വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ട്രക്കർമാരെ റാസൽഖൈമ പൊലീസ് രക്ഷപ്പെടുത്തി
റാസൽഖൈമ ∙ പരുക്കൻ പർവതങ്ങളുള്ള റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ഏഷ്യൻ ട്രക്കർമാരെ റാസൽഖൈമ പൊലീസിന്‍റെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളെ അവശനിലയിലായതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഏഴുപേരെ കുറിച്ച് പൊലീസ് ഓപ്പറേഷൻസ് റൂമിന് റിപോർട്ട് ലഭിച്ചതായി റാസൽഖൈമ പൊലീസിലെ സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗം തലവൻ മേജർ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ സമാൻ പറഞ്ഞു. ഇവരെ കണ്ടെത്താൻ റെസ്ക്യൂ ടീമിനെ ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു. പരുക്കൻ പർവത താഴ്‌വരയായ വാദി ഷെഹയിൽ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. അവശനിലയിലായ വ്യക്തിയെ ആവശ്യമായ പരിചരണം ലഭിക്കുന്നതിനായി എമിറേറ്റിലെ ആശുപത്രികളിലൊന്നിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ബാക്കിയുള്ളവരെല്ലാം ആരോഗ്യപരമായി സുരക്ഷിതരാണ്.
പർവതങ്ങളിലും താഴ്‌വരകളിലും ദുർഘടമായ പ്രദേശങ്ങളിലേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മലകളിലും താഴ്‌വരകളിലും ട്രെക്കിങ് നടത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. കുടുങ്ങിയവരെക്കുറിച്ച് കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാളികളടക്കം ഒട്ടേറെ പേർ ഇത്തരത്തിൽ പതിവായി ട്രെക്കിങ്ങിന് പോകാറുണ്ട്.