സൗഹാർദ്ദത്തിന്‍റെ ഉത്സവത്തിന് വർണാഭമായ സമാപനം
അബുദാബി ∙ അബുദാബി ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിൽ നടന്നുവന്ന ' സൗഹാർദ്ദത്തിന്‍റെ ഉത്സവം (ദ് ഫെസ്റ്റിവൽ ഓഫ് ഹാർമണി)' 'പ്രചോദന ദിന ആഘോഷത്തോടെ സമാപിച്ചു.

അബുദാബി ∙ അബുദാബി ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിൽ നടന്നുവന്ന ' സൗഹാർദ്ദത്തിന്‍റെ ഉത്സവം (ദ് ഫെസ്റ്റിവൽ ഓഫ് ഹാർമണി)' 'പ്രചോദന ദിന ആഘോഷത്തോടെ സമാപിച്ചു. കുടുംബങ്ങളും സമൂഹത്തിന് പ്രചോദനം നൽകുന്ന വ്യക്തികളും സംബന്ധിച്ചു. ശിലാക്ഷേത്രത്തിൻ്റെ വനിതാ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2000–ത്തിലേറെ സ്ത്രീകൾ പങ്കെടുത്തു.
'പ്രചോദനത്തിന്‍റെ മുഖങ്ങൾ' എന്ന തലക്കെട്ടിലുള്ള വിഡിയോ പ്രദർശിപ്പിച്ചു. വനിതകൾ സമൂഹത്തിന് നൽകിയ സംഭാവനകളും സ്ത്രീശാക്തീകരണ ബോധവത്കരണവും ഉൾപ്പെടുന്നതായിരുന്നു പരിപാടി. ഫെയ്സസ് ഓഫ് ഇൻസ്പിരേഷൻ എന്ന പേരിലുള്ള വിഡിയോയും പ്രദർശിപ്പിച്ചു. ഇന്ത്യയിലെ ഋഷികേശ് ആസ്ഥാനമാക്കിയുള്ള ആത്മീയ നേതാവും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ സാധ്വി സരസ്വതി ഭഗവതി, ഇന്ത്യൻ സ്ഥാനപതിയുടെ പത്നി വന്ദന സുധീർ, പൂനം ഭോജാനി തുടങ്ങിയവരും സംബന്ധിച്ചു. നൃത്ത പരിപാടികളും അരങ്ങേറി.