്റർപോൾ പ്രസിഡന്റ് മേജർ ജനറൽ ഡോ. അഹമ്മദ് നാസർ അൽ റയ്‌സി എന്നിവരും പ്രസംഗിച്ചു.

English Summary:

UAE Model for Bringing Everyone Together

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT