ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു
മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസൽ എക്‌സ്‌ചേഞ്ച് 'സുഹാര്‍ ടീം എള്ളുണ്ട'യുമായി സഹകരിച്ച് സുഹാർ ലുലു ഹൈപ്പർമാർക്കറ്റിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകിട്ട് ലുലുവിലെ രണ്ടാം നിലയിലെ ഹാളിൽ പരിപാടി അരങ്ങേറുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ

മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ ധനവിനിമിയ സ്ഥാപനമായ വാസൽ എക്‌സ്‌ചേഞ്ച് 'സുഹാര്‍ ടീം എള്ളുണ്ട'യുമായി സഹകരിച്ച് സുഹാർ ലുലു ഹൈപ്പർമാർക്കറ്റിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന് വെള്ളിയാഴ്ച്ച വൈകിട്ട് ലുലുവിലെ രണ്ടാം നിലയിലെ ഹാളിൽ പരിപാടി അരങ്ങേറുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റമസാൻ മാസത്തിനു മുന്നോടിയായി സുഹാറിലെയും പരിസര പ്രദേശങ്ങളിലെയും പാചക പ്രിയർക്കും പുതിയ രുചിക്കൂട്ടുകൾ തേടുന്നവർക്കും ബിരിയാണികളുടെ രുചി വൈവിധ്യങ്ങളെ അവതരിപ്പിക്കാൻ അവസരം ഒരുക്കുകയാണ് ബിരിയാണി ഫെസ്റ്റ്. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 15 മത്സരാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. ബുറൈമിയിലെ ഫുഡ് വ്ലോഗർ ആയ ഷാമില മുഖ്യാഥിതി ആയി പങ്കെടുക്കും. മാജിക് മാസ്റ്റർ നയിക്കുന്ന മാജിക് ഷോ, സുഹാറിലെ ഗായകർ ഒരുക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും.
വാസൽ എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ സജി സി തോമസ്, ഫോറക്‌സ് ഡീലർ ജാസിൽ കോവക്കൽ, കംപ്ലയിൻസ് ഓഫീസർ വിമൽ എ ജി, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ മുഹമ്മദ് നിയാസ്, സി ബി ഡി ബ്രാഞ്ച് മാനേജർ ലിജോ വർഗീസ്, മാർക്കറ്റിങ് മാനേജർ ഫവാസ്, കോഓർഡിനേറ്റർമാരായ ഗീതു രാജേഷ്, ഗീത കണ്ണൻ, അപർണ വരുൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.