നെയ്ച്ചോർ, കല്ലുമ്മക്കായ്, ചിക്കൻ, സുഖിയൻ, പഴംപൊരി; ഗൾഫൂഡിൽ താരമായി കേരളീയ വിഭവങ്ങൾ
ദുബായ് ∙ ഭക്ഷ്യോൽപന്ന രംഗത്തെ പുതിയ പ്രവണതകളും വ്യവസായ സാധ്യതകളും അവതരിപ്പിച്ച് ഗൾഫൂഡിന് സമാപനം. മേളയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ലക്ഷക്കണക്കിന് സന്ദർശകരും എത്തി. ഭക്ഷണ രീതിയിൽ വരുന്ന മാറ്റങ്ങൾ വിശകലനം ചെയ്തും പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾ നിരത്തിയുമാണ് മേള

ദുബായ് ∙ ഭക്ഷ്യോൽപന്ന രംഗത്തെ പുതിയ പ്രവണതകളും വ്യവസായ സാധ്യതകളും അവതരിപ്പിച്ച് ഗൾഫൂഡിന് സമാപനം. മേളയിൽ 140 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ലക്ഷക്കണക്കിന് സന്ദർശകരും എത്തി. ഭക്ഷണ രീതിയിൽ വരുന്ന മാറ്റങ്ങൾ വിശകലനം ചെയ്തും പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾ നിരത്തിയുമാണ് മേള സമാപിച്ചത്.
ലോകമെമ്പാടുമുള്ള ഭക്ഷ്യോൽപാദക കമ്പനികൾ വിപണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മേളയിൽ പങ്കെടുത്തു. സ്വന്തം ഉൽപന്നങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. 1200 കോടിയിലേറെ ഡോളറിന്റെ ഇടപാടുകളാണ് നടന്നത്.
കേടാകാത്ത കേരള വിഭവങ്ങളുമായി ‘ഫൂ ഫൂഡ്’
കേരളവും മേളയിൽ സാന്നിധ്യം അറിയിച്ചു. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും ആവശ്യം വരുമ്പോൾ ചൂടാക്കി ഉപയോഗിക്കാനും കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് കേരളത്തിന്റെ പവിലിയനിൽ ശ്രദ്ധ നേടിയത്. ഫൂ ഫൂഡ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് ഉൽപന്നം അവതരിപ്പിച്ചത്. നെയ്ച്ചോർ, പാകം ചെയ്ത ഇറച്ചി, കല്ലുമ്മക്കായ്, ചിക്കൻ, സുഖിയൻ, പഴംപൊരി, ഇലയട തുടങ്ങി വിഭവങ്ങളുടെ നീണ്ട നിരയാണ് ഫൂ ഫൂഡിനുള്ളത്.
പൂർണമായും അണുവിമുക്തമാക്കി റീടോർട്ട് പാക്കിങ്ങിലാണ് ഭക്ഷണം സൂക്ഷിക്കുന്നത്. അതുകൊണ്ട് സാധനങ്ങൾ ഒരു വർഷം വരെ കേടുകൂടാതെയിരിക്കും. ഫ്രിജിൽ സൂക്ഷിക്കേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ന്യൂസീലൻഡ്, ഓസ്ട്രേലിയ, യുകെ തുടങ്ങി സ്ഥലത്തേക്കുമാണ് ഇവ കൂടുതലായും കയറ്റി അയയ്ക്കുന്നത്. ആവശ്യമുള്ളപ്പോൾ ചൂടാക്കി ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.