വേഗപരിധി കുറച്ച് അബുദാബി നഗരസഭ; വേഗപരിധി കുറച്ച റോഡുകൾ ഇവ
അബുദാബി ∙ തലസ്ഥാന നഗരിയായ അബുദാബിയിലെ ഏതാനും റോഡുകളുടെ വേഗപരിധി കുറച്ച് അബുദാബി നഗരസഭ. വേഗം കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവപ്പിൽ വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്.കുറഞ്ഞത്, പരമാവധി വേഗപരിധി ബോർഡുകളും സ്ഥാപിച്ചു.യാത്രക്കാർ പുതിയ വേഗപരിധി മനസ്സിലാക്കി ഗതാഗത നിയമം പാലിച്ച്

അബുദാബി ∙ തലസ്ഥാന നഗരിയായ അബുദാബിയിലെ ഏതാനും റോഡുകളുടെ വേഗപരിധി കുറച്ച് അബുദാബി നഗരസഭ. വേഗം കുറച്ച റോഡുകളുടെ തുടക്കത്തിൽ ചുവപ്പിൽ വെള്ള അക്ഷരത്തിൽ വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത്, പരമാവധി വേഗപരിധി ബോർഡുകളും സ്ഥാപിച്ചു. യാത്രക്കാർ പുതിയ വേഗപരിധി മനസ്സിലാക്കി ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വേഗപരിധി കുറച്ച റോഡുകൾ
∙ അബുദാബി–അൽഐൻ റോഡിൽ സാസ് അൽ നഖീൽ നിന്ന് അബുദാബിയിലേക്കുള്ള ദിശയിൽ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽനിന്ന് 100 കി.മീ ആക്കി കുറച്ചു.
∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റിൽ സ്വീഹാൻ പാലം മുതൽ ബനിയാസ് വരെ മണിക്കൂറിൽ 140 കി.മീയിൽനിന്ന് 120 ആക്കി.
∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റിൽ ബനിയാസ് ശ്മശാനത്തിൽ നിന്ന് ബനിയാസിലേക്കുള്ള റോഡിലെ വേഗപരിധി മണിക്കൂറിൽ 120 കി.മീയിൽനിന്ന് 100 ആക്കി.
∙ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് പാലത്തിൽനിന്ന് അബുദാബിയിലേക്കുള്ള ദിശയിലെ വേഗം മണിക്കൂറിൽ 120 കി.മീയിൽ നിന്ന് 100 ആക്കി കുറച്ചു.
∙ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ജുബൈൽ ഐലൻഡിൽനിന്നും സാദിയാത്തിൽനിന്നും അബുദാബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 140 കി.മീയിൽനിന്ന് 120 ആക്കി.
∙ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ സാദിയാത്തിൽനിന്നും അബുദാബിയിലേക്കുള്ള വേഗപരിധി മണിക്കൂറിൽ 120 കി.മീയിൽനിന്ന് 100 ആക്കി കുറച്ചു.